സോണി എക്‌സ്പീരിയ എസ് എല്‍, മിറോ, എക്‌സ്പീരിയ ജെ തുടങ്ങിയ മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി

Posted By: Staff


ബെര്‍ലിനില്‍ നടന്ന ഐ എഫ് എ 2012ല്‍ സോണി കോര്‍പ്പറേഷന്‍ പ്രസിഡണ്ടും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ കസുവോ ഹിരായ് എക്‌സ്പീരിയാ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു നിര തന്നെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ എക്‌സ്പീരിയാ ശ്രേണിയിലെ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ സോണി ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിയ്ക്കുന്നു. എക്‌സ്പീരിയ എസ് എല്‍, മിറോ, എക്‌സ്പീരിയ ജെ തുടങ്ങിയ മോഡലുകളാണ് ഇന്ത്യയില്‍ എത്തിയിരിയ്ക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇവ പ്രീ ഓര്‍ഡറിനായി ഓണ്‍ലൈന്‍ റീടെയ്‌ലിംഗ് സൈറ്റുകളില്‍ ഉണ്ടായിരുന്നു. ദൃശ്യ-ശ്രാവ്യ സംവിധാനങ്ങളിലെ ഹൈ ഡെഫിനിഷന്‍ മികവാണ് സോണി ഈ മോഡലുകളില്‍ ഉയര്‍ത്തിക്കാട്ടുന്നത്.

സവിശേഷതകള്‍

എക്‌സ്പീരിയ എസ് എല്‍

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Sony Xperia SL-1

Sony Xperia SL-1

Sony Xperia SL-2

Sony Xperia SL-2

Sony Xperia Miro-1

Sony Xperia Miro-1

Sony Xperia Miro-2

Sony Xperia Miro-2

Sony Xperia J -1

Sony Xperia J -1

Sony Xperia J -2

Sony Xperia J -2
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 •  ഡ്യുവല്‍ കോര്‍ 1.7 GHz പ്രൊസസ്സര്‍

 • മാനുവല്‍ ഈക്വലൈസറോട് കൂടിയ സോണി വാക്ക്മാന്‍ ആപ്ലിക്കേഷന്‍

 • എന്‍ എഫ് സി

 • 12 എം പി ക്യാമറ

 • എക്‌സ്‌മോര്‍ ആര്‍ മൊബൈല്‍ ക്യാമറ സെന്‍സര്‍

 • മൊബൈല്‍ ബ്രാവിയ എഞ്ചിനോട് കൂടിയ 4.3 ഇഞ്ച് റിയാലിറ്റി ഡിസ്‌പ്ലേ

 • സോണി സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും കൂടിയ പിപിഐ( പിക്‌സല്‍സ് പെര്‍ ഇഞ്ച്)

 • കറുപ്പ്, വെളുപ്പ്, ഗ്രേ തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്

കൂടുതല്‍ സവിശേഷതകള്‍ വായിയ്ക്കാന്‍ ക്ലിക്ക് ചെയ്യൂ.

വില : 32,549 രൂപ

എക്‌സ്പീരിയ മിറോ

 
 • 3.5 ഇഞ്ച് ഡിസ്‌പ്ലേ

 • 5 എം പി ക്യാമറ, 30 fps വീഡിയോ റെക്കോര്‍ഡിംഗ്

 • ഉയര്‍ന്ന ശബ്ദസുഖത്തിനായി സോണിയുടെ എക്‌സ് ലൗഡ്  ഓഡിയോ സാങ്കേതികവിദ്യ

 • വളരെ മികച്ച ഫേസ്ബുക്ക് ഇന്റഗ്രേഷന്‍

 • വീഡിയോ കോളിങ്ങിനായി മുന്‍ക്യാമറ

 • ടിവിയിലോ ടാബ്ലെറ്റിലോ വയര്‍ലെസ്സായി കണ്ടന്റുകള്‍ കാണാന്‍ DLNA

 • കൂടിയ ക്ഷമതയുള്ള ബാറ്ററി

 • കറുപ്പ്, കറുപ്പ്/ പിങ്ക്, വെളുപ്പ്/ വെള്ളി തുടങ്ങിയ നിറങ്ങളില്‍ ലഭ്യം

 

കൂടുതല്‍ സവിശേഷതകള്‍ വായിയ്ക്കാന്‍ ക്ലിക്ക് ചെയ്യൂ.

വില: 15,249 രൂപ

എക്‌സ്പീരിയ ജെ

 • 9.2 എം എം വലിപ്പമുള്ള ഒതുങ്ങിയ സ്റ്റൈലിഷ് രൂപകല്പന

 • 4 ഇഞ്ച് FWVGA ഡിസ്‌പ്ലേ

 • ഇല്ലൂമിനേഷനോട് കൂടിയ സോഷ്യല്‍ മീഡിയ അപ്‌ഡേറ്റുകള്‍

 • 5 എം പി എ എഫ് ക്യാമറ

 • മുന്‍ക്യാമറ

 • കറുപ്പ്,വെളുപ്പ് നിറങ്ങളില്‍ ലഭ്യം

 

കൂടുതല്‍ സവിശേഷതകള്‍ വായിയ്ക്കാന്‍ ക്ലിക്ക് ചെയ്യൂ.

വില : 18,399 രൂപ

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot