സോണി എക്‌സ്പീരിയ Z2 സ്മാര്‍ട്‌ഫോണ്‍; മികച്ച 5 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

കഴിഞ്ഞ ദിവസമാണ് സോണി എക്‌സ്പീരിയ Z2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 49,990 രൂപയാണ് ഔദ്യോഗിക വില. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത എക്‌സ്പീരിയ Z1 -ന്റെ പരിഷ്‌കരിച്ച പതിപ്പായ എക്‌സ്പീരിയ Z2 എല്ലാ രീതിയിലും മികച്ച സ്മാര്‍ട്‌ഫോണ്‍ തന്നെയാണ്.

മെയ് 12 മുതലെ ഔദ്യോഗികമായി സ്‌റ്റോറുകളില്‍ ഫോണ്‍ ലഭ്യമാവു എന്നാണ് സോണി അറിയിച്ചതെങ്കിലും നിലവില്‍ ഏതാനും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തിയിട്ടുണ്ട്. അത് ഏതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

5.2 ഇഞ്ച് ഫുള്‍ HD ട്രിലുമിനസ് ഡിസ്‌പ്ലെ, 1920-1080 പിക്‌സല്‍ റെസല്യൂഷന്‍, 2.3 Ghz കക്വാഡ്‌കോര്‍ ക്വാള്‍കോം പ്രൊസസര്‍, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, എന്നിവയുള്ള ഫോണില്‍ 20.7 എം.പി. ക്യാമറയാണ് ഉള്ളത്. 4 കെ വീഡിയോ റെക്കോഡ് ചെയ്യാന്‍ കഴിയുന്ന ക്യാമറയ്‌ക്കൊപ്പം നിരവധി എഡിറ്റിംഗ് ടൂളുകളും ഉണ്ട്. 2 എം.പി. ക്യാമറയാണ് മുന്‍വശത്തുള്ളത്.

ജി.പി.ആര്‍.എസ്, SPEED, WLAN, ബ്ലുടൂത്ത്, മൈക്രോ യു.എസ്.ബി തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 3200 mAh ബാറ്ററി 19 മണിക്കൂര്‍ സംസാരസമയം നല്‍കും. 120 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവുമുണ്ട്.

ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot