സോണി എക്‌സ്പീരിയ XZ പ്രീമിയം: ആകര്‍ഷിക്കുന്ന സവിശേഷതയില്‍!

Written By:

സോണി തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഏറ്റവും മികച്ച രീതിയിലാണ് ഈ ഫോണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. എക്‌സ്പീരിയ Xz പ്രീമിയം എന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ വ്യാഴാഴിച്ചയാണ് അവതരിപ്പിച്ചത്. 59,990 രൂപയാണ് ഈ സ്മാര്‍ട്ട്‌ഫോണിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

4ജിബി റാമുമായി മത്സരിക്കുന്ന മിഡ്‌റേഞ്ച് ഫോണുകള്‍!

സോണി എക്‌സ്പീരിയ XZ പ്രീമിയം: ആകര്‍ഷിക്കുന്ന സവിശേഷതയില്‍!

സോണി XZ പ്രീമിയം സ്മാര്‍ട്ട്‌ഫോണിന് 4കെ എച്ച്ഡിആര്‍ ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 SoC പ്രോസസര്‍. നിലവില്‍ ആമസോണ്‍.കോമില്‍ പ്രീഓര്‍ഡര്‍ ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി എക്‌സ്പീരിയ XZ പ്രീമിയം ഡിസൈന്‍

സോണി എക്‌സ്പീരിയ XZ സ്മാര്‍ട്ട്‌ഫോണിന്റെ വലതു പാനലിലെ പവര്‍ ബട്ടണില്‍ ഫിങ്കര്‍പ്രിന്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഫോണില്‍ 3.5എംഎം ഓഡിയോ ജാക്ക് അതും ഏറ്റവും പുതിയ യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ഫോണിന്റെ താഴെയായി കാണാം.

ഡെസ്റ്റ് വാട്ടര്‍റെസിസ്റ്റന്റോടു കൂടിയാണ് ഈ ഫോണ്‍ ഇറങ്ങിയിരിക്കുന്നത്. ഇത് ഏറ്റവും വലിയൊരു സവിശേഷത തന്നെ.

 

സോണി എക്‌സ്പീരിയ പ്രീമിയം ഡിസ്‌പ്ലേ

കമ്പനിയുടെ BRAVIA ടെലിവിഷനില്‍ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ ടെക്‌നോളജിയാണ് സോണീ എക്‌സ്പീരിയ XZ പ്രീമിയത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതായത് 5.5 ഇഞ്ച് 4കെ എച്ച്ഡിആര്‍ ഡിസ്‌പ്ലേയാണ്. ഈ ഡിസ്‌പ്ലേയില്‍ ഇമേജുകളും വീഡിയോകളും പ്രദര്‍ശിപ്പിക്കുന്നത് വളരെ ഗംഭീരമായി തോന്നും.

സോണി എക്‌സ്പീരിയ പ്രീമിയം ക്യാമറ

ഏറ്റവും മികച്ച ക്യാമറ ടെക്‌നോളജിയാണ് സോണി എക്‌സ്പീരിയ XZല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 19എംബി റിയര്‍ ക്യാമറയും 13എംബി സെല്‍ഫി ക്യാമറയുമാണ്. നിങ്ങളുടെ മുന്‍ഗണന അനുസരിച്ച് വീഡിയോ സ്ലോമോഷനില്‍ റെക്കോര്‍ഡ് ചെയ്യാം. മാനുവല്‍ മോഡ്, സുപ്പീരിയര്‍ ഓട്ടോ മോഡ്, പനോരമ, 4കെ വീഡിയോ മോഡ് എന്നിവ പോലുളള സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ക്യാമറ ആപ്ലിക്കേഷനുകള്‍.

പാന്‍-ആധാര്‍ ലിങ്കിങ്ങ്: വിശദാംശങ്ങള്‍ പൊരുത്തപ്പെട്ടില്ലെങ്കില്‍ എന്തു ചെയ്യാം?

സോഫ്റ്റ്‌വയര്‍

ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടാണ് ഈ ഫോണില്‍. 3230എംഎഎച്ച് ക്വുക് ചാര്‍ജ്ജ് ബാറ്റിറിയാണ് ഈ ഫോണില്‍.

മറ്റു സവിശേഷതകള്‍

4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, 3.5എംഎം ഓഡിയോ ജാക്ക്, ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ബാരോമീറ്റര്‍, ഡിജിറ്റല്‍ കോംപസ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഉണ്ട്.

ആധാര്‍ കാര്‍ഡ് എങ്ങനെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Xperia XZ Premium price in India is Rs. 59,990.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot