4,999 രൂപയ്ക്ക് സ്‌പൈസിന്റെ ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍...

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാണ് ഇന്റക്‌സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയ കമ്പനികള്‍. അവര്‍ക്കൊപ്പം ബഡ്ജറ്റ് സ്മാര്‍ട്‌ഫോണുകളുമായി കടുത്ത മത്സരം സൃഷ്ടിക്കുകയാണ് സ്‌പൈസ്.

4,999 രൂപയ്ക്ക് സ്‌പൈസിന്റെ ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍...

ഏറ്റവും ഒടുവിലായി സ്മാര്‍ട് ഫ് ളോ ക്രിസ്റ്റല്‍ Mi--449 എന്ന സ്മാര്‍ട്‌ഫോണാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. 4,999 രൂപയാണ് വില. ഫോണിനൊപ്പം സ്മാര്‍ട് ഫ് ളിപ് കവറും കമ്പനി സൗജന്യമായി നല്‍കുന്നുണ്ട്. ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 4.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ IPS ഡിസ്‌പ്ലെ, 854-480 പിക്‌സല്‍ റെസല്യൂഷന്‍, 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്, 3.2 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ, 4 ജി.ബി ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണില്‍ 3 ജി, 2 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 1450 mAh ആണ് ബാറ്ററി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot