ആരെയും അത്ഭുതപ്പെടുത്തും സ്‌പൈസ് മൊബൈല്‍

Posted By: Staff

ആരെയും അത്ഭുതപ്പെടുത്തും സ്‌പൈസ് മൊബൈല്‍

വില കൊണ്ടും കാഴ്ച കൊണ്ടും, സ്‌പെസിഫിക്കേഷനുകളാലും ആരയെും അത്ഭുതപ്പെടുത്തുന്ന ഒരു മൊബൈല്‍. വെറും 88.8 ഗ്രാം മാത്രം ഭാരമുള്ള ഒരു പുതിയ ഹാന്‍ഡ്‌സെര്രുമായെത്തുകയാണ് സ്‌പൈസ് മൊബൈല്‍സ്. സ്‌പൈസ് എം5225 എന്നു പേരിട്ടിരിക്കുന്ന ഈ മൊബൈലിന്റെ നീളം 118.3 എംഎം, വീതി 49.8 എംഎം, കട്ടി 13.5 എംഎം എന്നിങ്ങനെയാണ്.

സാധാരണ ഉപയോഗത്തിന് ഏറ്റവും ആനുയോജ്യമായ ഒരു മൊബൈല്‍ ഫോണ്‍ ആണ് സ്‌പൈസ് എം5225. പച്ചയും കറുപ്പും കോമ്പിനേഷനില്‍ വരുന്ന ഈ ഫോണ്‍ കാഴ്ചയില്‍ സ്‌റ്റൈലിഷ് ആണ്.

സ്‌പൈസ് എന്നു കേള്‍ക്കുമ്പോഴേ ഡ്യുവല്‍ സിം എന്നു മനസ്സില്‍ വരും എന്നായിട്ടുണ്ട് അവസ്ഥ. പ്രതീക്ഷിക്കും പോലെ ഇതും ഒരു ഡ്യുവല്‍ സിം മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ആണ്. 176 x 220 പിക്‌സല്‍ റെസൊലൂഷനുള്ള 2.0 ഇഞ്ച് സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്.

സൂമിംഗ് സംവിധാനം ഉള്ള ഡിജിറ്റല്‍ ക്യാമറ ഇതിന്റെ ഒരു പ്രത്യേകതയാണ്. ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കാന്‍ എഡ്ജ്, ജിപിആര്‍എസ് സംവിധാനങ്ങളും ഈ മൊബൈലില്‍ ഒരുക്കിയിരിക്കുന്നു. വിനോദത്തിനാണെങ്കില്‍ എഫ്എം റെക്കോര്‍ഡര്‍, ഷെഡ്യൂളര്‍ സൗകര്യങ്ങളുള്ള വയര്‍ലെസ് സ്റ്റീരിയോ എഫ്എം റേഡിയോ സംവിധാനവും ഉണ്ട്.

മള്‍ട്ടി ഫോര്‍മാറ്റ് മ്യൂസിക് ഫയലുകള്‍ സപ്പോര്‍ട്ടു ചെയ്യുന്ന ഒരു മ്യൂസിക് പ്ലെയറും ഉണ്ട് ഈ ഹാന്‍ഡ്‌സെറ്റില്‍. മ്യൂസിക് പ്ലേബാക്ക് ഒപ്ഷനിലേക്ക് നേരെ പോകാവുന്നതും, നിയന്ത്രിക്കാവുന്നതുമായ കീകള്‍ കീപാഡില്‍ തന്നെ കാണാം. അങ്ങനെ ഇഷ്ടപ്പെട്ട പാട്ടുകള്‍ തിരഞ്ഞെടുക്കാന്നതും അവ കേള്‍ക്കുന്നതും വളരെ എളുപ്പമാകുന്നു.

ഈ ഡ്യുവല്‍ സിം മൊബൈലിന്റെ ഇതിന്റെ ഇന്റേണല്‍ മെമ്മറി 27 കിലോബൈറ്റ് ഉണ്ട്. ഇതിനു പുറമെ, 8 ജിബി കൂടി മെമ്മറി ഉയര്‍ത്താന്‍ കഴിയും എന്നൊരു സൗകര്യം ഉണ്ട്. ഇതിനു വേണ്ടി ഒരു ടി-ഫ്ലാഷ് മെമ്മറി കാര്‍ഡ് സ്ലോട്ട് ഉണ്ട്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി സൗകര്യം ഉള്ള ഈ മൊബൈലിന്റെ ബാറ്ററി 1350 mAh ലിഥിയം അയണ്‍ ബാറ്ററിയാണ്. 500 മണിക്കൂര്‍ സ്റ്റാന്റ് ബൈ സമയവും, 5 മണിക്കൂര്‍ ടോക്ക് ടൈമും നല്‍കുന്നു ഈ ബാറ്ററി.

ഇന്റര്‍നെറ്റ് സൗകര്യവും, മ്യൂസിക് പ്ലെയറും, അവയ്ക്കും പ്രത്യേകം കീയും ഉള്ള ഈ ഡ്യുവല്‍ സിം മൊബൈലിന്റെ വില വെറും 2,000 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot