5199 രൂപയ്ക്ക് സ്‌പൈസിന്റെ പുതിയ ഡ്യുവല്‍ സിം 3 ജി സ്മാര്‍ട്‌ഫോണ്‍

Posted By:

സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സ്‌പൈസ് ഇന്ത്യന്‍ വിപണിയില്‍ എുതിയ ഹാന്‍ഡ്‌സെറ്റ് ലോഞ്ച് ചെയ്തു. സ്‌റ്റെല്ലാര്‍ ഗ്ലൈഡ് Mi -438 എന്നു പേരിട്ടിരിക്കുന്ന ഫോണിന് 5,199 രൂപയാണ് വില. ഇന്ത്യന്‍ വിപണിയില്‍ താഴ്ന്ന ശ്രേണിയില്‍ പെട്ട ഫോണുകള്‍ക്കുള്ള ഡിമാന്‍ഡ് കാരണമാണ് ഇത്തരമൊരു ഫോണ്‍ സ്‌പൈസ് പുറത്തിറക്കിയത്.

5199 രൂപയ്ക്ക് സ്‌പൈസിന്റെ പുതിയ ഡ്യുവല്‍ സിം 3 ജി സ്മാര്‍ട്‌ഫോണ്‍

സ്‌പൈസ് സ്‌റ്റെല്ലാര്‍ ഗ്ലൈഡ് Mi- -438 ന്റെ പ്രത്യേകതകള്‍

OGS ടെക്‌നോളജിയോടു കൂടിയ 4 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 2 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ എന്നവയുള്ള ഡ്യുവല്‍ സിം ഫോണ്‍ വൈ-ഫൈ, ബ്ലുടൂത്ത് എന്നിവയ്‌ക്കൊപ്പം 3 ജിയും സപ്പോര്‍ട് ചെയ്യും. 1350 mAh ആണ് ബാറ്ററി പവര്‍. എഫ്.എം. റേഡിയോയും ഉണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot