സ്‌പൈസ് സ്റ്റെല്ലാര്‍ ക്രേസ് എംഐ-355 വില്പനക്കെത്തി

Posted By: Staff

സ്‌പൈസ് സ്റ്റെല്ലാര്‍ ക്രേസ് എംഐ-355 വില്പനക്കെത്തി

സ്‌പൈസിന്റെ സ്റ്റെല്ലാര്‍ ക്രേസ് എംഐ-355 (Stellar Craze Mi-355) ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. ശനിയാഴ്ചയാണ് കമ്പനി ഈ ഡ്യുവല്‍

സിം ഫോണിനെ മൊബൈല്‍ വിപണിയ്ക്ക് പരിചയപ്പെടുത്തിയത്. ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നിരയിലെത്തുന്ന ഇതിന്റെ ടച്ച്‌സ്‌ക്രീന്‍ വലുപ്പം 3.5 ഇഞ്ചാണ്.

ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റം സഹിതമാണ് സ്റ്റെല്ലാര്‍ ക്രേസ് ലഭിക്കുകയെങ്കിലും ഇതിനെ ഐസിഎസിലേക്ക് ഉയര്‍ത്താനാകുമെന്ന്  കമ്പനി അവകാശപ്പെടുന്നുണ്ട്.  512 എംബി റാം ഉള്ള ഇത് 800 മെഗാഹെര്‍ട്‌സ് പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 32 ജിബി വരെ മെമ്മറി ഉയര്‍ത്താനുമാകും. ഇരട്ട എല്‍ഇഡി ഫഌഷുള്ള 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതില്‍. കൂടാതെ വീഡിയോകോളിംഗിനും മറ്റുമായി ഒരു വിജിഎ ക്യാമറ മുന്‍വശത്തും ഉണ്ട്.

ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള ഫോണ്‍ 3ജി നെറ്റ്‌വര്‍ക്കിനെ പിന്തുണക്കും. ഹാന്‍ഡ്‌സെറ്റിന്റെ സുരക്ഷയ്ക്കായി നെറ്റ്ക്വിന്‍ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍, വോള്‍ട്ട് പൈറസി ആപ്ലിക്കേഷന്‍ എന്നിവ ക്രേസില്‍ ഇന്‍ബില്‍റ്റാണ്.

സഹോലിക് വെബ്‌സൈറ്റില്‍ നിന്നും 6,599 രൂപയ്ക്ക് ലഭിക്കുന്ന ക്രേസിനൊപ്പം 300 രൂപയുടെ സൗജന്യ മൊബൈല്‍/ഡിടിഎച്ച് റീചാര്‍ജ്ജും ഓഫറായി നേടാം. എ-ജിപിഎസ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍, ഇന്‍സ്റ്റന്റ് മെസഞ്ചര്‍ (ഐഎം), മ്യൂസിക് പ്ലെയര്‍ എന്നിവയാണ് ഇതിലെ മറ്റ് സൗകര്യങ്ങള്‍.

സ്‌പൈസ് സ്റ്റെല്ലാര്‍ കുടുംബത്തിലേക്ക് സ്റ്റെല്ലാര്‍ ഹൊറിസോണ്‍ എന്ന മറ്റൊരു മോഡല്‍ കൂടി ഉടനെത്തുമെന്ന് അവതരണചടങ്ങിനിടെ കമ്പനി അറിയിച്ചു. എന്നാല്‍ അത് എപ്പോള്‍ ലഭ്യമാകും സവിശേഷതകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

Please Wait while comments are loading...

Social Counting