4000 രൂപ ലാഭിക്കാം, മേയ് 21ന് 12 മണിക്കൂർ ആദായ വിൽപ്പനയുമായി റിയൽമി; വിട്ടുകളയരുത്...!
2024 ആരംഭിച്ചതു മുതൽ തുടർച്ചയായി കിടിലൻ ഫോണുകൾ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിൽ നിറഞ്ഞ് നിൽക്കുന്ന റിയൽമി ഇപ്പോൾ ഒരു കിടിലൻ ഓഫറുമായി വീണ്ടും എത്തിയിരിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ തങ്ങളുടെ ഒരു മികച്ച സ്മാർട്ട്ഫോൺ മേയ് 21ന് ഏതാണ്ട് 4000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാമെന്നാണ് റിയൽമിയുടെ ഓഫർ.
കഴിഞ്ഞ മാസം (ഏപ്രിൽ) 15ന് റിയൽമി ഇന്ത്യയിൽ പി1 സീരീസ് ഫോണുകൾ അവതരിപ്പിച്ചിരുന്നു. റിയൽമി P1 5ജി, റിയൽമി P1 പ്രോ 5ജി എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഉണ്ടായിരുന്നത്. ഇതിൽ ഏറ്റവും മികച്ച മോഡലായ റിയൽമി P1 പ്രോ 5ജിയാണ് ഓഫറിൽ വാങ്ങാനാകുക.

വെറും 12 മണിക്കൂർ നേരത്തേക്ക് മാത്രമാണ് റിയൽമിയുടെ ഈ ഓഫർ ലഭ്യമാകുക. മേയ് 12 ന് ഉച്ചയ്ക്ക് 12ന് ആരംഭിച്ച് രാത്രി 11: 59 വരെയാണ് ഓഫർ ടൈം. ഈ സമയത്തിനിടയ്ക്ക് റിയൽമി പി1 പ്രോ മോഡൽ വാങ്ങുന്നവർക്ക് മാത്രമാണ് ഡിസ്കൗണ്ട് ലഭിക്കുക.
റിയൽമിയുടെ മറ്റ് സ്മാർട്ട്ഫോൺ മോഡലുകൾക്കൊന്നും ഈ ഓഫർ ലഭ്യമാകില്ല. മേയ് 21ന് realme.com, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങളിൽ നിന്ന് ഈ ഓഫർ ഉപയോഗിച്ച് വിലക്കുറവിൽ റിയൽമി പി1 പ്രോ 5ജി സ്വന്തമാക്കാം. 20000 രൂപയ്ക്കുള്ളിൽ കരുത്തുറ്റ ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് നല്ല ഓപ്ഷനാണ് റിയൽമി പി1 പ്രോ 5ജി.

കഴിഞ്ഞ മാസം ലോഞ്ച് ചെയ്തപ്പോൾ റിയൽമി പി1 പ്രോയുടെ 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 21,999 രൂപയും 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഉയർന്ന വേരിയൻ്റിന് 22,999 രൂപയുമായിരുന്നു വില. അന്ന് ലോഞ്ച് ഓഫറായി 2000 രൂപയുടെ ഡിസ്കൗണ്ടും ലഭ്യമായിരുന്നു. എങ്കിലും ഇപ്പോഴത്തെ ഓഫർ അതിനെക്കാൾ ലാഭം വാഗ്ദാനം ചെയ്യുന്നുണ്ട്.
മേയ് 21ന് പ്രത്യേക ഓഫർ സെയിൽ ആരംഭിക്കുന്ന സമയത്ത് ഈ ഫോണിൻ്റെ 8GB+128GB വേരിയന്റ് 19,999 രൂപയ്ക്കും 8GB+256GB വേരിയൻ്റ് 20999 രൂപയ്ക്കും ലിസ്റ്റ് ചെയ്യും. അതായത് ഈ രണ്ട് മോഡലുകൾക്കും റിയൽമി 2000 രൂപയുടെ ഡിസ്കൗണ്ട് നൽകിയ ശേഷമാണ് ലിസ്റ്റ് ചെയ്യുക.
ഈ ഡിസ്കൗണ്ട് കൂടാതെ റിയൽമി പി1 പ്രോ 5ജിയുടെ 8GB+128GB വേരിയൻ്റിന് 2,000 രൂപയുടെയും 8 GB+256GB വേരിയൻ്റിന് 1,000 രൂപയുടെയും ബാങ്ക് ഓഫർ ഡിസ്കൗണ്ടും ലഭിക്കും. അതിനാൽ ഈ ഫോണുകളുടെ പ്രാരംഭ വില യഥാക്രമം 17,999 രൂപയായും 19,999 രൂപയായും കുറയും.

റിയൽമി പി1 പ്രോ 5ജിയുടെ അടിസ്ഥാന മോഡൽ 4000 രൂപ ലാഭത്തിലും ടോപ് മോഡൽ 3000 രൂപ ലാഭത്തിലും സ്വന്തമാക്കാൻ മേയ് 21ലെ ഈ സ്പെഷ്യൽ ഓഫർ സെയിൽ അവസരം ഒരുക്കുന്നു. 20000 രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ ഫോണിന്റെ ഫീച്ചറുകൾ പരിശോധിച്ച് ഇഷ്ടമാണെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്തണം.
റിയൽമി പി1 പ്രോ 5ജി (Realme P1 Pro 5G)യുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് FHD+ AMOLED കർവ്ഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 2400 X 1080 പിക്‌സൽ റെസല്യൂഷൻ, 240Hz ടച്ച് വാട്ടർ സാംപ്ലിംഗ് റേറ്റ്, TUV Touchification സപ്പോർട്ട് എന്നിവ ഈ ഫോണിലുണ്ട്.

പ്രോ-എക്‌സ്‌ഡിആർ, 2160 ഹെർട്‌സ് പിഡബ്ല്യുഎം ഡിമ്മിംഗ്, ഹൈപ്പർപ്രിസൈസ് ടച്ച് പിന്തുണ എന്നിവയും ഈ ഫോണിലുണ്ട്. അഡ്രിനോ ജിപിയു ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് ആണ് റിയൽമി നൽകിയിരിക്കുന്നത്. 8GB LPDDR4x റാമും 256GB UFS 3.1 നേറ്റീവ് സ്റ്റോറേജും ഈ ചിപ്സെറ്റിന് കരുത്തുപകരുന്നു.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പി1 പ്രോ 5ജിയിൽ ഉള്ളത്. ഇതിൽ f/1.8 അപ്പേർച്ചറും സോണി LYT600 സെൻസറുമുള്ള 50എംപി പ്രൈമറി ക്യാമറയാണ് മെയിൻ. ഇതോടൊപ്പം 8MP പോർട്രെയിറ്റ് സെൻസറും എത്തുന്നു. ഫ്രണ്ടിൽ 16MP ക്യാമറയാണ് നൽകിയിരിക്കുന്നത്. 45W സൂപ്പർവൂക്ക് ചാർജറിനൊപ്പം 5,000mAh ബാറ്ററിയും ഇതിലുണ്ട്.


Click it and Unblock the Notifications








