നോകിയ ലൂമിയ 1020-മായി ഒരു സ്റ്റുഡിയോ ഫോട്ടോഷൂട്

Posted By:

നോകിയ ലൂമിയ 1020- പുറത്തിറങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. 41 എം.പി. ക്യാമറയെ കുറിച്ചും ഫോണിനെ കുറിച്ചും മികച്ച അഭിപ്രായം തന്നെയാണ് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നതും. ഔട് ഡോറില്‍ സാധാരണ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ഡി.എസ്.എല്‍.ആര്‍. ക്യാമറയെക്കാള്‍ നിലവാരം ലഭിക്കുന്നുണ്ടെന്നും എല്ലാവരും അംഗീകരിക്കുന്ന കാര്യം തന്നെ.

എന്നാല്‍ സ്റ്റുഡിയോ ഫോട്ടോ ഷൂട്ടിന് ലൂമിയ 1020-ഉപയോഗിച്ചാലോ. സ്റ്റുഡിയോ ഫോട്ടോ ഷൂട് എന്നു പറയുമ്പോള്‍ വെളിച്ചവും മറ്റു ഘടകങ്ങളുമെല്ലാം കൃത്യമായി ഒരുക്കി പെര്‍ഫെക്റ്റ് ചിത്രങ്ങള്‍ എടുക്കുക എന്നതാണ്. നോകിയയുടെ രണ്ട് ഫോട്ടോഗ്രാഫര്‍മാരാണ് മോഡലുകളെ വച്ചുകൊണ്ട് ഫോട്ടോ ഷൂട് നടത്തിയത്.

നോകിയ ലൂമിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സോഫ്റ്റ് ബോക്‌സ് ലൈറ്റുകളും ബാഹ്യമായ ഫ് ളാഷുകളും ഉപയോഗിച്ചെങ്കിലും ചലനങ്ങള്‍ കൃത്യതയോടെ പകര്‍ത്താന്‍ ലൂമിയ 1020-ലെ സിനോണ്‍ ഫ് ളാഷ് തന്നെ വേണ്ടിവന്നു. എന്തായാലും സാധാരണ ഡി.എസ്.എല്‍.ആര്‍. ക്യമാറയില്‍ പകര്‍ത്തിയ ചിത്രങ്ങളേക്കാള്‍ ഏറെ മികച്ച ഫോട്ടോകള്‍ ഇതിലൂടെ ലഭിച്ചു. ആ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

നോകിയ ലൂമിയ 1020-മായി ഒരു സ്റ്റുഡിയോ ഫോട്ടോഷൂട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot