എം-5220, സ്‌പൈസില്‍ നിന്നും വീണ്ടും ഒരു ബജറ്റ് ഫോണ്‍

Posted By:

എം-5220, സ്‌പൈസില്‍ നിന്നും വീണ്ടും ഒരു ബജറ്റ് ഫോണ്‍

2011 സ്മാര്‍ട്ട്‌ഫോണുകളുടെ വര്‍ഷമായിരിക്കും എന്നാണ് പറയപ്പെടുന്നത്.  ധാരാളം സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങുന്നുണ്ട്, അവയില്‍ ഏറിയ കൂറും വിജയിക്കുന്നുമുണ്ട്.  സ്മാര്‍ട്ട്‌ഫോണുകളെ പോലെ തന്നെ പ്രാധാന്യമുള്ള ഒരു വിഭാഗം ആണ് ബജറ്റ് ഫോണുകളുടേത്.

നിരവധി ബജറ്റ് ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.  വെറും ബജറ്റ് ഫോണുകള്‍ എന്നതില്‍ ഉപരി അവയെല്ലാം വളരെ യൂസര്‍ ഫ്രന്റ്‌ലിയും ഫീച്ചര്‍ റിച്ചും ആയിരിക്കും.  ഈയിടെ സ്‌പൈസ് മൊബൈല്‍സ് പുറത്തിറക്കിയ മൊബൈല്‍ ആണ് സ്‌പൈസ് എം-5220.

 

Features and specifications of Spice M5220

Category

Availability

Distinguished features

DISPLAY

Size

1.96 inch

Type

Colour display

Resolution

176 x 220 pixels

Integrated camera

Yes

General features

MEMORY

Internal memory

Yes

External memory

Yes, up to 8 GB expandable

ENTERTAINMENT

Multi media player

Yes

FM radio

Yes

CONNECTIVITY

Bluetooth

Yes, version 2.1

USB cable

Yes

BATTERY

Type

Li-ion battery

Capacity

1200mAh

Talk time

Up to 8.4 hours

Standby time

Up to 302.5 hours

PHYSICAL SIZE

Dimensions

111 x 47 x 14.4 mm

Weight

129 gm.

ഇരട്ട നിറങ്ങളിലായാണ് സ്‌പൈസ് എം-5220 ഹാന്‍ഡ്‌സെറ്റിന്റെ വരവ്.  ഡിസ്‌പ്ലേയും അല്‍ഫ ന്യൂമെറിക് കീപാഡും ആണ് ഫോണിന്റെ മുന്‍വശത്ത് ഉള്ളത്.  എഫ്എം റേഡിയോയിലേക്കുള്ള ഒരു വണ്‍ ടച്ച് ബട്ടണ്‍, മ്യൂസിക്കിനായി പ്രത്യേതം ബട്ടണുകളും മുന്‍വശത്തു തന്നെയുണ്ട്.

ടൈപ്പ് ചെയ്യാന്‍ ഏറെ സുഗമമായി ഡിസൈന്‍ ആണ് കീപാഡിന് നല്‍കിയിരിക്കുന്നത്.  ഇതിന്റെ 1.96 ഇഞ്ച് സ്‌ക്രീന്‍ കളര്‍ ഡിസ്‌പ്ലേയാണ്.  176 x     220 പിക്‌സല്‍ ആണ് ഡിസ്‌പ്ലേ റെസൊലൂഷന്‍.  പെട്ടെന്നു നോക്കുമ്പോള്‍ ഈ ഡിസ്‌പ്ലേ ഒട്ടും ആകര്‍ഷണീയമായി തോന്നില്ല.  എന്നാല്‍ ഹാന്‍ഡ്‌സെറ്റിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ മികച്ച ഡിസ്‌പ്ലേ തന്നെയാണ്.

മള്‍ട്ടിമീഡിയ പ്ലെയര്‍ ഉള്ളതിനാല്‍ വിനോദസാധ്യതകളുടെ കാര്യത്തിലും ഈ സ്‌പൈസ് ഹാന്‍ഡ്‌സെറ്റ് പിറകിലല്ല.  കൂടാതെ വയര്‍ലെസ് എഫ്എം റേഡിയോയും ഇതിലുണ്ട്.  അതായത് ഹെഡ്‌ഫോണ്‍ ഇല്ലെങ്കിലും റേഡിയോ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

വെറും 2,600 രൂപയോളം ആണ് സ്‌പൈസ് എം5220 ഹാന്‍ഡ്‌സെറ്റിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot