സോണി എക്‌സ്പീരിയ T2 അള്‍ട്ര; സാധാരണക്കാര്‍ക്കായുള്ള ഉയര്‍ന്ന േശ്രണിയില്‍ പെട്ട ഫോണ്‍

By Bijesh
|

മറ്റ് ആഗോള കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി വലിയ ഇടവേളകളില്ലാതെ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ സോണി. വിപണി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതും കിടമത്സരം വര്‍ദ്ധിച്ചതുമാണ് ഇതിന് കാരണം.

സോണിയുടെ എക്‌സ്പീരിയ സീരീസ് സ്മാര്‍ട്‌ഫോണുകളാണ് ഇതില്‍ എടുത്തു പറയേണ്ടത്. കമ്പനിക്ക് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ കൃത്യമായ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത് എക്‌സ്പീരിയ ഫോണുകളാണ്.

ഇതില്‍ അടുത്തിടെ ലോഞ്ച് ചെയ്ത എക്‌സ്പീരിയ T2 അള്‍ട്ര മികച്ച ഒരു സ്മാര്‍ട്‌ഫോണാണ്. ഉയര്‍ന്ന സ്മാര്‍ട്‌ഫോണുകളുടെ നിലവാരമുള്ള ഇടത്തരം ശ്രേണിയില്‍ പെട്ട ണ്‍ഫോണാണ് ഇത്. 23,000 രൂപയോളമാണ് 6 ഇഞ്ച് സ്‌ക്രീനുള്ള ഫാബ്ലറ്റിനു വില. മുന്‍പ് ലോഞ്ച് ചെയ്ത എക്‌സ്പീരിയ അള്‍ട്രയുടെ പരിഷ്‌കരിച്ച പതിപ്പാണ് T2 അള്‍ട്ര.

കഴിഞ്ഞ കുറെ ദിവസമായി ഞങ്ങള്‍ എക്‌സ്പീരിയ T2 അള്‍ട്ര ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അവലോകനമാണ് ചുവടെ കൊടുക്കുന്നത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

#1

#1

സോണി എക്‌സ്പീരിയ Z അള്‍ട്രയുടെ സമാനമായ ഡിസൈനാണ് T2 അള്‍ട്രയ്ക്കും ഉള്ളത്. എന്നാല്‍ കാഴ്ചയില്‍ വലിപ്പം തോന്നിക്കുമെങ്കിലും ഭാരം കുറവാണ്. മറ്റ് എക്‌സ്പീരിയ ഫോണുകളില്‍ കാണുന്ന ഗ്ലാസ് കേസിംഗ് ഒഴിവാക്കിയതാണ് ഭാരക്കുറവിനു കാരണം. അതോടൊപ്പം അറ്റങ്ങള്‍ വളഞ്ഞാണിരിക്കുന്നത്.
6 ഇഞ്ചാണ് സ്‌ക്രീന്‍. സ്‌ക്രീന്‍ വലിയതാണെങ്കില്‍ പവര്‍ ബട്ടണുള്‍പ്പെടെയുള്ള ഒറ്റ കൈകൊണ്ട് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. അതേസമയം സിംകാര്‍ഡ് ഇടുന്നതിനുള്ള പോര്‍ട് അല്‍പ േഉള്ളോട്ടാണ. അതുകൊണ്ടുതന്നെ ഊരിയെടുക്കാന്‍ അല്‍പം പ്രയാസം നേരിടും.

 

#2

#2

1.4 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, അഡ്രിനോ 305 ഗ്രാഫിക്‌സ് യൂണിറ്റ്, എന്നിവയ്‌ക്കൊപ്പം സോണിയുടെ ട്രിലുമിനസ ടെക്‌നോളജിയും മൊബൈല്‍ ബ്രേവിയ എന്‍ജിന്‍ 2 വും കൂടി ചേരുമ്പോള്‍ മികച്ച വേഗതയാണ് ഫോണിന് ലഭിക്കുക. കൂടാതെ 1 ജി.ബി. റാമുമുണ്ട്.

 

#3

#3

മെമ്മറിയുടെ കാര്യത്തില്‍ ഫോണ്‍ അല്‍പം പിന്നിലാണ്. 8 ജി.ബി. ഇന്റേണല്‍ മെമ്മറിയാണ് ഉള്ളത്. അതില്‍ 4.68 ജി.ബിയേ ഉപയോക്താവിന് ലഭിക്കു. മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാം. കൂടാശത 50 ജി.ബി. ബോക്‌സ് സ്‌റ്റോറേജ് നല്‍കുന്നുണ്ട്.

 

#4

#4

13 എം.പി. പ്രൈമറി ക്യാമറയാണ് എക്‌സ്പീരിയ T2 അള്‍ട്രയില്‍ ഉള്ളത്. മറ്റ് എക്‌സ്പീരിയ ഫോണുകളെ പോലെ ഇതും മികച്ച നിലവാരം പുലര്‍ത്തുന്നു. അതേസമയം സൂം ചെയ്യുമ്പോള്‍ ചിത്രങ്ങള്‍ കാപ്ചവര്‍ ചെയ്യാന്‍ അല്‍പം സമയമെടുക്കുന്നുണ്ട്. 1080 പിക്‌സല്‍ വീഡിയോകളും ഷൂടചെയ്യാം.
1.1 എം.പി യാണ് ഫ്രണ്ട് ക്യാമറ. ഇത് ശരാശരിയിലും താഴെയാണെനന് പറയാതെ വയ്യ.

 

#5

#5

ബാറ്ററിയുടെ കാര്യത്തില്‍ എക്‌സ്പീരിയ T2 അള്‍ട്ര ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. 3000 mAh ആണ് ബാറ്ററി പവര്‍. ഗെയിമിംഗും ബ്രൗസിംഗും ഉള്‍പ്പെടെയുള്ളവ തടസം കൂടാതെ നടത്താന്‍ ബാറ്ററി സഹായിക്കും.

 

#6

#6

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ് T2 അള്‍ട്രയിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് വൈകാതെ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഉപയോഗിക്കാന്‍ സൗകര്യപ്രദമായ യൂസര്‍ ഇന്റര്‍ഫേസും ഫോണിന്റെ പ്രത്യേകതകയാണ്. കസ്റ്റമൈസ് ചെയ്യാവുന്ന ആറ് ഹോം സ്‌ക്രീനുകളാണ് ഫോണിനുള്ളത്. ഒറ്റ കൈ കൊണ്ട് ഉപയോഗിക്കാന്‍ പാകത്തില്‍ സ്‌ക്രീന്‍ ക്രമീകരിക്കുന്ന സംവിധാനവുമുണ്ട്.

 

#7

#7

സോണിയുടെ ഇതുവരെ ഇറങ്ങിയ സ്മാര്‍ട്‌ഫോണുകളില്‍ ഏറ്റവും മികച്ചതാണ് എക്‌സ്പീരിയ T2 അള്‍ട്ര എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. അതേസമയം വലിയ ഫോണിന്റെ ഉപയോഗ സുഖം നല്‍കുന്ന ഇടത്തരം ശ്രേണിയില്‍ പെട്ട മികച്ച ഫോണാണ് ഇതെന്നതില്‍ തര്‍ക്കവുമില്ല.

 

<center><iframe width="100%" height="360" src="//www.youtube.com/embed/HsNanSMPqbE?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X