സോണി എക്‌സ്പീരിയ നിയോ എല്‍: ക്വാള്‍കോം പ്രോസസര്‍ ഫോണ്‍

Posted By: Staff

സോണി എക്‌സ്പീരിയ നിയോ എല്‍: ക്വാള്‍കോം പ്രോസസര്‍ ഫോണ്‍

ക്വാള്‍കോം പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണാണ് എക്‌സ്പീരിയ നിയോ എല്‍. ക്വാള്‍കോം എംഎസ്എം8255 സ്‌നാപ്ഡ്രാഗണ്‍ പ്രോസസറാണ് ഇതിലുള്ളത്. ഒപ്പം ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റവും.

4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ് എക്‌സ്പീരിയ കുടുംബത്തിലെ പുതിയ അംഗത്തിനുള്ളത്. ഡിസ്‌പ്ലെയുടെ റെസലൂഷന്‍ 480x854 പിക്‌സലാണ്. ഫോണിന്റെ പ്രോസസിംഗ് വേഗത 1 ജിഗാഹെര്‍ട്‌സ് വരും. റാം സ്‌റ്റോറേജ് 512 എംബിയും. അഡ്രനോ 205 ജിപിയുവാണ് ഫോണിന്റെ ഗ്രാഫിക്‌സ് പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നത്.

1 ജിബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ മെമ്മറി ഉയര്‍ത്താം. ഓട്ടോഫോക്കസ്, എല്‍ഇഡി ഫഌഷ് സൗകര്യത്തോടെയുള്ള 5 മെഗാപിക്‌സല്‍ ക്യാമറയും നിയോ എല്‍ മോഡലിലുണ്ട്. വീഡിയോ ചാറ്റിംഗിന് മുന്‍ഭാഗത്ത് ഒരു വിജിഎ ക്യാമറയും കാണാം.

എഫ്എം റേഡിയോ, ഓഡിയോ വീഡിയോ പ്ലെയറുകള്‍, 3.5 എംഎം ജാക്ക് എന്നിവയാണ് ഫോണിലെ ഓഡിയോ സൗകര്യങ്ങള്‍. ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി കണക്റ്റിവിറ്റി സൗകര്യങ്ങളും ഉള്‍പ്പെടുന്നു. ലിഥിയം പോളിമര്‍ 1500mAh ബാറ്ററി 575 മണിക്കൂര്‍ (2ജി), 410 മണിക്കൂര്‍ (3ജി) എന്നിങ്ങനെ സ്റ്റാന്‍ഡ്‌ബൈ ടൈമും 7 മണിക്കൂര്‍ 53 മിനുട്ട് (2ജി), 7 മണിക്കൂര്‍ 9 മിനുട്ട് (3ജി) ടോക്ക്‌ടൈമും വാഗ്ദാനം ചെയ്യുന്നുണ്ട്. 37 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്ക് കപ്പാസിറ്റി ബാറ്ററിയ്ക്കുണ്ട്. 18,500 രൂപയ്ക്കടുത്താണ് ഇതിന് വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot