20 എം.പി. കാമറയുമായി സോണി എക്‌സ്പീരിയ Z1; നോക്കിയ ലൂമിയ 1020-നും ഗാലക്‌സി S4 -സൂമിനും വെല്ലുവിളി

By Bijesh
|

ഐ.എഫ്.എ 2013-ല്‍ സോണി അവതരിപ്പിച്ച ഉത്പന്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് എക്‌സപീരിയ Z1. 20.7 എം.പി. കാമറയോടൊപ്പം വെള്ളവും പൊടിയും കടക്കില്ല എന്നതും എക്‌സപീരിയ Z1-നെ മറ്റു ഹാന്‍ഡ്‌സെറ്റുകളില്‍ നിന്ന വ്യത്യസ്തമാക്കുന്നുണ്ട്.

 

ഫേസ് ബുക്കില്‍ നിമിഷനേരംകൊണ്ട് പോസ്റ്റുകള്‍ ഇടാന്‍ സാധിക്കുന്ന സോഷ്യല്‍ ലൈഫ്, ചുറ്റുപാടുമുള്ള എന്തിനെ കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കുന്ന ഇന്‍ഫോ- ഐ, രണ്ട് സെക്കന്റിനുള്ളില്‍ 61 ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന ടൈം ഷിഫ്റ്റ് ബേഴ്‌സറ്റ് എന്നിവയുള്‍പ്പെടെ നാല് ആപ്ലിക്കേഷനുകളും ഫോണില്‍ ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചത്.

41 എം.പി കാമറയുമായി ധാരാളിത്തം അവകാശപ്പെടുന്ന സാംസങ്ങ് ഗാലക്‌സി S4 സൂം, നോക്കിയ ലൂമിയ 1020 തുടങ്ങിയ മുന്‍നിര ഫോണുകള്‍ക്ക് സോണിയുടെ ഈ 20 എം.പി. കാമറ വെല്ലുവിളിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഫോണിന്റെ മറ്റു പ്രത്യേകതകള്‍ പരിശോധിക്കാം

സോണിയുടെ ട്രിലുമിനസ് ടെക്‌നോളജിയോടുകൂടിയ 5 ഇഞ്ച് ഫുള്‍ HD TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനിന് 1080-1920 പിക്‌സല്‍ റെസല്യൂഷന്‍ ഉണ്ട്. വരവീഴുകയുമില്ല.

ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന എക്‌സപീരിയയ്ക്ക്് 2.2 GHz ക്വാഡ് കോര്‍ ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 800 ക്രയ്റ്റ് 400 പ്രൊസസറാണുള്ളത്. 2 ജി.ബി. റാമുമണ്ട്.

20.7 എം.പി. കാമറ സോണിയുടെ G ലെന്‍സ് സഹിതമാണ് വരുന്നത്. കുറഞ്ഞ വെളിച്ചത്തിലും തെളിമയുള്ള ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. LED ഫ് ളാഷുമുണ്ട്. മുന്‍വശത്ത് 2 എം.പി. വരുന്ന കാമറയും. കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ GPRS,EDGE, WLAN, ബ്ലൂടൂത്ത്, NFC, USB, Wi-Fi, MHL എന്നിവയെല്ലാമുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

16 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച 64 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയും. 3000 mAh Li Ion ബാറ്ററി മികച്ച ബാക്ക് അപ്പാണ് നല്‍കുന്നത്.

ഫോണ്‍ വാങ്ങുന്നതിനു മുമ്പായി എക്‌സ്പീരിയ Z1-ന്റെ പ്രധാന എതിരാളികളായ ഏതാനും ഹാന്‍ഡ് സെറ്റുകള്‍ കൂടി പരിചയപ്പെടുന്നത് നല്ലതായിരിക്കും. അതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

നോകിയ ലൂമിയ 1020

നോകിയ ലൂമിയ 1020

4.5 ഇഞ്ച് AMOLED WXGA കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1280-768 റെസല്യൂഷന്‍
സ്‌ക്രാച്ച റെസിസ്റ്റന്റ്
ക്വാള്‍കോം MSM8960 സ്‌നാപ് ഡ്രാഗണ്‍ ചിപ്‌സെറ്റ്്
1.5 GHz ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊസസര്‍
2 ജി്ബി. റാം
41 എം.പി. കാമറ
1.2 എം.പി. സെക്കന്‍ഡറി കാമറ
GPRS, EDGE, 3G, Wi-Fi, NFC, ബ്ലുടൂത്ത് കണക്റ്റിവിറ്റി
32 ജി.ബി. ഇന്റേണല്‍ മെമ്മറി
2000 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S4 സൂം

സാംസങ്ങ് ഗാലക്‌സി S4 സൂം

വില: 29999

4.3 ഇഞ്ച് സൂപ്പര്‍ AMOLED കപ്പാസിറ്റീവ് മള്‍ടി ടച്ച് ടച്ച് സ്‌ക്രീന്‍
540-960 റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് v4.2.2 ഒ.എസ്.
1.5 GHz കോര്‍ടെക്‌സ് A-9 പ്രൊസസര്‍
1.5 ജി.ബി് റാം
16 എം്പി. പ്രൈമറി കാമറ
1.9 എം്പി. സെക്കന്‍ഡറി കാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച 64 ജി.ബി. വരെ വികസിപ്പിക്കാം
GPRS, SPEED, WLAN, 3G, Wi-Fi, ബ്ലുടൂത്ത്, NFC കണക്റ്റിവിറ്റി
2330 mAh ബാറ്ററി

 

എല്‍.ജി. G2
 

എല്‍.ജി. G2

5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി IPS സൂപ്പര്‍ LCD 2 ഡിസ്‌പ്ലെ
1920-1080 പിക്‌സല്‍ റെസല്യൂഷന്‍
2.26 GHz ക്വാഡ് കോര്‍ പ്രൊസസര്‍
2 ജി.ബി് റാം
16/32 ജി.ബി് ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീന്‍ ഒ.എസ്.
13 എം.പി. പ്രൈമറി കാമറ
2.1 എം.പി. സെക്കന്‍ഡറി കാമറ
3000mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട് 3

സാംസങ്ങ് ഗാലക്‌സി നോട് 3

5.7 ഇഞ്ച് 1080 പിക്‌സല്‍ സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
2.3 GHz സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍
3 ജി.ബി് റാം
13 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.3 ഒ.എസ്
32/64 ജി.ബി. ഇന്റേണല്‍ മെമ്മറി
3200 mAh ബാറ്ററി

 

HTC ബട്ടര്‍ഫ് ളൈ S

HTC ബട്ടര്‍ഫ് ളൈ S

5 ഇഞ്ച് സൂപ്പര്‍ LCD 3 ഡിസ്‌പ്ലെ
1080 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.9 GHz സ്‌നാപ് ഡ്രാഗണ്‍ 600 പ്രൊസസര്‍
2 ജി.ബി് റാം
16 ജി.ബി് ഇന്റേണല്‍ മെമ്മറി
4.2 എം.പി. പ്രൈമറി കാമറ
2.1 എം.പി. സെക്കന്‍ഡറി കാമറ
3200 mAh ബാറ്ററി

 

സോണി എക്‌സ്പീരിയ Z1

സോണി എക്‌സ്പീരിയ Z1

5 ഇഞ്ച് ഫുള്‍ HD TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1080-1920 പിക്‌സല്‍ റെസല്യൂഷന്‍
2.2 GHz ക്വാഡ് കോര്‍ ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 800 ക്രയ്റ്റ് 400 പ്രൊസസര്‍
2 ജി്ബി. റാം
20.7 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീന്‍ ഒ.എസ്.
3000 mAh ബാറ്ററി

 

 

20 എം.പി. കാമറയുമായി സോണി എക്‌സ്പീരിയ Z1; നോക്കിയ ലൂമിയ 1020-നും ഗാലക്
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X