സ്‌പൈസ് 2 ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് െചയ്തു

By Bijesh
|

മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കൊപ്പം മത്സരിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് സ്‌പൈസ്. ഇതിനോടകം കുറഞ്ഞ വിലയില്‍ നിരവധി സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിച്ചുവെങ്കിലും ശക്തമായ സ്വാധീനം ചെലുത്താന്‍ കമ്പനിക്കായിട്ടില്ല.

 

എന്നാല്‍ ഇപ്പോള്‍ രണ്ട് ബഡ്ജറ്റ് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. സ്‌റ്റെല്ലാര്‍ 520, സ്‌റ്റെല്ലാര്‍ 526 എന്നിവയാണ് ഈ ഫോണുകള്‍. 8,999 രൂപയും 11,499 രൂപയുമാണ് രണ്ടുഫോണുകള്‍ക്കും യഥാക്രമം വില.

സ്‌പൈസ് 2 ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് െചയ്തു

സ്‌പൈസ് സ്‌റ്റെല്ലാര്‍ 520-ന്റെ പ്രത്യേകതകള്‍

5 ഇഞ്ച് HD OGS ഫുള്‍ ലാമിനേഷന്‍ ഡിസ്‌പ്ലെ, 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 8 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 1 ജി.ബി റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 2000 mAh ബാറ്ററി.

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 3 ജി, 2 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഫോണിനൊപ്പം 500 രൂപ വിലവരുന്ന ഫ് ളിപ്കവറും സൗജന്യമായി ലഭിക്കും.

സ്‌പൈസ് 2 ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് െചയ്തു

സ്‌പൈസ് സ്‌റ്റെല്ലാര്‍ 526-ന്റെ പ്രത്യേകതകള്‍

5 ഇഞ്ച് IPS ഡിസ്‌പ്ലെ, 1.5 GHz ഹെക്‌സകോര്‍ പ്രൊസസര്‍ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ്, 8 എം.പി പ്രൈമറി ക്യാമറ, 3.2 എം.പി ഫ്രണ്ട് ക്യാമറ, 1 ജി.ബി റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 2500 mAh ബാറ്ററി.

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 3 ജി, 2 ജി, വൈ-ഫൈ, ബ്ലുടൂത്ത്, എഫ്.എം. തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

Best Mobiles in India

English summary
Spice Stellar 520, Stellar 526 Budget Android KitKat Phones Officially Launched, Spice launched two Android KitKat Budget Smartphones, Spice Stellar 520 and Stellar 526 Launched in India, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X