1,500 രൂപയുടെ ഡ്യുവല്‍ സിം മൊബൈലുമായി സ്‌പൈസ്

Posted By: Super

1,500 രൂപയുടെ ഡ്യുവല്‍ സിം മൊബൈലുമായി സ്‌പൈസ്

വിലയാണ് ഇഷ്ട മൊബൈല്‍ സ്വന്തമാക്കുന്നതില്‍ നിന്നും നിങ്ങളെ തടയുന്നതെങ്കില്‍, ഇതാ സ്‌പൈസ് മൊബൈല്‍സ് അവതരിപ്പിക്കുന്നു വെറും 1,500 രൂപയുടെ മൊബൈല്‍. സ്‌പൈസ് എം5115 എന്നു പേരിട്ടിരിക്കുന്ന ഈ ഡ്യുവല്‍ സിം മൊബൈലില്‍ നിങ്ങളുടെ മൊബൈലില്‍ ഉണ്ടായിരിക്കണമെന്നാഗ്രഹിക്കുന്ന

ആപ്ലിക്കേഷനുകളെല്ലാം ഉണ്ടെന്നത് ഇനിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

4.5 സെന്റി മീറ്റര് വലിപ്പമുള്ള ഇതിന്റെ ടിഎഫ്ടി ഡിസ്‌പ്ലേ സ്‌ക്രീനിന്റെ റെസൊലൂഷന്‍ 128*160 പിക്‌സലാണ്. വീഡിയോയും ചിത്രങ്ങളും എടുക്കാവുന്ന വിജിഎ ക്യാമറയുണ്ട് ഈ മൊബൈലിന്. വീഡിയോ - ഓഡിയോ പ്ലെയറുകളോടു കൂടിയ മീഡിയ പ്ലെയര്‍ സ്‌പൈസ് എം5115ന്റെ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

8 ജിബി വരെ ഉയര്‍ത്താവുന്നതാണ് ഇതിന്റെ മെമ്മറി. എല്‍ഇഡി ടോര്‍ച്ച്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി (ബ്ലൂടൂത്ത് v 2.1), മറ്റു ഹാര്‍ഡ്‌വെയറുകളുമായി ബന്ധപ്പെടുത്താവുന്ന, യുഎസ്ബി പോര്‍ട്ട്, എഫ്എം റെക്കോഡിംഗോടുകൂടിയ എഫ്എം റേഡിയോ എന്നിവയും വെറും 1,500 രൂപ മാത്രം വിലയുള്ള മൊബൈലില്‍ ഉണ്ടെന്നത് കൗതുകകരം തന്നെ.

സ്‌പൈസ് എം5115ന്റെ 1000 എംഎഎച്ച് ബാറ്ററി നാലു മണിക്കൂര്‍ ടോക്ക് ടൈം ഉറപ്പു നല്‍കുന്നു. എങ്ങനെ നോക്കിയാലും 1,500 രൂപയ്ക്ക് ഈ മൊബൈല്‍ ഒരു ലോട്ടറി തന്നെ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot