സ്‌പൈസില്‍ നിന്ന് സ്റ്റെല്ലാര്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍

By Super
|
സ്‌പൈസില്‍ നിന്ന് സ്റ്റെല്ലാര്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍

ഇന്ത്യന്‍ മൊബൈല്‍ കമ്പനിയായ സ്‌പൈസില്‍ നിന്നും മൂന്ന് പുതിയ സ്മാര്‍ട്‌ഫോണുകള്‍ കൂടി. സ്‌പൈസ് സ്റ്റെല്ലാര്‍, സ്‌പൈസ് സ്റ്റെല്ലാര്‍ ഹൊറിസോണ്‍, സ്‌പൈസ് സ്റ്റെല്ലാര്‍ ക്രേസ് എന്നിങ്ങനെ സ്‌റ്റെല്ലാര്‍ ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഇവ 3.5 ഇഞ്ച്, 4 ഇഞ്ച്, 5 ഇഞ്ച് വിവിധ ഡിസ്‌പ്ലെ വലുപ്പങ്ങളോടെയാണ് എത്തുന്നത്.

മൊബൈല്‍ സുരക്ഷയുടെ കാര്യത്തിലും സ്റ്റെല്ലാര്‍ സ്മാര്‍ട്‌ഫോണ്‍ ശ്രേണിയ്ക്ക് സ്‌പൈസ് മുന്‍ഗണന നല്‍കുന്നുണ്ട്. ആന്റി വൈറസ്, ആന്റി തെഫ്റ്റ് സോഫ്റ്റ്‌വെയറുകള്‍ എന്നിവയാണ് ഇവയില്‍ സ്‌പൈസ് പ്രീലോഡ് ചെയ്തിരിക്കുന്നത്. ഹാക്കിംഗ്, മോഷണം, വൈറസ് ആക്രമണം എന്നിവയില്‍ നിന്നും ഫോണിന് സംരക്ഷണം നല്‍കാന്‍ ഈ സോഫ്റ്റ്‌വെയറുകള്‍ക്ക് സാധിക്കും. ഇതിനായി എന്‍ക്യു മൊബൈല്‍ എന്ന മൊബൈല്‍ സെക്യൂരിറ്റി കമ്പനിയാണ് സ്‌പൈസുമായി സഹകരിക്കുന്നത്.

 

ഈ മൂന്ന് സ്മാര്‍ട്‌ഫോണുകളില്‍ സ്‌പൈസ് സ്റ്റെല്ലാര്‍ മോഡലാണ് കമ്പനി ഇന്ന് ഇറക്കിയത്. മറ്റ് രണ്ട് മോഡലുകളായ സ്‌റ്റെല്ലാര്‍ ഹൊറിസോണ്‍, സ്‌റ്റെല്ലാര്‍ ക്രേസ് എന്നിവ ഈ മാസം അവസാനത്തോടെ ഇറക്കാനാണ് പദ്ധതി. ഒരു വര്‍ഷത്തേയ്ക്ക് എയര്‍സെല്ലിന്റെ സൗജന്യ ഡാറ്റാ കണക്ഷനുമായാണ് ഫോണുകള്‍ എത്തുന്നത്.

ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെല്ലാര്‍ മോഡലിനെ ഐസിഎസ് വേര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും. 1 ജിഗാഹെര്‍ട്‌സ് ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 4 ഇഞ്ച് സ്‌ക്രീന്‍, 2000mAh ബാറ്ററി, 7 മണിക്കൂര്‍ വരെ ടോക്ക് ടൈം, 120 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ എന്നിങ്ങനെയാണ് ഈ ഫോണിന്റെ സവിശേഷതകള്‍. വീഡിയോ കോളിംഗിന് സഹായിക്കുന്ന ഒരു ഫ്രന്റ് ക്യാമറയെ കൂടാതെ 5 മെഗാപിക്‌സല്‍ റെയര്‍ ക്യാമറയും സ്റ്റെല്ലാറിലുണ്ട്. 9,999 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ വില.

5 ഇഞ്ച് ടച്ച്‌സ്‌ക്രീനുമായെത്തുന്ന സ്റ്റെല്ലാര്‍ ഹൊറിസോണ്ില്‍ ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റമാണ്. 11,999 രൂപയുള്ള ഈ ഫോണിന്റെ മറ്റ് സവിശേഷതകള്‍ അറിവായിട്ടില്ല. 3.5 ഇഞ്ച് ഡിസ്‌പ്ലെയുള്ള സ്റ്റെല്ലാര്‍ ക്രേസാണ് മൂന്നാമത്തെ ഫോണ്‍. ഇതില്‍ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡാണ് വരുന്നത്. സ്‌പൈസ് സ്റ്റെല്ലാറിനെ പോലെ ഇതിനേയും ഐസിഎസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. 6,499 രൂപയാണ് ഈ സ്മാര്‍ട്‌ഫോണിന്റെ വില.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X