സോണി എക്‌സ്പീരിയ Z2 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 49,990 രൂപ

Posted By:

കാത്തിരിപ്പിനൊടുവില്‍ സോണിയുടെ പുതിയ സ്മാര്‍ട്‌ഫോണായ എക്‌സ്പീരിയ Z2 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. കറുപ്പ്, വെള്ള, പര്‍പ്പിള്‍ നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് 49,990 രൂപയാണ് വില. 5,990 രൂപ വിലവരുന്ന സ്മാര്‍ട്ബാന്‍ഡും 2990 രൂപ വിലവരുന്ന കെയ്‌സും ഫോണിനൊപ്പം സൗജന്യമായി ലഭിക്കും. മെയ് 12 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭിക്കും.

കഴിഞ്ഞ വര്‍ഷമിറങ്ങിയ എക്‌സ്പീരിയ Z1-ന്റെ പിന്‍ഗാമിയായ എക്‌സ്പീരിയ Z2 സാങ്കേതികമായി ഏറെ മികച്ചു നില്‍ക്കുന്ന സ്മാര്‍ട്‌ഫോണാണ്. മികച്ച ക്യാമറയും വാട്ടര്‍പ്രൂഫ് സംവിധാനവുമുള്ള ഫോണ്‍ സാംസങ്ങ് ഗാലക്‌സി എസ് 5-നും HTC വണ്‍ M8-നും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുക.

സോണി എക്‌സ്പീരിയ Z2-വിന്റെ പ്രത്യേകതകള്‍

ലൈവ് കളര്‍ LED യുള്ള X-റിയാലിറ്റി എന്‍ജിനോടു കൂടിയ 5.2 ഇഞ്ച് ഫുള്‍ HD ട്രിലുമിനസ് ഡിസ്‌പ്ലെ, 1920-1080 പിക്‌സല്‍ റെസല്യൂഷന്‍, 2.3 GHz സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ്‌കോര്‍ പ്രൊസസര്‍, അഡ്രിനോ 330 ജി.പി.യു, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് എന്നിവയുള്ള ഫോണില്‍ ക്യാമറതന്നെയാണ് മുഖ്യ ആകര്‍ഷണം.

4 K വീഡിയോ ഷൂട് ചെയ്യാന്‍ സഹായിക്കുന്ന 20.7 എം.പി. പ്രൈമറി ക്യാമറയും 2 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. സോണിയുടെ ജി ലെന്‍സും ഇന്റലിജന്റ് BIONZ-ഉം ക്യാമറയെ മികച്ചതാക്കുന്നു.

ജി.പി.ആര്‍.എസ്, SPEED, WLAN, ബ്ലുടൂത്ത്, മൈക്രോ യു.എസ്.ബി എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 3200 mAh ബാറ്ററി 19 മണിക്കൂര്‍ സംസാരസമയവും 740 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 120 മണിക്കൂര്‍ മ്യൂസിക് പ്ലേബാക് സമയവും 10 മണിക്കൂര്‍ വീഡിയോ പ്ലേബാക് സമയവും ഉണ്ട്.

സോണി എക്‌സ്പീരിയ Z2- വിന്റെ പ്രധാനപ്പെട്ട 5 സവിശേഷതകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

20.7 എം.പി. ക്യാമറയാണ് സോണി എക്‌സ്പീരിയ Z2 സ്മാര്‍ട്‌ഫോണില്‍ ഉള്ളത്. ഡിജിറ്റല്‍ ക്യാമറകള്‍ക്ക് തുല്യമായ ക്വാളിറ്റിയാണ് ഇത് നല്‍കുക. കൂടാതെ 4 K വീഡിയോ ഷൂട് ചെയ്യാനും സാധിക്കും.

 

#2

IP55/IP58 റേറ്റിംഗുള്ള എക്‌സ്പീരിയ Z2 പൊടിയും വെള്ളവും കടക്കാത്ത വിധത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. വെള്ളത്തില്‍ 1.5 മീറ്റര്‍ വരെ ആഴത്തില്‍ 30 മിനിറ്റ് വരെ വെള്ളം കയറില്ല. സാധാരണ രീതിയില്‍ മഴനനഞ്ഞാലും കുഴപ്പമില്ല.

 

#3

ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. എസ് 4 പ്രൊയേക്കാള്‍ 75 ശതമാനം അധിക വേഗത നല്‍കാന്‍ ഈ പ്രൊസസറിന് സാധിക്കും. കൂടാതെ ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാനും കഴിയും. പരിഷ്‌കരിച്ച അഡ്രിനോ 330 GPU 20 ശതമാനം അധിക ഗ്രാഫിക് പെര്‍ഫോമന്‍സും നല്‍കും.

 

#4

ഫോട്ടോകളെ മനോഹരമാക്കാന്‍ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകളും പ്രീ ലോഡഡായി എക്‌സ്പീരിയ Z2--വില്‍ ഉണ്ട്. ബാക്ഗ്രൗണ്ട് ഡീഫോക്കസ് ആണ് അതിലൊന്ന്.

ബാക്ഗ്രൗണ്ട് മങ്ങിയ രീതിയലാക്കി ഫോക്കസ് ചെയ്യുന്ന വസ്തുവിനെ കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ ഈ ആപ്ലിക്കേഷന് സാധിക്കും. കൂടാതെ വ്യത്യസ്ത ഫോക്കസ് സെറ്റിംഗ്‌സില്‍ രണ്ട് ഫോട്ടോകള്‍ എടുക്കാനും അവ കൂട്ടിയോജിപ്പിക്കാനും കഴിയും.
ക്രിയേറ്റീവ് എഫക്റ്റ്‌സ് ആണ് മറ്റൊരു ആപ്ലിക്കേഷന്‍. ഫോട്ടോയിലും വീജിയോയിലും കളറുകള്‍ മാറ്റാനും മിറര്‍ എഫക്റ്റ് വരുത്താനും ഇത് സഹായിക്കും.

 

#5

ഫോണിനൊപ്പം സൗജന്യമായി ലഭിക്കുന്ന SWR10 സ്മാര്‍ട്ബാന്‍ഡ് ഫോണിലെ നോട്ടിഫിക്കേഷനുകള്‍ ലഭ്യമാക്കുകയും മ്യൂസിക് പ്ലെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. വാട്ടര്‍പ്രൂഫ് ആയ സ്മാര്‍ട്ബാന്‍ഡിന്റെ രൂപകല്‍പനയും മികച്ചതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot