സോണി എക്‌സ്പീരിയ Z2 അടുത്തമാസം ലോഞ്ച് ചെയ്‌തേക്കും

Posted By:

സോണി സ്മാര്‍ട്‌ഫോണ്‍ ബിസിനസ് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എക്‌സ്പീരിയ Z1 സ്മാര്‍ട്‌ഫോണ്‍ ഇറക്കിയ ശേഷമാണ് ഈ വളര്‍ച്ചയ്ക്ക് വേഗത കൈവന്നത്. എങ്കിലും സാംസങ്ങുമായി താരതമ്യം ചെയ്യുമ്പോള്‍ സോണി വളരെ പിന്നിലാണ്. അതുകൊണ്ടുതന്നെ പുതിയ ഹാന്‍ഡ്‌സെറ്റുകളുമായി വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സോണി.

സോണി എക്‌സ്പീരിയ Z2 അടുത്തമാസം ലോഞ്ച് ചെയ്‌തേക്കും

സി.ഇ.എസില്‍ എക്‌സ്പീരിയ Z1 കോംപാക്റ്റ് അവതരിപ്പിച്ച കമ്പനി അടുത്തമാസം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുതിയൊരു സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. സോണി എക്‌സ്പീരിയ Z2 ആയിരിക്കും ഈ ഫോണ്‍. കമ്പനി ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ല. എങ്കിലും വിവിധ ബ്ലോഗുകളില്‍ ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ വന്നുകഴിഞ്ഞു.

AndroidSaS റിപ്പോര്‍ട് ചെയ്തതനുസരിച്ച് എക്‌സ്പീരിയ Z2-വിന് 2560-1440 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.2 ഇഞ്ച് ഡിസ്‌പ്ലെ, 20.7 എം.പി. പ്രൈമറി ക്യാമറ, 3,700 mAh ബാറ്ററി എന്നിവയായിരിക്കും ഉണ്ടാവുക. മാത്രമല്ല, എക്‌സ്പീരിയ Z1-നേക്കാള്‍ ഭാരം കുറവായിരിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot