സോണി എക്‌സ്പീരിയ Z1; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

ഐ.എഫ്.എ. ബെര്‍ലിനില്‍ അവതരിപ്പിച്ച സോണി എക്‌സ്പീരിയ Z1(ഹൊനാമി) രണ്ടുദിവസം മുമ്പാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. സാംസങ്ങ് ഗാലക്‌സി നോട് 3-യുമായി മത്സരിക്കാന്‍ ഉറച്ചുതന്നെയാണ് സോണി ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഈ ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഗാലക്‌സി നോട്-3 യേക്കാള്‍ വില കുറവാണെന്നതും എക്‌സ്പീരിയ Z1-ന് പ്രതീക്ഷ നല്‍കുന്നുണ്ട്. 44500 രൂപയാണ് എക്‌സ്പീരിയ Z1-ന്റെ ഇന്ത്യയിലെ വില.

ഇപ്പോള്‍തന്നെ വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ എക്‌സ്പീരിയ Z1 എത്തിക്കഴിഞ്ഞു. കമ്പനി പ്രഖ്യാപിച്ചതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് പല സൈറ്റുകളും ഫോണ്‍ വില്‍ക്കുന്നത്. എക്‌സ്പീരിയ Z1 ന്യായവിലയില്‍ ലഭ്യമാവുന്ന 10 ഓണ്‍ലൈന്‍ സൈറ്റുകള്‍ ഗിസ്‌ബോട് നിങ്ങള്‍ക്കായി അവതരിപ്പിക്കുകയാണ്. അതിനു മുമ്പായി എക്‌സ്പീരിയ Z1-ന്റെ പ്രത്യേകതകള്‍ നോക്കാം.

5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെയുള്ള ഫോണില്‍ 2.2 GHz ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 800 ക്വാഡ് കോര്‍ പ്രൊസസറാണുള്ളത്. ഒപ്പം 2 ജി.ബി. റാമും. 16 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 64 ജി.ബി. വരെ വികസിപ്പിക്കാം. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

സോണി എക്‌സ്പീരിയ Z1 ലോഞ്ചിങ്ങ് ഫോട്ടോ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

GPRS, EDGE, WLAN, ബ്ലുടൂത്ത്, NFC, USB, Wi-Fi, HML എന്നിവയുണ്ട്. 20.7 എം.പി കാമറയാണ് എക്‌സ്പീരിയ Z1-ന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്ന്. കുറഞ്ഞ വെളിച്ചത്തില്‍ പോലും മികച്ച ചിത്രങ്ങളെടുക്കാന്‍ സാധിക്കുന്ന കാമറയാണിത്. അതോടൊപ്പം LED ഫ് ളാഡോടു കൂടിയ 2 എം.പി. പ്രൈമറി കാമറയുമുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

3000 mAh ബാറ്ററിയുള്ള ഫോണ്‍ കറുപ്പ്, വെള്ള, പര്‍പിള്‍ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഇറങ്ങുന്നത്.

ഇനി സോണി എക്‌സ്പീരിയ Z1-ന്റെ ഏറ്റവും മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍ അറിയാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സോണി എക്‌സ്പീരിയ Z1; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot