സോണി എക്‌സ്പീരിയ Z3 സെപ്റ്റംബറില്‍; പ്രധാനപ്പെട്ട 5 അഭ്യുഹങ്ങള്‍...

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന പേരാണ് സോണി. കമ്പനിയുടെ എക്‌സ്പീരിയ സീരീസ് ഫോണുകള്‍ വന്‍ പ്രചാരമാണ് നേടിക്കൊടുത്തത്. ഏറ്റവും ഒടുവിലായി സോണി അവതരിപ്പിച്ചത് എക്‌സ്പീരിയ Z2 സ്മാര്‍ട്‌ഫോണാണ്. വിപണിയില്‍ മികച്ച പ്രതികരണം ഫോണിന് ലഭിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ടെക്‌ലോകത്തെ പ്രധാന സംസാരം സോണിയുടെ വരാനിരിക്കുന്ന എക്‌സ്പീരിയ Z3 എന്ന സ്മാര്‍ട്‌ഫോണിനെ കുറിച്ചാണ്. കമ്പനി ഇതുവരെയും ഔദ്യോഗികമായി ഫോണിനെ കുറിച്ച് പുറത്തുവിട്ടിട്ടില്ലെങ്കിലും വിവിധ ടെക്‌സൈറ്റുകളില്‍ നിരവധി അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.

അതെന്തൊക്കെയാണെന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1080 പിക്‌സല്‍ റെസല്യൂഷനുള്ള സ്‌ക്രീന്‍ ആയിരിക്കും ഫോണിന് എന്നാണ് കരുതുന്നത്. സ്‌ക്രീന്‍സൈസ് എക്‌സ്പീരിയ Z2 വിനേക്കാള്‍ കൂടുതലായിരിക്കുമെന്നും അറിയുന്നു.

 

രൂപത്തിലും എക്‌സ്പീരിയ Z2 വില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ ഫോണിന് ഉണ്ടാവില്ല എന്നാണ് അറിയുന്നത്.

 

എക്‌സ്പീരിയ Z2 -വില്‍ നിലവില്‍ ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ Z3 യില്‍ ആന്‍ഡ്രോയ്ഡ് 4.4.4 ആയിരിക്കും ഉണ്ടാവുക എന്നറിയുന്നു. മാത്രമല്ല, ഭാവിയില്‍ ആന്‍ഡ്രോയ്ഡിന്റെ അടുത്ത പതിപ്പായ ആന്‍ഡ്രോയ്ഡ് L അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുമെന്നും ഉറപ്പാണ്.

 

ക്യാമറയുടെ കാര്യത്തില്‍ എക്‌സ്പീരിയ ഫോണുകള്‍ എന്നും മുന്നില്‍ തന്നെയാണ്. Z3 യിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവാന്‍ ഇടയില്ല. G ലെന്‍സ് സഹിതമുള്ള 20.7 എം.പി ക്യാമറയായിരിക്കും ഫോണില്‍ ഉണ്ടാവുക എന്നു കരുതുന്നു.

 

സെപ്റ്റംബറില്‍ ബര്‍ലിനില്‍ നടക്കുന്ന IFA 2014-ല്‍ ആയിരിക്കും ഫോണ്‍ ലോഞ്ച് ചെയ്യുക എന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Sony Xperia Z3 Probably Releasing At IFA 2014: Top 5 Rumors To Know, Sony Xperia Z3 Probably Releasing At IFA 2014, Top 5 rumors about Sony Xperia Z3, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot