കിടിലന്‍ സവിശേഷതകളുമായി സോണി എക്‌സ്പീരിയ XZ1 ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു!

Written By:

സോണിയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണായ സോണി എക്‌സ്പീരയ XZ1 ഇന്ത്യന്‍ വിപണിയില്‍ എത്തി. ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റാണ് ഈ ഫോണില്‍. ഇതു കൂടാതെ ആകര്‍ഷിക്കുന്ന പല സവിശേഷതകളും ഉണ്ട്. അതിലെ ഏറ്റവും മികച്ച ഒന്നാണ് 3ഡി സ്‌കാനിങ്ങ് ക്യാമറ.

കിടിലന്‍ സവിശേഷതകളുമായി സോണി എക്‌സ്പീരിയ XZ1 ഇന്ത്യയില്‍ വില്‍പന!

പ്രതിദിനം 4ജിബി ഡാറ്റയുമായി എയര്‍ടെല്‍! ജിയോ ഞെട്ടുമോ?

ഇന്ത്യയില്‍ സോണി എക്‌സ്പീരിയയുടെ വില!

44,990 രൂപയാണ് സോണി എക്‌സ്പീരിയ XZ1ന് ഇന്ത്യന്‍ വിപണിയില്‍ വില. ഇന്ന്, അതായത് തിങ്കളാഴ്ച മുതല്‍ ഈ ഫോണ്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ലഭിച്ചു തുടങ്ങും. കറുപ്പു നിറത്തിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

അനേകം ലോഞ്ച് ഓഫറുകളും ഈ ഫോണില്‍ ഉണ്ട്. 5% ക്യാഷ് ബാക്ക് ഓഫര്‍ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് വഴി വാങ്ങുമ്പോള്‍ നല്‍കുന്നുണ്ട്. കൂടാതെ '0 percentage' ഇഎംഐ ഓഫറും ഉണ്ട്.

സോണി എക്‌സ്പീരിയ XZ1 സവിശേഷതകള്‍

ഹൈഎന്‍ഡ് സോണി എക്‌സ്പീരിയ XZ1വന്നിരിക്കുന്നത് മോഷന്‍ഐ (MotionEye) 19 മെഗാപിക്‌സല്‍ എക്‌സ്‌മോര്‍ RS സെന്‍സര്‍ ക്യാമറയാണ്. ഇതില്‍ സ്ലോ മോഷന്‍ വീഡിയോ റെക്കോര്‍ഡിങ്ങും ചെയ്യാം. രണ്ടു വേരിയന്റുകളായ സിങ്കിള്‍ സിം/ ഡ്യുവല്‍ സിം ഇറങ്ങിയിട്ടുണ്ട്.

കിടിലന്‍ സവിശേഷതകളുമായി സോണി എക്‌സ്പീരിയ XZ1 ഇന്ത്യയില്‍ വില്‍പന!

മുന്നില്‍ സെല്‍ഫി ക്യാമറ 13എംപിയാണ്. സോണി എക്‌സ്‌മോര്‍ RS മൊബൈല്‍ ഇമേജിങ്ങ് സെന്‍സറും ഇതിലുണ്ട്. സോണി എക്‌സ്പീരിയ XZ1ന് 'ഫ്‌ളാഗ്ഷിപ്പ് ലൂപ്പ് സര്‍ഫസ്' മെറ്റല്‍ ബോഡിയാണ്. 64ബിറ്റ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 SoC, 4ജിബി റാം, അഡ്രിനോ 540 ജിപിയു എന്നിവയും ഉണ്ട്.

ഷവോമി ദീപാവലി ഓഫര്‍: 1 രൂപ ഫ്‌ളാഷ് സെയില്‍: വേഗമാകട്ടേ!

5.2 ഇഞ്ച് ഫുള്‍ എച്ച്ഡി (1080X1920) എച്ച്ഡിആര്‍ ഡിസ്‌പ്ലേ (സോണി ട്രൈലൂമിനസ് ഡിസ്‌പ്ലേ) ആണ്. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനാണ് ഇതില്‍. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍. 4ജി എല്‍റ്റിഇ, ബ്ലൂട്ടൂത്ത്, വൈ-ഫൈ, യുഎസ്ബി ടൈപ്പ് സി, ജിപിഎസ് എന്നിവ കണക്ടിവിറ്റികളും.

പവര്‍ ബട്ടണില്‍ ആണ് സോണി എക്‌സ്പീരിയ XZ1ന്റെ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തിയിക്കുന്നത്. 2700എംഎഎച്ച് ക്വിക്ക് ചാര്‍ജ്ജ് 3.0 ടെക്‌നോളജി ബാറ്ററിയാണ് ഈ ഫോണില്‍.

English summary
The highlight of the Sony Xperia XZ1 priced at Rs. 44,990 is the 3D creator app that lets users capture in 3D and turn people as well as objects into high-resolution 3D avatars.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot