വൈഫൈ സൗകര്യത്തോടെ സ്‌പൈസ് ഡ്യുവല്‍ സിം ഫോണ്‍

Posted By: Super

വൈഫൈ സൗകര്യത്തോടെ സ്‌പൈസ് ഡ്യുവല്‍ സിം ഫോണ്‍

വൈഫൈ സൗകര്യവുമായി സ്‌പൈസ് അവതരിപ്പിക്കുന്ന ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റാണ് എം-6688. വെറും 4,000 രൂപയിലെത്തുന്ന ഫോണിന്റെ സവിശേഷതകളും ഡിസൈനുമാണ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. ജാവാ യൂസര്‍ഇന്റര്‍ഫേസില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ എല്ലാതരം ഉപയോക്താക്കള്‍ക്കും സുഖപ്രദമായി ഉപയോഗിക്കാനാകുന്നതുമാണ്.

80 ഗ്രാം ഭാരമുള്ള സ്‌പൈസ് എം6688 ഡിസൈന്‍ മുമ്പിറങ്ങിയ ചില സ്‌പൈസ് മോഡലുകളോട് സാദൃശ്യം പുലര്‍ത്തുന്നുണ്ട്. 3.2 ഇഞ്ച് വരുന്ന ടച്ച്‌സ്‌ക്രീനിന്റെ റെസലൂഷന്‍ 400x240 പിക്‌സലാണ്. ഹാന്‍ഡ്‌സെറ്റ് ഫംഗ്ഷനുകള്‍ എളുപ്പത്തില്‍ സുഖപ്രദമായി ചെയ്യുന്നതിന് ഐഹോം, കോര്‍നറ്റ് യൂസര്‍ ഇന്റര്‍ഫേസുകളും സ്‌പൈസ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാവയിലാണ് ഈ ഇന്റര്‍ഫേസുകളും പ്രവര്‍ത്തിക്കുന്നത്.

ഡിജിറ്റല്‍ സൂം സൗകര്യമുള്ള 3.2 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രധാന ഘടകം. വീഡിയോ റെക്കോര്‍ഡിംഗും ഇതില്‍ സാധിക്കും. എഫ്എം റേഡിയോ, ന്യൂസ്, ലൈവ് ഗെയിം ഷോകള്‍ എന്നിവ യുവതലമുറയെ ലക്ഷ്യം വെച്ചാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

യുഎസ്ബി പോര്‍ട്ട്, എഡ്ജ്, ജിപിആര്‍എസ്, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികളാണ് ഇതിലെ മറ്റ് സവിശേഷതകള്‍. 312 മെഗാഹെര്‍ട്‌സ് പ്രോസസറാണ് ഫോണിലേത്. ചില ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ വഴി ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്.

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

 • 3.2 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

 • ജി സെന്‍സര്‍

 • എംപി4, 3ജിപി വീഡിയോ പിന്തുണ

 • വൈഫൈ കണക്റ്റിവിറ്റി

 • ബ്ലൂടൂത്ത് എ2ഡിപി

 • ഓട്ടോകോള്‍ റെക്കോര്‍ഡിംഗ്

 • ഡ്യുവല്‍ സിം (ഡ്യുവല്‍ സ്റ്റാന്‍ഡ്‌ബൈ)

 • ഇന്റര്‍നെറ്റ് ബ്രൗസര്‍/ഫെയ്‌സ്ബുക്ക്/യാഹൂ മെയില്‍

 • ജിപിആര്‍എസ്/എഡ്ജ്

 • എഫ്എം റേഡിയോ

 • 3.5 എംഎം ഓഡിയോ ജാക്ക്

 • എംപി3, എഎസി ഓഡിയോ പിന്തുണ

 • 3.3 മെഗാപിക്‌സല്‍ ക്യാമറ

 • വീഡിയോ റെക്കോര്‍ഡിംഗ്

 • ലിഥിയം അയണ്‍ 1000mAh ബാറ്ററി

 • 4 മണിക്കൂര്‍ വരെ ടോക്ക്‌ടൈം

 • 43 എംബി ഇന്റേണല്‍ മെമ്മറി

 • 8ജിബി വരെ മെമ്മറി പിന്തുണ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot