6,999 രൂപയ്ക്ക് സ്‌പൈസിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍

Posted By:

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സ്‌പൈസ് 6,999 രൂപയ്ക്ക് 3 ജി സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. സ്‌റ്റെല്ലര്‍ മെറ്റലെ ഐകണ്‍ Mi-506 എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ വിലയ്ക്കനുസൃതമായ സൗകര്യങ്ങളുള്ള ഫോണാണ്.

5 ഇഞ്ച് FWVGA കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍, 1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 8 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. സെക്കന്‍ഡറി ക്യാമറ, 1800 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

2 ജിയില്‍ 11 മണിക്കൂറും 3 ജിയില്‍ 5.5 മണിക്കൂറുമാണ് സംസാരസമയം. 227 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയം. സ്‌പൈസ് ക്ലൗഡില്‍ 2 ജി.ബി. സൗജന്യ സ്‌റ്റോറേജും ലഭിക്കും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot