ആദ്യ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്‌ഫോണ്‍ ഒക്‌ടോബറില്‍

Posted By:

കഴിഞ്ഞമാസം നടന്ന ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സിലാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വണ്‍ പദ്ധതി പ്രഖയാപിച്ചത്. ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുടെ സഹായത്തോടെ കുറഞ്ഞ ചെലവില്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ നിര്‍മിക്കുന്ന പദ്ധതിയാണ് ഇത്.

ആദ്യ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്‌ഫോണ്‍ ഒക്‌ടോബറില്‍

സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും ഗൂഗിള്‍ തന്നെ നല്‍കുമെന്നതിനാല്‍ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ വരെ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പദ്ധതിയുടെ ഭാഗമായി മൈക്രോമാക്‌സ്, കാര്‍ബണ്‍, സ്‌പൈസ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളുമായി ഗൂഗിള്‍ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

എന്തായാലും ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ ആദല്‍ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്‌ഫോണ്‍ ദീപാവലിക്കു മുമ്പ് പുറത്തിറങ്ങും. സ്‌പൈസ് ആണ് ഫോണ്‍ അവതരിപ്പിക്കുന്നത്. സ്‌പൈസ് റീടെയ്ല്‍ സി.ഇ.ഒ ടി.എം. രാമകൃഷ്ണനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. അതോടൊപ്പം 1500 രൂപയ്ക്ക് ഫയര്‍മഫാക്‌സ് സ്മാര്‍ട്‌ഫോണും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

വിപണിയില്‍ സ്വാധീനം ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്്‌പൈസ് ഫോണ്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1400 കോടിയായിരുന്ന വരുമാനം ഈ സാമ്പത്തിക വര്‍ഷം 2000 കോടിയാക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

English summary
Spice-made Android One Smartphone Will Arrive Before Diwali, Spice to Launch first Android-One Smartphone, Spice made Android Smartphone will Launch before Diwali, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot