സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ്; 'കരുത്തുറ്റ' ഒരു സ്മാര്‍ട്‌ഫോണ്‍

Posted By:

സോണിയുടെ മികച്ച ഫോണുകളിലൊന്നാണ് എക്‌സ്പീരിയ Z1. തനതായ രീതിയില്‍ മികച്ച ക്യാമറയും വാട്ടര്‍പ്രൂഫ് സംവിധാനവുമായി ഇറങ്ങിയ ഫോണിന് വിപണിയില്‍ നല്ല പ്രതികരണവും ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് എക്‌സ്പീരിയ Z-ന്റെ താഴ്ന്ന വേരിയന്റായ എക്‌സ്പീരിയ Z1 കോംപാക്റ്റ് കമ്പനി പുറത്തിറക്കിയത്.

രൂപഭംഗിയില്‍ അത്ര മികച്ചതാണെന്ന് അവകാശപ്പെടാനാവില്ലെങ്കിലും പെര്‍ഫോമന്‍സ് നോക്കിയാല്‍ ഏറെ മുന്നിലാണ് ഈ ഫോണ്‍. എക്‌സ്പീരിയ Z1-ന്റെ എല്ലാ നല്ലവശങ്ങളും അതുപോലെ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞു എന്നതാണ് എക്‌സ്പീരിയ Z1 കോംപാക്റ്റിന്റെ ഗുണം.

എച്ച്.ടി.സി വണ്‍ മിനി ഉള്‍പ്പെടെ സമാന ശ്രേണിയില്‍ പെട്ട ഫോണുകളുമായി താരതമ്യം ചെയ്താല്‍ ഏറെ മുന്നിലാണ് സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ് എന്ന് അംഗീകരിക്കാതെ തരമില്ല.

എന്തായാലും കഴിഞ്ഞ കുറെ ദിവസങ്ങളായി എക്‌സ്പീരിയ Z1 കോംപാക്റ്റ് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോണിനെ കുറിച്ച് വിലയിരുത്തല്‍ നടത്തുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മുകളില്‍ പറഞ്ഞപോലെ എക്‌സ്പീരിയ Z1-ന്റെ സമാനമായ രീതിയിലാണ് Z1 കോംപാക്റ്റിന്റെ രൂപകല്‍പന. അലുമിനിയം ഫ്രെയിം പരുക്കന്‍ ലുക് നല്‍കുന്നുണ്ട്. അതേസമയം ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ ഇല്ലാത്തതിനാല്‍ സ്‌ക്രീനില്‍ വരവീഴാനുള്ള സാധ്യതകള്‍ ഏറെയാണ്.
4.3 ഇഞ്ചാണ് സ്‌ക്രീന്‍ സൈസ്. 1280-720 പിക്‌സല്‍ റെസല്യൂഷന്‍. ഐഫോണ്‍ 5S-നേക്കാള്‍ കൂടുതല്‍ ആണ് പിക്‌സല്‍ പെര്‍ ഇഞ്ച്. അതായത് കൂടുതല്‍ തെളിമ ലഭിക്കും. സ്‌ക്രീനിലെ നിറങ്ങള്‍ ഏറെ വ്യക്തതയുള്ളതാണെന്നതാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. സൂര്യപ്രകാശത്തില്‍ പോലും വ്യക്തമായി സ്‌ക്രീന്‍ കണ്ടന്റുകള്‍ കാണാന്‍ സാധിക്കും.

 

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റമെങ്കിലും 4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒ.എസിന്റെ കാര്യത്തില്‍ ന്യൂനതകള്‍ കണ്ടെത്താന്‍ കഴിയില്ല. അതോടൊപ്പം സൗകര്യപ്രദമായ രീതിയിലുള്ള യൂസര്‍ ഇന്റര്‍ഫേസാണ് ഉള്ളത്.

 

ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 സി.പി.യു ആണ് എക്‌സ്പീരിയ Z1 കോംപാക്റ്റില്‍ ഉള്ളത്. ഒപ്പം 2 ജി.ബി. റാമും. അതുകൊണ്ടുതന്നെ വേഗതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഫോണ്‍. എത്ര ശെസസുള്ള ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിച്ചാലും ഫോണ്‍ ഹാംഗ് ആവുകയില്ല.
അതേസമയം വര്‍ക്‌ലോഡ് കൂടുതലാവുമ്പോള്‍ ചെറിയ രീതിയില്‍ ഫോണ്‍ ചൂടുപിടിക്കുന്നുണ്ട്. 16 ജി.ബി. ഇന്റേണല്‍ മെമ്മറിയും 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമുണ്ട്.

 

ക്യാമറയുടെ കാര്യത്തില്‍ സോണി സ്മാര്‍ട്‌ഫോണുകള്‍ എപ്പോഴും മുന്നിലാണ്. എക്‌സ്പീരിയ Z1 കോംപാക്റ്റും അങ്ങനെത്തന്നെ. 20.7 എം.പി യാണ് പ്രൈമറി ക്യാമറ. നിരവധി സെന്‍സറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതിനാല്‍ മികച്ച ഫോട്ടോകള്‍ തന്നെ ലഭ്യമാവും. ഓട്ടോമാറ്റിക് ആയി ഫോട്ടോ എടുക്കുന്നതിനുള്ള സെറ്റിംഗ്‌സും ഫോണിലുണ്ട്.
അതേസമയം ഫുള്‍ റെസല്യൂഷനില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ചില പോരായ്മകളും ഉണ്ട്. പ്രധാനമായും തെളിച്ചം കുറവാണ് എന്നതുതന്നെ.
വാട്ടര്‍ പ്രൂഫ് ആയതിനാല്‍ വെള്ളത്തിലും ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. പക്ഷേ ക്യാമറ ബട്ടണ്‍ തീരെ ചെറിയതാണെന്നത് ന്യൂനതയാണ്. പലപ്പോഴും ബട്ടണ്‍ അമര്‍ന്നോ എന്ന് മനസിലാക്കാന്‍ പ്രയാസമാണ്. 2 എം.പി ഫ്രണ്ട ക്യാമറയും സാമാന്യം നല്ല നിലവാരം നല്‍കുന്നു.

 

2300 mAh ആണ് എക്‌സ്പീരിയ Z1 കോംപാക്റ്റിലെ ബാറ്ററി. ഗെയിമിംഗോ ബ്രൗസിംഗോ ഒക്കെ ആയാലും ഒരു ദിവസം മുഴുവന്‍ ചാര്‍ജ് നിലനില്‍ക്കും എന്നത് ഏറെ ആശ്വാസകരമാണ്.

 

മികച്ച ശബ്ദമാണ് ഫോണിന്റെ മറ്റൊരു സവിശേഷത. മറുഭാഗത്തുള്ളയാള്‍ പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചാല്‍ പോലും ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കും. കാറ്റോ മറ്റ് ബാഹ്യമായ ശബ്ദങ്ങളോ സംസാരത്തിന് തടസമാവുകയുമില്ല.

 

ഇടത്തരം ശ്രേണിയില്‍ പെട്ട ഒരു സ്മാര്‍ട്‌ഫോണ്‍ അന്വേഷിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒന്നാണ് സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ്. ഫോണിന്റെ പ്രധാന മേന്മ എന്നു പറയുന്നത് വേഗത തന്നെയാണ്. 2.2 GHz ക്വാഡ്‌കോര്‍ പ്രൊസസറും 2 ജി.ബി. റാമും ആണ് ഇതിനു കാരണം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

<center><iframe width="100%" height="360" src="//www.youtube.com/embed/274Z_Bmien4?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot