സോണി എക്‌സ്പിരിയയുടെ പുതിയ വേര്‍ഷന്‍ വരുന്നു

Posted By:

സോണി എക്‌സ്പിരിയയുടെ പുതിയ വേര്‍ഷന്‍ വരുന്നു

സോണിയുടെ ഏറെ സ്വീകാര്യത നേടിയ എക്‌സ്പിരിയ ഹാന്‍ഡ്‌സെറ്റിന്റെ പുതിയ വേര്‍ഷനെത്തുന്നു.  സോണി എക്‌സ്പിരിയ ഇഡ്രീം6 എന്നാണ് ഈ പുതിയ എക്‌സ്പിരിയ മൊബൈലിന്റെ പേര്.  ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ഫീച്ചറുകളെയും, സ്‌പെസിഫിക്കേഷനുകളെയും കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല.

പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകള്‍:

 • 1500 മെഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ് ഉള്ള പ്രോസസ്സര്‍

 • 1 ജിബി സിസ്റ്റം മെമ്മറി

 • ഗൂഗിള്‍ ആന്‍ഡ്രോയിഡ് 4.0 ഓപറേറ്റിംഗ് സിസ്റ്റം

 • 4.6 ഇഞ്ച് ഡിസ്‌പ്ലേ

 • 720 x 1280 പിക്‌സല്‍ റെസൊലൂഷന്‍

 • മള്‍ട്ടി ടച്ച് സംവിധാനം

 • ആക്‌സലറോമീറ്റര്‍

 • ലൗഡ് സ്പീക്കര്‍

 • 3.5 എംഎം ഓഡിയോ ജാക്ക്

 • സെല്ലുലാര്‍ നെറ്റ് വര്‍ക്ക്: ജിഎസ്എം 850 / 900 / 1800 / 1900. യുഎംടിഎസ് 850 / 1900 / 2100

 • ജിപിആര്‍എസ്

 • എഡ്ജ്

 • എച്ച്എസ്ഡിപിഎ

 • വൈബ്രേറ്റിംഗ് അലര്‍ട്ട്

 • യുഎസ്ബി 2.0

 • മൈക്രോ യുഎസ്ബി കണക്റ്റര്‍

 • ബ്ലൂടൂത്ത് 2.1

 • വയര്‍ലെസ് ലാന്‍

 • എ-ജിപിഎസ്

 • ജിയോ ടാഗിംഗ്

 • 13.2 മെഗാപിക്‌സല്‍ ഇന്‍ബില്‍ട്ട് ക്യാമറ

 • 1x ഒപ്റ്റിക്കല്‍ സൂം

 • ഓട്ടോ ഫോക്കസ്

 • എല്‍ഇഡി ഫ്ലാഷ്
സോണി എക്‌സ്പിരിയ ഇഡ്രീം6 പദ്ധതിയുടെ പേര് എസ്ഇ അഓബ.  വേറെയും ഹൈ എന്റ് ഫോണുകള്‍ ഈ പദ്ധതിക്കു കീഴില്‍ ഉണ്ട്.  വീട്ടിലും ഓഫീസിലും ഒരുപോലെ ഉപയോഗിക്കാവുന്ന ഫീച്ചറുകളും ആപ്ലിക്കേഷനുകളും എക്‌സ്പിരിയയുടെ പുതിയ വേര്‍ഷനില്‍ ഉണ്ട്.

1500 മെഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡായിരിക്കും ഇതിന്റെ പ്രോസസ്സറിന് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, ഏതു പ്രോസസ്സറായിരിക്കും ഇതില്‍ ഉപയോഗപ്പെടുത്തുക എന്നതിനെ കുറിച്ച് ഒരു ഊഹവും ഇല്ല.

1 ജിബി റാം ഈ സ്മാര്‍ട്ട്‌ഫോണിന്റെ മികവ് വര്‍ദ്ധിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഇന്റേണല്‍ മെമ്മറി എത്രയായിരിക്കും എന്നും ഒരു സൂചനയും ലഭിച്ചിട്ടില്ല.  എന്നാല്‍ 10 ജിബിക്കുള്ളിലായിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  കൂടെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മെമ്മറി കാര്‍ഡ് സ്ലോട്ടും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

മികച്ച റെസൊലൂഷനുള്ള 4.6 ഇഞ്ച് സ്‌ക്രീന്‍ ആണ് ഇതില്‍ പ്രതീക്ഷിക്കുന്നത്.  വീഡിയോ, ഓഡിയോ പ്ലെയറുകള്‍ ഇതിലുണ്ടായിരിക്കും.

2012 മാര്‍ച്ചില്‍ പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കപ്പെടുന്ന സോണി എക്‌സ്പിരിയ ഇഡ്രീം6 ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot