സോണി എക്‌സ്പീരിയ യു : തൊട്ടറിഞ്ഞ വിശേഷങ്ങള്‍

By Super
|
<ul id="pagination-digg"><li class="next"><a href="/mobile/sony-xperia-u-hands-on-review-2.html">Next »</a></li></ul>

സോണിയുടെ ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയ എക്‌സ്പീരിയ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലെ മൂന്നാമത്തെ ഹാന്‍ഡ്‌സെറ്റ് ആണ് സോണി എക്‌സ്പീരിയ യു. 14,999 രൂപ എന്ന ഇടത്തരം വിലയുമായി ഇന്ത്യന്‍ വിപണിയിലെത്തിയ ഈ ഫോണ്‍ വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ ഈ വിശദമായ നിരൂപണം ഒന്ന് വായിച്ച് നോക്കണം. സോണി എക്‌സ്പീരിയ യു എന്ന സ്മാര്‍ട്ട്‌ഫോണിനെ സംബന്ധിയ്ക്കുന്ന പ്രധാന വിവരങ്ങളും, സവിശേഷതകളുമെല്ലാം ഇവിടെ ഉപയോക്താവിന്റെ അനുഭവക്കുറിപ്പെന്ന പോലെ വായിയ്ക്കാം.

പുറംകാഴ്ച്ച


നാലുനിറങ്ങളില്‍ മാറ്റിയിടാവുന്ന അടിയടപ്പുകളും, 90 ശതമാനത്തോളം മുന്‍ഭാഗം സ്വന്തമാക്കിയ ഡിസ്‌പ്ലേയും ചേര്‍ന്ന് കാഴ്ച്ചയില്‍ സുമുഖനാണ് സോണി എക്‌സ്പീരിയ യു. ഗിസ്‌ബോട്ടിന് അടുത്തറിയാനായി ലഭിച്ചത് വെളുത്ത അടിയടപ്പുള്ള ഒരു എക്‌സ്പീരിയ യു ആണ്. കൈ വഴുതാതെ ചേര്‍ത്തു പിടിയ്ക്കാന്‍ സഹായിക്കുന്ന അല്പം പരുപരുത്ത പ്ലാസ്റ്റിക് പ്രതലമാണ് ഈ മോഡലിനുള്ളത്.

854x480 പിക്‌സല്‍ റെസല്യൂഷനുള്ള 3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആണ് ഇതിലുള്ളത്.

280 പിപിഐ ഉള്ള ഈ മോഡല്‍ ഇതേ വിലനിലവാരത്തില്‍ ലഭ്യമായ എച്ച് ടി സി, സാംസങ് ഫോണുകളുമായി പിക്‌സല്‍ ഡെന്‍സിറ്റിയുടെ കാര്യത്തില്‍ കിടപിടിയ്ക്കാന്‍ പോന്നതാണ്. നാലുവിരലുകള്‍ വരെ ഉപയോഗിയ്ക്കാവുന്ന മള്‍ട്ടിടച്ച് സ്‌ക്രീനില്‍ മൊബൈല്‍ ബ്രാവിയ എഞ്ചിനോട് കൂടിയ ഹൈ ഡെഫിനിഷന്‍ ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ഇതിന്‍ 16,777,216 നിറങ്ങള്‍ ദൃശ്യമാക്കാന്‍ സാധിയ്ക്കും.

ഡിസ്‌പ്ലേയുടെ കാര്യത്തില്‍ സോണി അഭിമാനിയ്ക്കുമ്പോഴും ഒരു പ്രശ്‌നം ബാക്കിയാണ്.അത് സ്‌ക്രീന്‍ പാനലിന്റെ ഇടുങ്ങിയ രൂപകല്പനയാണ്. ഇത് ഒരു ഒതുങ്ങിയ ഫോണിന്റെ പരിവേഷം നല്‍കുമെങ്കിലും വീഡിയോ കാണുമ്പോഴും, ചിത്രങ്ങള്‍ എടുക്കുമ്പോഴും, ഗെയിമുകള്‍ കളിയ്ക്കുമ്പോഴും ഒക്കെ ഒരു ചുരുങ്ങിക്കൂടിയ ദൃശ്യാനുഭവത്തിന് സാധ്യതയുണ്ട്. അത് പോലെ ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിയ്ക്കുമ്പോഴും അവയുടെ പൂര്‍ണ്ണമായ അവസ്ഥയില്‍ ആസ്വദിയ്ക്കാന്‍ കഴിഞ്ഞെന്നും വരില്ല.

ഈ പോരായ്മയ്ക്കപ്പുറത്ത് എക്‌സ്പീരിയ യു എന്ന ഹാന്‍ഡ്‌സെറ്റ് ഭാരം കുറഞ്ഞ, ഒതുങ്ങിയ തൃപ്തികരമായ ഒരു മോഡലാണ്.

ഇന്റര്‍ഫേസ്, പ്രൊസസ്സര്‍ ശേഷികള്‍


ഐസ്‌ക്രീം സാന്‍ഡ് വിച്ച് ഓ എസ് അടിസ്ഥാനമാക്കിയ ഈ ഫോണില്‍ 1 GHz പ്രൊസസ്സര്‍, 512 എംബി റാം, മാലി 400 ജി പി യു തുടങ്ങിയ പ്രധാന ആന്തരികാവയവങ്ങളാണുള്ളത്. മെമ്മറിയുടെ കാര്യമെടുത്താല്‍ ആകെയുള്ള 8 ജിബി ആന്തരികമെമ്മറിയില്‍ 4 ജിബി ഉപയോക്താവിന് ഉപയോഗിയ്ക്കാം. പക്ഷെ ബാഹ്യമെമ്മറിക്കായി എസ് ഡി സ്ലോട്ട് ഇല്ല. എന്നാല്‍ ആജീവനാന്ത 50 ജിബി ക്ലൗഡ് സ്‌റ്റോറേജ് സോണി ഉറപ്പുനല്‍കുന്നുണ്ട്. ഓ എസ്, പ്രൊസസ്സര്‍ തുടങ്ങിയ സാങ്കേതികതലങ്ങളില്‍ മികച്ച പ്രകടനമാണ് ഈ ഫോണ്‍ കാഴ്ച്ച വയ്ക്കുന്നത്.

സൈ്വപ്പ് സ്റ്റൈല്‍ ഇന്റര്‍ഫേസ് എക്‌സ്പീരിയ യുവില്‍ പരീക്ഷിച്ചിട്ടുണ്ട് സോണി. ഈ സൗകര്യം ഉപയോഗിച്ച് അക്ഷരങ്ങള്‍ക്കിടയിലൂടെ വിരലോടിച്ചാല്‍ വാക്കുകള്‍ ഫോണ്‍ തന്നെ ടൈപ്പ് ചെയ്‌തോളും. എല്ലാ അക്ഷരങ്ങളും ടൈപ്പ് ചെയ്യേണ്ട ആവശ്യവും ഇല്ല.

Sony Xperia U Shot 1

Sony Xperia U Shot 1

Sony Xperia U Shot 1
Sony Xperia U Shot -10

Sony Xperia U Shot -10

Sony Xperia U Shot -10
Sony Xperia U Shot -11

Sony Xperia U Shot -11

Sony Xperia U Shot -11
Sony Xperia U Shot -12

Sony Xperia U Shot -12

Sony Xperia U Shot -12
Sony Xperia U Shot -13

Sony Xperia U Shot -13

Sony Xperia U Shot -13
Sony Xperia U Shot -14

Sony Xperia U Shot -14

Sony Xperia U Shot -14
Sony Xperia U Shot-15

Sony Xperia U Shot-15

Sony Xperia U Shot-15
Sony Xperia U Shot -16

Sony Xperia U Shot -16

Sony Xperia U Shot -16
Sony Xperia U Shot -2

Sony Xperia U Shot -2

Sony Xperia U Shot -2
Sony Xperia U Shot -3

Sony Xperia U Shot -3

Sony Xperia U Shot -3
Sony Xperia U Shot -4

Sony Xperia U Shot -4

Sony Xperia U Shot -4
Sony Xperia U Shot -5

Sony Xperia U Shot -5

Sony Xperia U Shot -5
Sony Xperia U Shot -6

Sony Xperia U Shot -6

Sony Xperia U Shot -6
Sony Xperia U Shot -7

Sony Xperia U Shot -7

Sony Xperia U Shot -7
Sony Xperia U Shot -8

Sony Xperia U Shot -8

Sony Xperia U Shot -8
Sony Xperia U Shot -9

Sony Xperia U Shot -9

Sony Xperia U Shot -9

<ul id="pagination-digg"><li class="next"><a href="/mobile/sony-xperia-u-hands-on-review-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X