സ്‌പൈസ് ഫ്‌ളോ ടിവി എം5600 ഹാന്‍ഡ്‌സെറ്റില്‍ ലൈവ് ടിവി സൗകര്യം

Posted By: Super

സ്‌പൈസ് ഫ്‌ളോ ടിവി എം5600 ഹാന്‍ഡ്‌സെറ്റില്‍ ലൈവ് ടിവി സൗകര്യം

പ്രമുഖ ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് കമ്പനിയായ സ്‌പൈസ് അവതരിപ്പിക്കുന്ന ഫ്‌ളോ ടിവി എം 5600 ലൈവ് ടിവി സൗകര്യവുമായി വിപണിയിലേക്ക്. ഒരു ടച്ച്‌സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റാണിത്. ഇതിന് മുമ്പും ഫ്‌ളോ ശ്രേണിയിലേക്ക് മള്‍ട്ടിമീഡിയ സൗകര്യവുമായി കാപുചീനോ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കിയ പരിചയസമ്പന്നത് സ്‌പൈസിനുണ്ട്. കറുപ്പിന്റേയും വെളുപ്പിന്റേയും നിറഭേദങ്ങളിലാണ് പുതിയ ഹാന്‍ഡ്‌സെറ്റ് ലഭിക്കുക. എസ് പ്ലാനറ്റ് ആപ്ലിക്കേഷന്‍ സ്റ്റോറുമായെത്തുന്ന ഈ ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്ലിക്കേഷനായ ഫെയ്‌സ്ബുക്ക്  ഉള്‍പ്പെടുന്നുണ്ട്.

ഫ്‌ളോ ടിവി എം 5600യുടെ പ്രധാന സവിശേഷതകള്‍ പറയാം

  • 3.2 ഇഞ്ച് ക്യുവിജിഎ ടച്ച്‌സ്‌ക്രീന്‍ (ഫ്‌ളോ ടച്ച് ടെക്‌നോളജി അധിഷ്ഠിതം)

  • 1.3 മെഗാപിക്‌സല്‍ ക്യാമറ

  • എഫ്എം റേഡിയോ

  • 8ജിബി വരെ ടി ഫഌഷ് മെമ്മറി കാര്‍ഡ് പിന്തുണ

  • 1200mAh ലിഥിയം അയണ്‍ ബാറ്ററി

  • ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍

  • 110 ഗ്രാം ഭാരം

  • വില: 3,099 രൂപ

6 മണിക്കൂര്‍ വരെ ടോക്ക്‌ടൈമാണ് ഇതിന്റെ ബാറ്ററി വാഗ്ദാനം ചെയ്യുന്നത്. ഒപ്പം 25 ദിവസം സ്റ്റാന്‍ഡ്‌ബൈ ടൈമും. സ്‌പൈസ് ഹോട്ട്‌സ്‌പോട്ട് റീട്ടെയില്‍ നെറ്റ്‌വര്‍ക്കുകള്‍ ഉള്‍പ്പടെയുള്ള അരലക്ഷത്തോളം റീട്ടെയില്‍ സ്‌റ്റോറുകളിലൂടെയാണ് ഈ ഹാന്‍ഡ്‌സെറ്റ് വില്പനക്കെത്തുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot