സ്‌പെഷ്യല്‍ എഡിഷന്‍ ഷവോമി മിഎ1 റെഡ്‌ ഇപ്പോള്‍ 13,999 രൂപയ്‌ക്ക്‌ ലഭ്യമാകും

Posted By: Archana V

ഷവോമി ഇടത്തരം വിഭാഗത്തിലുള്ള ഹാന്‍ഡ്‌സെറ്റായ മിഎ1 ന്റെ പ്രത്യേക പതിപ്പ്‌ പുറത്തിറക്കി. സ്‌പെഷ്യല്‍ എഡിഷന്‍ മിഎ1 ഇപ്പോള്‍ 13,999 രൂപയ്‌ക്ക്‌ ലഭ്യമാകും. എണ്ണം പരിമിതമാണ്‌. ഹാന്‍ഡ്‌സെറ്റിന്റെ പിന്‍വശത്തെ പാനലിന്റെ നിറം ചുവപ്പാണെങ്കിലും സവിശേഷതകള്‍ എല്ലാം സമാനമായിരിക്കും. പുതിയ ഒരു നിറം കൂടി ചേര്‍ത്തതോടെ ഷവോമി മിഎ1 ഇപ്പോള്‍ കറുപ്പ്‌, സ്വര്‍ണം, റോസ്‌ ഗോള്‍ഡ്‌, , ചുവപ്പ്‌ നിറങ്ങളില്‍ ലഭ്യമാകും.

സ്‌പെഷ്യല്‍ എഡിഷന്‍ ഷവോമി മിഎ1 റെഡ്‌ ഇപ്പോള്‍ 13,999 രൂപയ്‌ക്ക്‌ ലഭ്യ

ഗൂഗിളുമായി സഹകരിച്ചാണ്‌ ഷവോമി മിഎ1 വികസിപ്പിച്ചെടുത്തത്‌, ആന്‍ഡ്രോയ്‌ഡ്‌ വണ്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആദ്യ ഡിവൈസാണ്‌ ഇത്‌. കമ്പനിയുടെ സ്വന്തം എംഐയുഐ കൈവെടിഞ്ഞാണ്‌ ഷവോമി മി എം ഗൂഗിള്‍ ഡിസൈന്‍ ചെയ്‌ത സമ്പൂര്‍ണ ആന്‍ഡ്രോയ്‌ഡ്‌ അനുഭവം ലഭ്യമാക്കാന്‍ ഒരുങ്ങിയത്‌.

ഗൂഗിള്‍ ഫോട്ടോസില്‍ നിന്നും സൗജന്യ അണ്‍ലിമിറ്റഡ്‌ ഹൈ-ക്വാളിറ്റി സ്‌റ്റോറേജ്‌ പോലുള്ള ഗൂഗിളിന്റെ ഡിഫോള്‍ട്ടായിട്ടുള്ള സേവനങ്ങളോടെയാണ്‌ ഇത്‌ എത്തുന്നത്‌. കൂടാതെ പുതുമ നിലനിര്‍ത്താന്‍ അതത്‌ സമയത്ത്‌ ഒഎസ്‌ അപ്‌ഗ്രേഡുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.

സ്‌പെഷ്യല്‍ എഡിഷന്‍ ഷവോമി മിഎ1 റെഡ്‌ ഇപ്പോള്‍ 13,999 രൂപയ്‌ക്ക്‌ ലഭ്യ

ഷവോമി മി 6 ലേതിന്‌ സമാനമായ ഡ്യുവല്‍ ലെന്‍സ്‌ ക്യമറയാണ്‌ ഈ യൂണിബോഡി മെറ്റല്‍ സ്‌മാര്‍ട്‌ഫോണിലും ഉള്ളത്‌. ഒന്നിന്റെ ലെന്‍സ്‌ എഫ്‌/2.6 അപ്പര്‍ച്ചറോട്‌ കൂടിയാണ്‌ എത്തുന്നത്‌. എഫ്‌ ്‌/2.2 അപ്പെര്‍ച്ചറില്‍ പ്രവര്‍ത്തിക്കന്ന വൈഡ്‌ ആംഗിള്‍ ലെന്‍സാണ്‌ രണ്ടാമത്തേത്‌.

5.5 ഇഞ്ച്‌ ഫുള്‍ എച്ച്‌ഡി സ്‌ക്രീന്‍, സ്‌നാപ്‌ഡ്രാഗണ്‍ 625 ചിപ്‌സെറ്റ്‌ എന്നിവയാണ്‌ സ്‌മാര്‍ട്‌ഫോണിലുള്ളത്‌. മള്‍ട്ടിടാസ്‌കിങ്ങിനായി 4ജിബി റാം ആണ്‌ ഷവോമി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്‌. 128 ജിബി വരെ നീട്ടാവുന്നതാണ്‌ ഇതിലെ 64ജിബി ഇന്റേണല്‍ സ്‌റ്റോറേജ്‌. ഹൈബ്രിഡ്‌ സിം ഓപ്‌ഷനാണ്‌ ഹാന്‍ഡ്‌സെറ്റിലുള്ളത്‌.

കമ്പനിയുടെ റെഡ്‌മി സീരീസ്‌ ഹാന്‍ഡ്‌സെറ്റുകളിലെ പോലെ വലിയ ബാറ്ററിയല്ല ഷവോമി മിഎ1 ല്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഇതിലെ 3,080 എംഎഎച്ച്‌ ബാറ്ററി
ഡ്യുവല്‍ ലെന്‍സ്‌ ക്യാമറയും , 5.5 ഇഞ്ച്‌ ഫുള്‍ എച്ച്‌ഡി സ്‌ക്രീനും സപ്പോര്‍ട്ട്‌ ചെയ്യും.

ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ ചെയ്യേണ്ട 10 കാര്യങ്ങള്‍

കണക്ട്വിറ്റി സംബന്ധിച്ച്‌ പറയുകയാണെങ്കില്‍ 4ജി വോള്‍ട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്‌, ടൈപ്പ്‌ സി പോര്‍ട്ട്‌, 3.5എംഎം ഓഡിയോ ജാക്ക്‌ എന്നിവ ഷവോമി മി എ1 സപ്പോര്‍ട്ട്‌ ചെയ്യും. വീട്ടിലെ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ ദൂരെ നിന്നും ഹാന്‍ഡ്‌സെറ്റ്‌ ഉപയോഗിച്ച്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഐആര്‍ ബ്ലാസ്‌റ്ററും ലഭ്യമാക്കുന്നുണ്ട്‌.

മി ഡോട്ട്‌ കോം , ഫ്‌ളിപ്‌കാര്‍ട്ട്‌ എന്നിവ വഴി മിഎ1 സ്‌പെഷ്യല്‍ എഡിഷന്‍ റെഡ്‌ പരിമിതമായ എണ്ണത്തില്‍ ഡിസംബര്‍ 20 മുതല്‍ ലഭ്യമാകും. എല്ലാ മി ഹോംസ്‌റ്റോറുകളിലും, മിയ്‌ക്ക്‌ പങ്കാളിത്തമുള്ള റീട്ടെയില്‍ സ്റ്റോറുകളിലും സ്‌മാര്‍ട്‌ഫോണുകള്‍ ലഭ്യമാകും.

Read more about:
English summary
Xiaomi MiA1 runs stock Android and sports a dual-lens camera setup. It offers 4GB RAM + 64GB internal storage and a 5.5-inch 2.5D curved glass screen.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot