സോണി എക്‌സ്പീരിയ പി സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

ഏറെ ഊഹാപോഹങ്ങള്‍ക്കൊടുവില്‍ സോണിയില്‍ നിന്നും എക്‌സ്പീരിയ പി സ്മാര്‍ട്‌ഫോണ്‍ ഔദ്യോഗികമായി എത്തി. ബാര്‍സിലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ചാണ് ഇത് അവതരിപ്പിച്ചത്. എംഡബ്ല്യുസിയില്‍ വെച്ച് ഈ ഹാന്‍ഡ്‌സെറ്റിനെ കമ്പനി പുറത്തിറക്കുമെന്ന് തന്നെയായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
4 ഇഞ്ച് വരുന്ന ക്യുഎച്ച്ഡി ഡിസ്‌പ്ലെയുള്ള എക്‌സ്പീരിയ പിയുടെ റെസലൂഷന്‍ 540*960 പിക്‌സലാണ്. ഇത് കൂടാതെ കമ്പനിയുടെ തന്നെ വൈറ്റ്മാജിക് ടെക്‌നോളജിയില്‍ അധിഷ്ഠിതമാണ് ഈ ഹാന്‍ഡ്‌സെറ്റ്. ഇന്ന് വിപണിയില്‍ ലഭ്യമായ ഏതൊരു ഫോണിനേക്കാളും മികച്ച ബ്രൈറ്റ്‌നസ് ആണ് സ്‌ക്രീനിന് ഈ ടെക്‌നോളജി ലഭ്യമാക്കുകയെന്ന് കമ്പനി വ്യക്തമാക്കി.
നിലവില്‍ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് വേര്‍ഷനിലാണ് പ്രവര്‍ത്തനമെങ്കിലും ഏറെ വൈകാതെ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് അപ്‌ഡേഷന്‍ ഫോണിന് ലഭിക്കുമെന്നാണ് അറിയുന്നത്.
സവിശേഷതകള്‍
- 4 ഇഞ്ച് ക്യുഎച്ച്ഡി എല്‍സിഡി മള്‍ട്ടിടച്ച് ഡിസ്‌പ്ലെ
- ടൈംസ്‌കേപ് യൂസര്‍ ഇന്റര്‍ഫേസ്
- 8എംപി ക്യാമറ, വിജിഎ ക്യാമറ (ഫ്രന്റ് ഫേസിംഗ്)
- ഗൂഗിള്‍ ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍
- 16 ജിബി ഇന്റേണല്‍ മെമ്മറി
- 1ജിബി റാം
- ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ് പതിപ്പ്
- നോവതോര്‍ യു8500 ചിപ്‌സെറ്റ്
- ഡ്യുവല്‍കോര്‍ 1 ജിഗാഹെര്‍ട്‌സ് സിപിയു
- എച്ച്ടിഎംഎല്‍5, അഡോബി ഫഌഷ് പിന്തുണ
ഹാന്‍ഡ്‌സെറ്റിന്റെ വിലയെക്കുറിച്ച് അറിവായിട്ടില്ല. എന്നാല്‍ ഈ വര്‍ഷത്തിന്റെ പകുതിയോടെ എക്‌സ്പീരിയ പി വിപണിയിലെത്തുമെന്നാണ് സൂചനകള്‍.


Click it and Unblock the Notifications