സോണി എക്‌സിപീരിയ സീ3 Vs മുന്തിയ 10 എതിരാളികളും: ഏറ്റവും മികച്ചതും ബാക്കിയുളളതും

|

ഈ കൊല്ലം നമുക്ക് 'ടയര്‍-1' സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ നിന്നും ഫഌഗ്ഷിപ് സ്മാര്‍ട്ട്‌ഫോണുകളുടെ ബാഹുല്യം കാണാന്‍ കഴിഞ്ഞു. ഇന്‍ഡ്യന്‍ ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ കൂടി വരുന്ന അന്തര്‍ദേശീയ കമ്പനികളുടെ സാന്നിധ്യം കളിത്തട്ടില്‍ മാല്‍സര്യം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കി. ആപ്പിളും, സാംസഗും, എച്ച്ടിസിയും ഇന്‍ഡ്യയില്‍ ശ്രദ്ധാപൂര്‍വ്വം ബിസിനസ്സ് ചെയ്യുമ്പോള്‍, ജപാനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ സോണിയുടെ കാര്യത്തില്‍ മികച്ചൊരു മാറ്റം ഉണ്ടായി. പ്രത്യേകിച്ച് അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ എക്‌സ്പീരിയ സീ3-യുടെ വരവോട് കൂടി.

അനുകരിക്കാന്‍ സാധിക്കാത്ത രൂപകല്‍പ്പനയും ഏറ്റവും പുതിയ ഹാര്‍ഡ്‌വെയറും ആയി സോണി എക്‌സ്പീരിയ സീ3 51,990 രൂപയ്ക്കാണ് ആദ്യമായി വിപണിയില്‍ എത്തിയത്. എന്നാല്‍, ഇപ്പോള്‍ സോണിയുടെ ഏറ്റവും മികച്ച ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ക്ക് വിപണിയില്‍ 49,990 എന്ന ആകര്‍ഷകമായ വിലയില്‍ വാങ്ങിക്കാനാകും.

 

സോണി അതിഗംഭീരമായ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മിച്ചതോടൊപ്പം, അതിന്റെ ഏറ്റവും പുതിയ ഫഌഗ്ഷിപ് ഡിവൈസിനെക്കുറിച്ച് മുന്‍പ് എന്നത്തേതിനേക്കാളും കൂടുതല്‍ കമ്പനി വാങ്മയമായിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ വ്യത്യാസം. എക്‌സ്പീരിയ സീ3 ഉപയോഗിച്ച്, മികച്ച ഗുണം ലഭിക്കുന്ന ശരിക്കുമുളള ഉപയോക്താക്കളെ സോണി അവസാനം നേരിട്ട് അഭിസംബോധന ചെയ്യുന്നു.

സോണി എക്‌സ്പീരിയ സീ3 - പ്രധാന സവിശേഷതകള്‍

സോണി എക്‌സ്പീരിയ സീ3 അടുത്ത പടിയിലേക്ക് അതിരുകളെ തളളിമാറ്റുന്നു. ഡിവൈസിന്റെ രൂപകല്‍പ്പന മാന്ത്രികമാണെന്ന് മാത്രമല്ല, ഘടിപ്പിച്ചിരിക്കുന്ന ഹാര്‍ഡ്‌വെയര്‍ മോഹിപ്പിക്കുന്നതു കൂടിയാണ്. എക്‌സ്പീരിയ സീ3-യില്‍ 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ (1920 X 1080) യാണ് ഉളളത്, ഇത് 424 പിക്‌സല്‍ സാന്ദ്രതയാണ് കടഞ്ഞ് നല്‍കുന്നത്. സീ2-ന്റെ ഡിസ്പ്ലയേക്കാള്‍ 20% അധിക തെളിച്ചം ഈ ഫോണിന്റെ സ്‌ക്രീന്‍ നല്‍കുന്നു. ഇതിന്റെ ഡിസ്‌പ്ലേ ഹൃദയഹാരിയാണ്, ഇതില്‍ തെളിയുന്ന വാചകങ്ങള്‍ നേരിട്ടുളള സൂര്യപ്രകാശത്തില്‍ പോലും വായിക്കാന്‍ കഴിയുന്നത്ര സ്പഷ്ടമാണ്.

2.5 ഗിഗാഹര്‍ട്ട്‌സിന്റെ ഇന്റേണല്‍ പ്രൊസസ്സറാണ് എക്‌സ്പീരിയ സീ3-യുടേത്, മാത്രമല്ല എക്‌സ്പീരിയ സീ2-ല്‍ ഉണ്ടായിരുന്ന അതേ സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ്-കോര്‍ പ്രൊസസ്സറാണ് ഇതിന്റേത്. ആന്‍ഡ്രോയിഡ് 4.4 (കിറ്റ്കാറ്റ്) ആണ് ഈ പ്രീമിയം ഫോണില്‍ പ്രവര്‍ത്തിക്കുന്നത്, കൂടാതെ 3,100എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുമുണ്ട്.

മോണ്‍സ്റ്റര്‍ ക്യാമറയാണ് സോണി എക്‌സ്പീരിയ സീ3-യില്‍ ഉളളത്. വിപണിയിലെ ഏറ്റവും മികച്ച ക്യാമറയായ 20.7 മെഗാപിക്‌സല്‍ ക്യാമറയാണ് എക്‌സ്പീരിയ സീ3-യുടേത്. ഇതേ നിലവാരത്തിലുളള മറ്റ് ഫോണുകളുടെ ലൈറ്റ് സെന്‍സിറ്റിവിറ്റി ഐഎസ്ഒ 800 ആകുമ്പോള്‍ ഇതിന്റേത് ഐഎസ്ഒ 12800 വരെയാണ്. ഇതിനര്‍ത്ഥം ഫോട്ടോകള്‍ ഷാര്‍പ്പും നോയിസ് ഫ്രീയും ആയിരിക്കുമെന്നാണ്. ഇതുകൂടാതെ എക്‌സ്പീരിയ സീ3-യുടെ റിയര്‍ ക്യാമറ 4കെ വീഡിയോ വരെ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതുകൊണ്ടാണ് എക്‌സ്പീരിയ സ്മാര്‍ട്ട്‌ഫോണുകള്‍ സ്പഷ്ടമായ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയങ്കരമാകുന്നത്.

പിഎസ്4 റിമോട്ട് പ്ലേയാണ് നമ്മള്‍ കാത്തിരുന്ന മറ്റൊരു സവിശേഷത. പിഎസ്4 കണ്‍സോള്‍ ഓണ്‍ ആക്കുമ്പോഴൊ, സ്റ്റാന്‍ഡ് ബൈ മോഡില്‍ ആകുമ്പോഴോ വൈഫൈയിലൂടെ മികച്ച ഗുണനിലവാരമുളള പിഎസ്4 ഗെയിമുകള്‍ കളിക്കാന്‍ എക്‌സ്പീരിയ സീ3 അനുവദിക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം. ഇതിന് പിഎസ്4 ഗെയിം കണ്‍ട്രോളര്‍ (വേറെയായി വില്‍ക്കുന്നത്) മാത്രമാണ് നിങ്ങള്‍ക്ക് ആവശ്യം, ഇത് ഒരു മൗണ്ട് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

സോണിയുടെ മനോഹരമായ വാട്ടര്‍ റെസിസ്റ്റന്റ് ഫ്ഌഗ്ഷിപ് സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്പീരിയ സീ3, ഇന്നേവരെ ഉണ്ടായിട്ടുളളതില്‍ തീര്‍ച്ചയായും ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റാണ്. തീര്‍ച്ചയായും, ഈ ഡിവൈസ് ഇതിന്റെ മുന്‍ഗാമിയായ എക്‌സ്പീരിയ സീ2-വിനേക്കാള്‍ ഭാരം കുറഞ്ഞതും, ഭംഗി കൂടിയതുമാണ്. പക്ഷെ എങ്ങനെയാണ് വിപണിയിലുളള മികച്ചതും നല്ലതുമായ ഹാന്‍ഡ്‌സെറ്റുകള്‍ക്കെതിരെ സോണി എക്‌സ്പീരിയ സീ3 നില്‍ക്കുന്നത്. ഒരു സ്മാര്‍ട്ട്‌ഫോണ്‍ നവീകരണം നടത്തുന്നതിന് മുന്‍പ് മനസ്സിലാക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന സ്ലൈഡറുകള്‍ നമുക്ക് നോക്കാം.

1

1

4.7 ഇഞ്ച് റെറ്റിന എച്ച്ഡി എല്‍ഇഡി ഡിസ്‌പ്ലേയോട് കൂടി എത്തുന്ന ആപ്പിള്‍ ഐഫോണ്‍ 6-നോട് താരതമ്യപ്പെടുത്തുമ്പോള്‍, സോണി എക്‌സ്പീരിയ സി3 1,920 X 1,080 റെസലൂഷനോട് കൂടിയ വലിയ 5.2 ഇഞ്ച് ഡിസ്‌പ്ലേയാണ് കാഴ്ച്ചവെയ്ക്കുന്നത്.

വലിയതും മെച്ചപ്പെട്ടതുമായ ഡിസ്‌പ്ലേ കൂടാതെ, 2.5 ഗിഗാഹര്‍ട്ട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സറും, 3 ജിബി റാമ്മോടും കൂടിയാണ് എക്‌സ്പീരിയ സീ3 ശാക്തീകരിച്ചിരിക്കുന്നത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍, 1.4 ഗിഗാഹര്‍ട്ട്‌സ് ഡുവല്‍ കോര്‍ എ8 ചിപ്‌സെറ്റും, 1 ജിബി റാമ്മുമാണ് ഐഫോണ്‍ 6 ഉപയോഗിക്കുന്നത്.

ഇതുകൂടാതെ, സോണി എക്‌സ്പീരിയ സി3 മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയും നല്‍കുന്നു, ഇത് ഐഫോണ്‍ 6-ല്‍ കാണാന്‍ സാധിക്കില്ല.

2

2

പച്ചയായ സവിശേഷതകളുടെ കാര്യത്തില്‍ സോണി എക്‌സ്പീരിയ സി3-യുടെ വളരെ അടുത്ത് സാംസഗ് ഗ്യാലക്‌സി എസ്5 എത്തും, എന്നാല്‍ സോണിയുടെ ഈ ഡിവൈസ് 3,100 വലിയ ബാറ്ററിയുടെ ഉള്‍പ്പെടുത്തല്‍ മൂലം വളരെ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍, സാംസഗ് ഗ്യാലക്‌സി എസ്5 എത്തുന്നത് 2,800 എംഎഎച്ച് ബാറ്ററിയുമായാണ്.

ഇതുകൂടാതെ, എക്‌സ്പീരിയ സി3-യുടെ 20.3 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ ഗ്യാലക്‌സി എസ്5-ന്റെ 16 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയെ വളരെ എളുപ്പത്തില്‍ പിന്തളളുന്നു.

3
 

3

സാംസഗ് ഗ്യാലക്‌സി ആല്‍ഫാ ലോഹകവചത്തോട് കൂടിയ ഫോണായാണ് വരുന്നത്. എന്നാല്‍, പ്രത്യേകതകളുടേയും പ്രധാന സവിശേഷതകളുടേയും കാര്യത്തില്‍ ആകര്‍ഷകമായ സോണി എക്‌സ്പീരിയ സി3 ഗ്യാലക്‌സി ആല്‍ഫയെ വളരെ എളുപ്പത്തില്‍ പിന്തളളുന്നു. സാംസഗ് ഗ്യാലക്‌സി ആല്‍ഫയും സോണി എക്‌സ്പീരിയ സി3-യും തമ്മിലുളള പ്രധാന വ്യത്യാസങ്ങള്‍ ഇതാണ്.

720 പിക്‌സല്‍ റെസലൂഷനോട് കൂടിയ 4.7 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് സ്‌ക്രീനാണ് സാംസഗ് ഗ്യാലക്‌സി ആല്‍ഫയ്ക്കുളളത്. എന്നാല്‍, 5.2 ഇഞ്ച് ട്രൈലൂമിനസ് ഡിസ്‌പ്ലേയാണ് (1920 X 1080) സോണി എക്‌സ്പീരിയ സി3-യ്ക്കുളളത്.

ഇത് കൊണ്ട് അവസാനിക്കുന്നില്ല. നാല് ക്വാഡ് കോര്‍ പ്രൊസസ്സറുകള്‍ - ഒരു 1.8 ഗിഗാഹര്‍ട്ട്‌സ് ക്വാഡ് കോര്‍ കോര്‍ട്ടക്‌സ് എ15 കോണ്‍ഫിഗറേഷനും, ഒരു 1.3 ഗിഗാഹര്‍ട്ട്‌സ് ക്വാഡ് കോര്‍ കോര്‍ട്ടക്‌സ് എ7 വണ്ണും - ഉപയോഗിച്ചുളള ഒക്ടാ കോര്‍ പ്രൊസസ്സറാണ് ഗ്യാലക്‌സി ആല്‍ഫ നിര്‍മ്മിച്ചിരിക്കുന്നത്. 2 ജിബി റാമ്മും, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണ് ഈ ഹാന്‍ഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, എക്‌സ്പീരിയ സി3-യുടെ വേഗതയുളളതും മികച്ചതുമായ ക്വാഡ് കോര്‍ പ്രൊസസ്സറുമായി ഗ്യാലക്‌സി ആല്‍ഫയുടെ ഒക്ടാ കോര്‍ പ്രൊസസ്സര്‍ താരതമ്യപ്പെടുത്താന്‍ തന്നെ സാധിക്കില്ല.

4

4

എച്ച്ടിസി വണ്‍ (എം8)-ന് 4 മെഗാപിക്‌സല്‍ അള്‍ട്രാപിക്‌സല്‍ റിയര്‍ ക്യാമറയും മുന്‍ഭാഗത്ത് 5 മെഗാപിക്‌സല്‍ ക്യാമറയും ആണ് ഉളളത്. അതേ സമയം, യോഗ്യമായ 20.7 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, മുന്‍ഭാഗത്ത് 2.2 മെഗാപിക്‌സല്‍ ക്യാമറയുമാണ് സോണി എക്‌സ്പീരിയ സി3-യ്ക്കുളളത്. മാത്രമല്ല എക്‌സ്പീരിയ സി3-യ്ക്ക് 4 കെ വീഡിയോ വരെ റെക്കോര്‍ഡ് ചെയ്യാനും സാധിക്കും.

സൗമ്യമല്ലാത്ത ഹാന്‍ഡ്‌സെറ്റല്ല എച്ച്ടിസി വണ്‍ (എം8), പക്ഷെ സോണി എക്‌സ്പീരിയ സി3 ഐപി 65, ഐപി 68 റേറ്റ് ചെയ്യപ്പെട്ടതാണ്. ഇത് ഈ ഡിവൈസിനെ വാട്ടര്‍ റെസിസ്റ്റന്റും ഡസ്റ്റ് പ്രൂഫും ആക്കുന്നു.

5

5

സോണി എക്‌സിപീരിയ സി3 3,100 എംഎഎച്ച് ബാറ്ററി കൊണ്ടാണ് ശാക്തീകരിക്കപ്പെട്ടിരിക്കുന്നത്, അതേസമയം മോട്ടറോള മോട്ടോ എക്‌സ് (2014) 2300 എംഎഎച്ച് ബാറ്ററി മാത്രമാണ് പിന്തുണയ്ക്കുന്നത്.

എക്‌സ്പീരിയ സി3 മുന്നിട്ട് നില്‍ക്കുന്ന മറ്റൊരു ഭാഗം മെമ്മറി വിഭാഗത്തിലാണ്. എക്‌സ്പീരിയ സി34 3 ജിബി റാമ്മും, 16 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് വാഗ്ദാനം ചെയ്യുന്നത്, ഇത് മൈക്രോഎസ്ഡി പിന്തുണ വഴി 128 ജിബി വരെ വീണ്ടും വികസിപ്പിക്കാവുന്നതാണ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മോട്ടറോള നിര്‍മ്മിച്ചിരിക്കുന്ന മോട്ടോ എക്‌സ് (2014) എക്‌സ്പാന്‍ഡബിള്‍ മെമ്മറി പിന്തുണയ്ക്കുന്നില്ല.

6

6

നോക്കിയയുടെ പുതിയ ഫഌഗ്ഷിപായ ലൂമിയ 930 ഇപ്പോള്‍ ഇന്‍ഡ്യയില്‍ ലഭ്യമാണ്, പക്ഷെ ഇത് പുതുതായി ഒന്നും തന്നെ വാഗ്ദാനം ചെയ്യുന്നില്ല. പ്രത്യേകിച്ച് ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍. ഒരു സാധാരണ ഹാന്‍ഡ്‌സെറ്റുപോലെയാണ് ലൂമിയ 930 കാഴ്ച്ചയില്‍, എന്നാല്‍ പ്രീമിയം ഘടകങ്ങള്‍ ഉപയോഗിച്ചാണ് എക്‌സ്പീരിയ സി3 മെനഞ്ഞെടുത്തിരിക്കുന്നത്.

നോക്കിയ ലൂമിയ 930 2.2 ഗിഗാഹര്‍ട്ട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസ്സര്‍ ഉപയോഗിച്ചാണ് ശാക്തീകരിക്കപ്പെട്ടിരിക്കുന്നത്, അതേസമയം അതിലും വളരെ കൂടിയ വേഗതയുളള 2.5 ഗിഗാഹര്‍ട്ട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സറാണ് എക്‌സ്പീരിയ സി3-യ്ക്കുളളത്.

മാത്രമല്ല, മോട്ടോ എക്‌സ് (2014)-ന്റേതുപോലെ തന്നെ നോക്കിയ ലൂമിയ 930-യ്ക്കും വെറും 2,420 എംഎഎച്ച് ബാറ്ററിയാണുളളത്. മുന്‍പ് സൂചിപ്പിച്ച പോലെ എക്‌സ്പീരിയ സി3-യ്ക്ക് 3,100 എംഎഎച്ചിന്റെ വലിയ ബാറ്ററിയാണ് ഉളളത്.

7

7

ഗൂഗിള്‍ നെക്‌സസ് 5-ന് 2.3 ഗിഗാഹര്‍ട്ട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസ്സറും, ചെറിയ 5 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയുമാണ് ഉളളത്. 2,300 എംഎഎച്ച് ബാറ്ററിയും 8എംപി/1.3എംപി ഡുവല്‍ ക്യാമറയുമായാണ് ഈ ഡിവൈസ് എത്തുന്നത്. സോണി എക്‌സ്പീരിയ അതേസമയം വേഗതയുളള പ്രൊസസ്സറും 3 ജിബി റാമ്മും വാഗ്ദാനം ചെയ്യുന്നു. സോണി നിര്‍മ്മിച്ചിരിക്കുന്ന ഹാന്‍ഡ്‌സെറ്റില്‍ കണ്ണഞ്ചിപ്പിക്കുന്ന 20.7എംപി ക്യാമറയാണ് ഉളളത്, ഇത് ഒരു എന്‍ട്രി ലെവല്‍ ഡിഎസ്എല്‍ആറിനോളം എത്തുന്നു.

8

8

എല്‍ജി ജി3 സ്റ്റൈലസിന് 5.5 ഇഞ്ച് സ്‌ക്രീനുണ്ടെങ്കിലും ഡിസ്‌പ്ലേ റെസലൂഷന്‍ മികച്ചതല്ല (960 X 540). കൂടാതെ ജി3 സ്റ്റൈലസ് 1.3 ഗിഗാഹര്‍ട്ട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസ്സറും, 1 ജിബി റാമ്മും കൊണ്ട് ശാക്തീകരിച്ചിരിക്കുന്നു. എക്‌സ്പീരിയ സി3-യുടെ 20.7 എംപി ഷൂട്ടറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ഫോണിന് 13 എംപി ക്യാമറയാണ് ഉളളത്. 4കെ വീഡിയോ ഷൂട്ട് ചെയ്യുന്നതിലേക്ക് വരുമ്പോള്‍ എക്‌സ്പീരീയ സി3 മികച്ച ജോലിയാണ് ചെയ്യുന്നത്.

9

9

സാംസഗ് നിര്‍മ്മിച്ചിരിക്കുന്ന ഗ്യാലക്‌സി ഗ്രാന്‍ഡ് പ്രൈം 5 ഇഞ്ച് ക്യുഎച്ച്ഡി സ്‌ക്രീനില്‍ 960 X 540 പിക്‌സല്‍ റെസലൂഷനിലാണ് വരുന്നത്. 1.2 ഗിഗാഹര്‍ട്ട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസ്സറില്‍ 1 ജിബി റാമ്മോട് കൂടിയാണ് ഇത് ശാക്തീകരിക്കപ്പെട്ടിരിക്കുന്നത്, ഇതിന്റെ ബാറ്ററി 2600 എംഎഎച്ചിന്റേതാണ്. 8 എംപി റിയര്‍ ക്യാമറയും പരിതാപകരമായ ഫ്രന്‍ഡ് ക്യാമറയുമാണ് ഇതിനുളളത്. സവിശേഷതകളുടേയും പ്രത്യേകതകളുടേയും കാര്യത്തില്‍ സോണി എക്‌സ്പീരിയ സി3-യുടെ അടുത്തെങ്ങും ഗ്യാലക്‌സി ഗ്രാന്‍ഡ് പ്രൈം എത്തുന്നില്ല.

10

10

എച്ച്ടിസി വണ്‍ (ഇ8) സോണി എക്‌സ്പീരിയ സി3-യുമായി ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍ താരതമ്യപ്പടുത്താവുന്നതാണ്, എന്നാല്‍ ഇതിന് കുറവുകള്‍ ധാരാളമുണ്ട്. എച്ച്ടിസി വണ്‍ (ഇ8)-ന്റെ മുകളില്‍ സോണി എക്‌സ്പീരിയ സി3 തിളങ്ങുന്നത്, വേഗതയേറിയ 4ജി എല്‍ടിഇ കണക്ടിവിറ്റി പിന്തുണകൊണ്ടാണ്. കൂടാതെ, എക്‌സ്പീരിയ സി3 വാട്ടര്‍ റെസിസ്റ്റന്റും, ഡെസ്റ്റ് പ്രൂഫുമാണ്. ഈ സവിശേഷതകളെല്ലാം ചേര്‍ന്ന് സോണി എക്‌സ്പീരിയ സി3-യെ മറ്റ് ഹൈ എന്‍ഡ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് ഉറപ്പായും വാങ്ങിക്കേണ്ട ഹാന്‍ഡ്‌സെറ്റാക്കി മാറ്റുന്നു.

<center><iframe width="100%" height="450" src="//www.youtube.com/embed/G85l8AjwWqg?list=UUhpms81A8ItnbXTHgJzx5pg" frameborder="0" allowfullscreen></iframe></center>

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X