സാധനം കൈയ്യിലുണ്ട്! ഇറങ്ങാനിരിക്കുന്ന വൺപ്ലസ് ഫോണിന്റെ വിവരങ്ങൾ ലീക്കായി
വൺപ്ലസ് ഉടൻ തന്നെ ചൈനയിൽ പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വൺപ്ലസ് ഏയ്സ് 3 പ്രോയുടെ ചിത്രങ്ങൾ അടുത്തിടെ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പ്രത്യക്ഷപ്പെട്ടു. നോർഡ് സിഇ 4 ലൈറ്റ് (Nord CE 4 Lite) ഇന്ത്യയിൽ ലോഞ്ച് ചെയ്തതായി വൺപ്ലസ് സ്ഥിരീകരിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ചോർന്ന ചിത്രങ്ങൾ പുറത്ത് വരുന്നത്. ചിത്രങ്ങൾ വരാനിരിക്കുന്ന വൺപ്ലസ് ഏയ്സ് 3 പ്രോയുടെ ഡിസൈൻ പ്രദർശിപ്പിക്കുകയും ഉപകരണത്തെ കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.
വൺപ്ലസ് ഏയ്സ് 3 പ്രോയെ കുറിച്ചുള്ള വിശദാംശങ്ങൾ വൺപ്ലസ് കമ്പനി ഇത് വരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അതിൻ്റെ സവിശേഷതകൾ Xൽ (മുമ്പ് Twitter) ചോർന്നിട്ടുണ്ട്. വൺപ്ലസ് ഏയ്സ് 3 പ്രോ സ്പെസിഫിക്കേഷനുകൾ, ഡിസൈൻ എന്നിവയെ കുറിച്ച് അറിയാൻ ലേഖനം മുഴുവനായി വായിക്കാൻ ശ്രമിക്കുക.

ചോർന്ന ചിത്രങ്ങൾ വൺപ്ലസ് ഏയ്സ് 3 പ്രോ ബ്ലൂ , വൈറ്റ് കളർ ഓപ്ഷനുകളിൽ കാണിക്കുന്നു. വൺപ്ലസ് 12ൻ്റെ വൃത്ത ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഏയ്സ് 3 പ്രോ നിലനിർത്തുന്നു. എന്നിരുന്നാലും ഇത് ഫോണിൻ്റെ ഏതാണ്ട് മധ്യ ഭാഗത്തേക്ക് ആണ് ഉണ്ടാകുക.
കൂടാതെ, വൺപ്ലസ് ഏയ്സ് 3 പ്രോ Qualcomm സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റിനൊപ്പം സജ്ജീകരിക്കുമെന്നും ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.ഇത് 16 ജിബി വരെ LPDDR5X റാമും 1 ടിബി വരെ UFS 4.0 സ്റ്റോറേജുമായി ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.വൺപ്ലസ് ഏയ്സ് 3 പ്രോ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് (OS) 14ൽ പ്രവർത്തിക്കും.
കൂടാതെ, വൺപ്ലസ് ഏയ്സ് 3 പ്രോ 120Hz റീഫ്രഷ് റേറ്റുള്ള 1.5K കർവ്ഡ് LTPO OLED ഡിസ്‌പ്ലേയും കാണിക്കുന്നു. സ്‌ക്രീനിന് ഡിസ്‌പ്ലേമേറ്റ് എ+ റേറ്റിംഗ് ലഭിച്ചിട്ടുണ്ടെന്നും മെച്ചപ്പെട്ട നേത്ര സംരക്ഷണം (eye protection) നൽകുമെന്നും ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. വൺപ്ലസ് ഏയ്സ് 3 പ്രോ 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 6,100 mAh ബാറ്ററി പായ്ക്ക് ചെയ്യുമെന്നും ലീക്കുകൾ വെളിപ്പെടുത്തുന്നു.
മറ്റ് ഉപകരണങ്ങൾക്ക് സമാനമായ വലിപ്പമുള്ള ബാറ്ററികൾ ഉണ്ടായിരിക്കാം, പക്ഷേ അവ അത്ര വേഗത്തിൽ ചാർജ് ചെയ്യില്ല എന്നാണ് ജിഎസ്മാരേനാ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത് ഒക്ടോബറിനോട് അടുത്ത് ലോഞ്ച് ചെയ്യുക ആണെങ്കിൽ, വരാനിരിക്കുന്ന വൺപ്ലസ് 13ൽ നിന്ന് ഒരു ചെറിയ പുറകോട്ട് ഉള്ള ചുവടുവെപ്പായി ഇത് പ്രവർത്തിക്കും. അതിന് ചുക്കാൻ പിടിക്കുന്നത് Snapdragon 8 Gen 4 ആയിരിക്കും.
ഒപ്റ്റിക്‌സിനായി, വൺപ്ലസ് ഏയ്സ് 3 പ്രോ, ഒഐഎസ്സിനെ (OIS) സപ്പോർട്ട് ഉള്ള 50 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ യൂണിറ്റ് എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണം അവതരിപ്പിക്കും. മുൻവശത്ത്, ഏയ്സ് 3 പ്രോ 16 എംപി സെൽഫി ക്യാമറ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രങ്ങൾ ഇടത് വശത്ത് ഒരു അലേർട്ട് സ്ലൈഡറും വലത് വശത്ത് പവർ, വോളിയം ബട്ടണുകളും കാണിക്കുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








