സ്‌പൈസ് കളം മാറ്റി ചവിട്ടുന്നു

Posted By: Super

സ്‌പൈസ് കളം മാറ്റി ചവിട്ടുന്നു

സ്‌പൈസ് ലോ എന്‍ഡ് മൊബൈലുകളില്‍ നിന്നും ഹൈ എന്‍ഡ്
മൊബൈലുകളിലേക്കു കളം മാറ്റി ചവിട്ടുന്നു. ഇന്ത്യയുടെ ആദ്യ ഡ്യുവല്‍ സിം ജിഎസ്എം ആന്‍ഡ്രോയിഡ് ഹാന്‍ഡ് സെറ്റിന്റെ ലോഞ്ച് സ്‌പൈസ് പ്രഖ്യാപിച്ചു കഴിഞ്ഞു.

എപ്പോഴും കുറഞ്ഞ വിലയില്‍ മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കാന്‍ ശ്രദ്ധിക്കുന്ന സ്‌പൈസിന്റെ ഈ കളം മാറ്റം ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്നു വേണം പ്രതീക്ഷിക്കാന്‍. ഇനി മുതല്ഡ കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളും നമുക്ക് ലഭിക്കും എന്നു പ്രതീക്ഷിക്കാം.

ഈ പുതിയ ഡ്യുവല്‍ സിം ആന്‍ഡ്രോയിഡ് ഫോണിന്റെ സ്‌ക്രീന്‍ 3.5 ഇഞ്ച് ആയിരിക്കും എന്നാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്. വരുന്ന മൂന്നു ദിവസത്തിനകം ഈ പുതിയ ഫോണിന്റെ ലോഞ്ച് ഉണ്ടാകും എന്ന് സ്‌പൈസ് ഇന്ത്യ ഝനറല്‍ മാനേജര്‍ ശ്രീമതി പേപാല്‍ ഗബ പറഞ്ഞു.

2.3 ജിഞ്ചര്‍ബ്രെഡ് ആന്‍ജഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്നു ഇതിന്റെ ക്യാമറ 5 മെഗാപിക്‌സലായിരിക്കും. കൂടാതെ ഒരു സാധാരണ സ്മാര്‍ട്ട്‌ഫോണില്‍ കാണാവുന്ന എല്ലാ പ്രത്യേകതകളും സ്‌പൈസിന്റെ ഈ പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിനും ഉണ്ടാകും.

സ്‌പൈസ് എംi350 അതേ പേരില്‍ ഇപ്പോള്‍തന്നെ വിപണിയില്‍ ലഭ്യമാണ്. എന്നാലിത് പ്രവര്‍ത്തിക്കുന്നത് 2.2 ഫ്രയോ ആന്‍ഡ്രോയിഡിലാണെന്നു മാത്രം. എന്നാല്‍ പ്രോസസ്സര്‍ 600 മെഗാഹെര്‍ഡ്‌സ് ഉണ്ട് താനും.

കൂടാതെ സാധാരണ പോലെ, ജിപിഎസ്, 3ജി സപ്പോര്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 480 x 320പിക്‌സലുള്ള ഡിസ്‌പ്ലേ, 512 എംബി റാം, 512 എംബി റോം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഈ ആന്‍ഡ്രോയിഡ് ഫോണിലുണ്ട്.

ഇനിയും ഇനിയും പുതിയ എഡിഷന്‍ ഹാന്‍ഡ്‌സെറ്റുകള്‍ സ്‌പൈസില്‍ നിന്നും വന്നു കൊണ്ടിരിക്കും. സ്‌പൈസ് എംi350 യെ പോലെയുള്ള മോട്ടറോളയുടെ മൈല്‍സ്‌റ്റോണ്‍ XT800 ന്റെ വില 19,000 ആണ്. അതുകൊണ്ടുതന്നെ സ്‌പൈസിന്റെ

വിലക്കുറവ് വളരെ അനുകൂലമായി ഭവിക്കും
എന്നതില്‍ ഒരു സംശയവും ഇല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot