സ്‌പൈസില്‍ നിന്നും ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

Posted By:

സ്‌പൈസില്‍ നിന്നും ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

ചെറിയ വിലയും മികച്ച ഫീച്ചറുകളുമുള്ള മറ്റൊരു ഹാന്‍ഡ്‌സെറ്റുമായി വീണ്ടും സ്‌പൈസ് മൊബൈല്‍സ്.  സ്‌പൈസ് മി-350എന്‍ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ മൊബൈല്‍ ഫോണ്‍ ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഫീച്ചറുകള്‍:

 • ജിഎസ്എം ഫോണ്‍

 • ഡ്യുവല്‍ സിം

 • 650 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

 • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • 8.9 സിഎം ഡിസ്‌പ്ലേ

 • എച്ച്വിജിഎ കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • 320 x 480 പിക്‌സല്‍ റെസൊലൂഷന്‍

 • 3.2 മെഗാപിക്‌സല്‍ ക്യാമറ

 • വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം

 • മള്‍ട്ടിമീഡിയ പ്ലെയര്‍

 • ഇന്‍ബില്‍ട്ട് എഫ്എം റേഡിയോ

 • 170 എംബി ഇന്റേണല്‍ മെമ്മറി

 • മെമ്മറി 32 ജിബി വരെ ഉയര്‍ത്താനുള്ള സംവിധാനം

 • വൈഫൈ

 • ജിപിഎസ്

 • മൈക്രോ യുഎസ്ബി

 • ബ്ലൂടൂത്ത്

 • വാപ്

 • സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് പ്രീ ഇന്‍സ്റ്റോള്‍ ചെയ്ത ആപ്ലിക്കേഷനുകള്‍

 • ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ്

 • 1400 mAh ലിഥിയം അയണ്‍ സ്റ്റാന്റേര്‍ഡ് ബാറ്ററി

 • 6 മണിക്കൂര്‍ ടോക്ക് ടൈം

 • 400 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

 • 136 ഗ്രാം ഭാരം
ബാര്‍ ആകൃതിയിലുള്ള ഈ ഹാന്‍ഡ്‌സെറ്റില്‍ വിനോദ സാധ്യതകളുണ്ട്.  കൈയില്‍ ഒതുങ്ങും വിധം ഒതുക്കമുള്ള ഡിസൈനാണിത്.  ഭാരവും അത്ര കൂടുതലാണെന്നു പറയാന്‍ പറ്റില്ല.  കൊണ്ടു നടക്കാന്‍ എളുപ്പമുള്ളതാണ് ഈ ഹാന്‍ഡ്‌സെറ്റ്.  കറുപ്പ് നിറത്തിലുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ മുന്‍വശത്തായി മൂന്ന് കണ്‍ട്രോള്‍ ബട്ടണുകളുണ്ട്.

ക്യാമറ ഹാന്‍ഡ്‌സെറ്റിന്റെ പിന്‍വശത്തായാണ്.  ഈ സ്‌പൈസ് ഹാന്‍ഡ്‌സെറ്റിന്റെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ ഡിസ്‌പ്ലേ വളരെ മികച്ചതാണ്.  ഇതിന്റെ ശബ്ദ സംവിധാനവും വളരെ മികച്ചതാണ്.  ഒരു ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് ഇതിലൂടെ പാട്ടു കേള്‍ക്കുമ്പോള്‍ ഒരു മീഡിയ പ്ലെയറിലൂടെ പാട്ടു കേള്‍ക്കുമ്പോഴുള്ള അതേ സുഖം തോന്നും.

ഈ ഫോണില്‍ പ്രീ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകള്‍ക്ക് പുറമെ ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.  ആയിരത്തോളം ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍, ഗെയിമുകള്‍, ഇ-പുസ്തകങ്ങള്‍, വീഡിയോകള്‍ എന്നിവയെല്ലാം ഈ ഹാന്‍ഡ്‌സെറ്റ് ഉപയോക്താവിന് ഉപയോഗപ്പെടുത്താന്‍ സാധിക്കും.

9,000 രൂപയാണ് സ്‌പൈസ് മി-350എന്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot