378 രൂപ മാസതവണയില്‍ സ്‌പൈസ് ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍!!!

Posted By:

സ്‌പൈസ് അടുത്തിടെ ലോഞ്ച് ചെയ്ത സ്മാര്‍ട്‌ഫോണാണ് സ്‌റ്റെല്ലര്‍ എന്‍ഹാന്‍സ് (Nhance) 2Mi-437. സാധാരണക്കാരെ ഉദ്ദേശിച്ചിറക്കിയ 4 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഈ ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണിന് 5899 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്.

സാധാരണ റീട്ടെയ്ല്‍ സ്‌റ്റോറുകളില്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തിയിട്ടില്ലെങ്കിലും പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സാഹോളികില്‍ ഫോണ്‍ ലഭ്യമാണ്. പ്രതിമാസം 378 രൂപ എന്ന കണക്കില്‍ തവണ വ്യവസ്ഥയിലും സാഹോളികില്‍ ഫോണ്‍ ലഭ്യമാണ്.

സ്‌പൈസ് സ്‌റ്റെല്ലര്‍ എന്‍ഹാന്‍സിന്റെ പ്രത്യേകതകള്‍ നോക്കാം

4 ഇഞ്ച് TFT LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനന് 800-480 പിക്‌സല്‍ റെസല്യൂഷനാണ്. 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട് എന്നിവയുണ്ട്.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ് സെറ്റിന് LED ഫ് ളാഷോടു കൂടിയ 3 മെഗാപികസല്‍ പിന്‍ ക്യാമറയും 1.3 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്. അതോടൊപ്പം 3G, Wi-Fi, GPS, ബ്ലു ടൂത്ത് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്. ഡ്യുവല്‍ 3G സിം സപ്പോര്‍ട്ടുള്ള ഫോണിന് 1400 mAh ബാറ്ററിയാണ്.

സ്‌പൈസ് സ്‌റ്റെല്ലര്‍ എന്‍ഹാന്‍സ് 2 സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സമാനമായ സ്‌പെസിഫക്കേഷനുകളുള്ള ലാവ ഐറിസ് 402, കാര്‍ബണ്‍ A12 പ്ലസ്, കാര്‍ബണ്‍ സ്മാര്‍ട് A10 എന്നിവയ്ക്കാണ് സ്‌പൈസിന്റെ പുതിയ ഫോണ്‍ വെല്ലുവിളി ഉയര്‍ത്തുന്നത്.

ഫോണിന്റെ കൂടുതല്‍ ചിത്രങ്ങളും പ്രത്യേകതകളും അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌പൈസ് സ്‌റ്റെല്ലര്‍ എന്‍ഹാന്‍സ് 2 Mi-437

800-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് TFT LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 

സ്‌പൈസ് സ്‌റ്റെല്ലര്‍ എന്‍ഹാന്‍സ് 2 Mi-437

1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

 

സ്‌പൈസ് സ്‌റ്റെല്ലര്‍ എന്‍ഹാന്‍സ് 2 Mi-437

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ് ഒ.എസ്.

 

സ്‌പൈസ് സ്‌റ്റെല്ലര്‍ എന്‍ഹാന്‍സ് 2 Mi-437

LED ഫ് ളാഷോടു കൂടിയ 3 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 1.3 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്.

 

സ്‌പൈസ് സ്‌റ്റെല്ലര്‍ എന്‍ഹാന്‍സ് 2 Mi-437

1400 mAh ബാറ്ററി
3G, Wi-Fi 802.11b/g/n, ബ്ലൂടൂത്ത്, GPS

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
378 രൂപ മാസതവണയില്‍ സ്‌പൈസ് ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot