സോണി എക്‌സ്പീരിയ T3 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 27,990 രൂപ

Posted By:

സോണി പുതിയ സ്മാര്‍ട്‌ഫോണായ എക്‌സ്പീരിയ T3 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 27,990 രൂപയാണ് വില. ജൂലൈ 28 മുതല്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും. കഴിഞ്ഞ മാസമാണ് എക്‌സ്പീരിയ T3 പ്രഖ്യാപിച്ചത്. നേരത്തെ ലോഞ്ച് ചെയ്ത എക്‌സ്പീരിയ T2 അള്‍ട്രയുമായി പലകാര്യങ്ങളിലും ഫോണിന് സാമ്യമുണ്ട്.

സോണി എക്‌സ്പീരിയ T3 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 27,990 രൂപ

5.3 ഇഞ്ച് (1280-720 പിക്‌സല്‍) HD ട്രിലുമിനസ് ഡിസ്‌പ്ലെ, 1.4 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, അഡ്രിനോ 305 ജി.പി.യു, 1 ജി.ബി റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 8 എം.പി പ്രൈമറി ക്യാമറ, 1.1 എം.പി ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണില്‍ 4 ജി LTE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, NFC തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

7 mm തിക്‌നസ് ഉള്ള ഫോണിന് അലുമിനിയം ഫ്രെയിമാണ്. 2500 mAh ബാറ്ററി.

English summary
Sony Xperia T3 With 5.3 Inch Display Launched for Rs 27,990, Sony Xperia T3 Launched in India, Price and specs of Xperia T3, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot