സോണി എക്‌സ്പിരിയ എസും നോക്കിയ ലുമിയ 900ഉം ഒപ്പത്തിനൊപ്പം

Posted By:

സോണി എക്‌സ്പിരിയ എസും നോക്കിയ ലുമിയ 900ഉം ഒപ്പത്തിനൊപ്പം

ഒരു മൊബൈല്‍ ഫോണില്‍ നിന്നും ഏതൊരാളും പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചറുകളോടെയൂം ഇതാ രണ്ട് ഹാന്‍ഡ്‌സെറ്റുകളെത്തുന്നു.  സോണി എക്‌സ്പിരിയ എസ്, നോക്കിയ ലുമിയ 900 എന്നിവയാണിവ.  സിഇഎസ് 2012ലാണ് ഇവ അവതരിപ്പിക്കപ്പെട്ടത്.  ഈ രണ്ടു ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്നിനൊന്ന് മെച്ചമായിരിക്കുന്ന ഇവയില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക എന്നത്  അത്ര എളുപ്പമാകില്ല.

എക്‌സ്പിരിയ എസിന്റെ ഫീച്ചറുകള്‍:

 • 4.3 ഇഞ്ച് എല്‍ഇഡി ബാക്ക്‌ലൈറ്റ്, എല്‍സിഡി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

 • 720 x 1280 പികസല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 4000 x 3000 റെസൊലൂഷനുള്ള 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്ലാഷ്

 • 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • 30എഫ്പിഎസില്‍ 720പി വീഡിയോ റെക്കോര്‍ഡിംഗ്

 • 1ജിബ് റാം

 • 16 ജിബി / 32 ജിബി ഒപ്ഷണല്‍ ഇന്റേണല്‍ മെമ്മറി

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • 3ജി കണക്റ്റിവിറ്റി

 • ഡിഎല്‍എന്‍എ, ഹോട്ട്‌സ്‌പോട്ട് സപ്പോര്‍ട്ട് ഉള്ള വൈഫൈ കണക്റ്റിവിറ്റി

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • എന്‍എഫ്‌സി

 • മൈക്രോയുഎസ്ബി പോര്‍ട്ട്

 • ജിപിഎസ് സംവിധാനം

 • ഓഡിയോ, വീഡിയോ പ്ലെയറുകള്‍

 • ഗെയിമുകള്‍

 • ആര്‍ഡിഎസ് ഉള്ള സ്റ്റീരിയോ എഫ്എം റേഡിയോ

 • 1830 mAh ലിഥിയം അയണ്‍ ബാറ്ററി

 • സ്റ്റാന്റ്‌ബൈ സമയം 2ജിയില്‍ 450 മണിക്കൂറും, 3ജിയില്‍ 420 മണിക്കൂറും

 • ടോക്ക് ടൈം 2ജിയില്‍ 7.5 മണിക്കൂറും, 3ജിയില്‍ 8.5 മണിക്കൂറും

 • നീളം 128 എംഎം, വീതി 64 എംഎം, കട്ടി 10.6 എംഎം

 • ഭാരം 144 ഗ്രാം

 • ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • 1.5 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

 • എച്ച്ടിഎംഎല്‍5, അഡോബ് ഫ്ലാഷ് ബ്രൗസര്‍ സപ്പോര്‍ട്ട്
 

ലുമിയ 900ന്റെ ഫീച്ചറുകള്‍:

 • 4.3 ഇഞ്ച് എഎംഒഎല്‍ഇഡി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

 • 480 x 800 പികസല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 3264 x 2448 പിക്‌സല്‍ റെസൊലൂഷനുള്ള 8 മെഗാപികസല്‍ റിയര്‍ ക്യാമറ

 • ഓട്ടോ ഫോക്കസ്, കാള്‍ സെയ്‌സ് ഒപ്റ്റിക്‌സ്

 • 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • 720പി എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

 • 512 എംബി റാം

 • 16 ജിബി ഇന്റേണല്‍ മെമ്മറി

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • 3ജി കണക്റ്റിവിറ്റി

 • വൈഫൈ കണക്റ്റിവിറ്റി

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • എന്‍എഫ്‌സി

 • മൈക്രോ യുഎസ്ബി പോര്‍ട്ട്

 • ജിപിഎസ് സംവിധാനം

 • 4ജി സപ്പോര്‍ട്ട്

 • ഓഡിയോ, വീഡിയോ പ്ലെയറുകള്‍

 • ഗെയിമുകള്‍

 • ആര്‍ഡിഎസ് ഉള്ള എഫ്എം റേഡിയോ

 • 1750 mAh ലിഥിയം അയണ്‍ ബാറ്ററി

 • 300 മണിക്കൂര്‍ വരെ സ്റ്റാന്റ്‌ബൈ സമയം

 • 7 മണിക്കൂര്‍ വരെ ടോക്ക് ടൈം

 • നീളം 127.8 എംഎം, വീതി 68.5 എംഎം, 11.5 എംഎം കട്ടി

 • ഭാരം 160 ഗ്രാം

 • മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണ്‍ 7.5 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റം

 • 1.4 ജിഗാഹെര്‍ഡ്‌സ് സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍

 • എച്ച്ട്എംഎല്‍5 ബ്രൗസര്‍ സപ്പോര്‍ട്ട്
പരസ്പരം കിടപിടിക്കും വിധമാണ് ഇരു ഹാന്‍ഡ്‌സെറ്റുകളുടെയും ഫീച്ചറുകള്‍.  പ്രവര്‍ത്തനക്ഷമതയുടെ കാര്യം വരുമ്പോള്‍ എക്‌സ്പിരിയയ്ക്ക് മേല്‍കൈ ഉള്ളതായി കാണാം.  കാരണം എക്‌സ്പിരിയയ്ക്ക് 1.5 ജിഗാഹെര്‍ഡ് ക്ലോക്ക് സ്പീഡുള്ള പ്രോസസ്സറുള്ളപ്പോള്‍ ലുമിയയ്ക്ക് 1.4 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറേ ഉള്ളൂ.  അതുപോലെ റാമിന്റെ കാര്യത്തിലും മുമ്പന്‍ എക്‌സ്പിരിയ തന്നെ.

12 എംപി ക്യാമറയുള്ള എക്‌സ്പിരിയ തന്നെയാണ് ക്യാമറുടെ കാര്യത്തിലും മുന്നിട്ടു നില്‍ക്കുന്നത്.  ഇരു ഹാന്‍ഡ്‌സെറ്റുകളുടെയും ഡിസ്‌പ്ലേ വലിപ്പം ഒന്നു തന്നെയാണെങ്കിലും ഇവിടെ നോക്കിയ ലുമിയ 900 മുന്നിട്ടു നില്‍ക്കുന്നു.  കാരണം ഇതിന്റേത് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേ ആണ്.

ഇരു ഹാന്‍ഡ്‌സെറ്റുകളുടെയും വില വിവരം പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot