സ്‌പൈസ് സ്മാര്‍ട്ഫ് ളോ മെറ്റല്‍ 3.5 X സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 3,549 രൂപ
അടുത്ത കാലത്തായി ഇന്ത്യന്‍ വിപണിയില്‍ ആഗോള കമ്പനികളും ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും പുതിയ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ മത്സരിക്കുകയാണ്. ഇന്ത്യന്‍ കമ്പനികളില്‍ മൈക്രോമാക്‌സ് ബഹുദൂരം മുന്നിലാണെങ്കിലും സോളൊയും സെല്‍കോണും കാര്‍ബണും ഉള്‍പ്പെടെയുള്ള കമ്പനികളും വിപണിയില്‍ ശക്തമായ സ്വാധീനം അറിയിച്ചിട്ടുണ്ട്.

ഈ മത്സരത്തിന് ആക്കം കൂട്ടി മറ്റൊരു ഇന്ത്യന്‍ കമ്പനിയായ സ്‌പൈസ് പുതിയ സ്മാര്‍ട്‌ഫോണ്‍ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. താഴ്ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട് ഫ് ളോ മെറ്റല്‍ 3.5 X ആണ് പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റായ സാഹോളികിലൂടെ സ്‌പൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. 3,549 രൂപയാണ് വില.
ഫോണിന്റെ പ്രത്യേകതകള്‍
480-320 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 256 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്., 2 എം.പി. ്രൈപമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണ്‍ 2 ജി, ബ്ലുടൂത്ത്, വൈ-ഫൈ, ഡ്യുവല്‍ സിം എന്നിവ സപ്പോര്‍ട് ചെയ്യും. എന്നാല്‍ 3 ജി സംവിധാനം ലഭ്യമല്ല. 512 എം.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ ഉയര്‍ത്താം. 1500 mAh ആണ് ബാറ്ററി


Click it and Unblock the Notifications








