സോണി എക്‌സ്പീരിയ T2 അള്‍ട്ര; ഇടത്തരക്കാരെ ലക്ഷ്യം വയ്ക്കുന്ന വലിയ ഫോണ്‍

Posted By:

സാംസങ്ങ്, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്കൊപ്പം തന്നെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിറഞ്ഞു നില്‍ക്കുന്ന കമ്പനിയാണ് സോണി. അടുത്ത കാലത്തായി നിരവധി മികച്ച സ്മാര്‍ട്‌ഫോണുകള്‍ കമ്പനി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

അതിലൊന്നാണ് എക്‌സ്പീരിയ T2 അള്‍ട്ര. നേരത്തെ പുറത്തിറക്കിയ എക്‌സ്പീരിയ Z അള്‍ട്ര എന്ന ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണിന്റെ താഴ്ന്ന വേരിയന്റാണ് T2 അള്‍ട്ര. 6 ഇഞ്ച് സ്‌ക്രീനുള്ള സ്മാര്‍ട്‌ഫോണ്‍ ഫാബ്ലറ്റ് വിഭാഗത്തിലാണ് വരുന്നതെങ്കിലും ഇടത്തരക്കാരെ ലക്ഷ്യം വച്ചുള്ള സ്മാര്‍ട്‌ഫോണാണ്.

എന്തായാലും സോണി എക്‌സ്പീരിയ T2 അള്‍ട്ര കുറച്ചുദിവസം ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോണിനെ കുറിച്ചുള്ള വിലയിരുത്തല്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒറ്റനോട്ടത്തില്‍ എക്‌സ്പീരിയ Z അള്‍ട്രയുമായി സാമ്യം തോന്നുമെങ്കിലും അത്രയും ഭാരമുള്ള ഫോണല്ല എക്‌സ്പീരിയ T2 അള്‍ട്ര. സാധാരണ എക്‌സ്പീരിയ ഫോണുകളിലുള്ള ഗ്ലാസ് കേസിംഗ് ഒഴിവാക്കിയാണ് ഭാരം കുറച്ചിരിക്കുന്നത്.
6 ഇഞ്ചാണ് സ്‌ക്രീന്‍ സൈസ്. 720-1280 പിക്‌സല്‍ റെസല്യൂഷന്‍. സ്‌ക്രീന്‍ സൈസിനനുസരിച്ചുള്ള റെസല്യൂഷനല്ലെങ്കിലും ഭേദപ്പെട്ട ഡിസ്‌പ്ലെയാണ് ഇത്.

 

1.4 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസറാണ് എക്‌സ്പീരിയ T2 അള്‍ട്രയിലുള്ളത്. അതോടൊപ്പം സോണിയുടെ ബ്രേവിയ എന്‍ജിന്‍ 2-കൂടിയാവുമ്പോള്‍ വേഗതയുടെ കാര്യത്തില്‍ പേടിക്കേണ്ടതില്ല. 1 ജി.ബി റാം ആപ്ലിക്കേഷനുകള്‍ ഹാംഗ് ആവാതെ പ്രവര്‍ത്തിക്കാന്‍ സഹായിക്കും.
8 ജി.ബി. ഇന്റേണല്‍ മെമ്മറിയും 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമുണ്ട്.

 

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. താരതമ്യേന ആന്‍ഡ്രോയ്ഡിന്റെ പഴയ വേര്‍ഷന്‍ ആണെങ്കിലും വൈകാതെ കിറ്റ്കാറ്റ് അപ്‌ഡേറ്റ് ലഭിക്കുമെന്നാണ് കരുതുന്നത്.
കസ്റ്റമൈസ് ചെയ്യാവുന്ന ആറ് ഹോം സ്‌ക്രീനുകളും ഫോണിനുണ്ട്. വലിയ സ്‌ക്രീനാണെങ്കിലും ഒറ്റക്കൈ കൊണ്ടുതന്നെ ഉപയോഗം സാധ്യമാവുകയും ചെയ്യും.

 

3000 mAh ബാറ്ററിയാണ് എക്‌സ്പീരിയ T2 അള്‍ട്രയില്‍ ഉള്‍ക്കൊള്ളച്ചിരിക്കുന്നത്. സാധാരണ രീതിയില്‍ ഒരു ദിവസത്തെ ഉപയോഗം ഇത് സാധ്യമാക്കും.

 

സാധാരണ സോണി ഫോണുകളെപോലെ തന്നെ ക്യാമറയുടെ കാര്യത്തില്‍ സാമാന്യം നല്ല നിലവാരം പുലര്‍ത്തിയിട്ടുണ്ട് എക്‌സ്പീരിയ T2 അള്‍ട്ര. 13 മെഗാപിക്‌സലാണ് പിന്‍വശത്തെ ക്യാമറ. മികച്ച നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും ഇത് ലഭ്യമാക്കും. അതേസമയം സൂം ചെയ്യുമ്പോള്‍ ഒബ്ജക്റ്റ് ഡിറ്റക്റ്റ് ചെയ്യാന്‍ അല്‍പസമയം എടുക്കുന്നുണ്ട്. കുറഞ്ഞ വെളിച്ചത്തില്‍ ഫോട്ടോകള്‍ എടുക്കുമ്പോള്‍ മറ്റ് സോണി ഫോണുകളിലെ ക്യാമറയുടെ നിലവാരം ലഭിക്കുന്നില്ല എന്നതും വസ്തുതയാണ്.
1.1 എം.പിയാണ് ഫ്രണ്ട് ക്യാമറ. ഇത് ശരാശരിയിലും താഴെയാണ്.

 

സോണിയുടെ ഏറ്റവും മികച്ച ഫോണല്ല എക്‌സ്പീരിയ T2 അള്‍ട്ര. അതേസമയം ഉയര്‍ന്ന ശ്രേണിയില്‍ പെട്ട പല സ്മാര്‍ട്‌ഫോണുകളുമായും സാദൃശ്യമുള്ളതും ശരാശരിയില്‍ കൂടുതല്‍ നിലവാരം പുലര്‍ത്തുന്നതുമായ ഫോണാണ് എന്ന് നിസംശയം പറയാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

<center><iframe width="100%" height="360" src="//www.youtube.com/embed/HsNanSMPqbE?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot