സ്വയിപ് ഇലൈറ്റ് സെന്‍സ് 4ജി, 7,499 രൂപ: ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പന ആരംഭിച്ചു!

Written By:

സ്വയിപ് ടെക്‌നോളജീസ് ഒരു പുതിയ സ്റ്റെലിഷ് സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിച്ചു.ഈ ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ വളരെ നേര്‍ത്തതും താങ്ങാവുന്ന വിലയുമാണ്.

സ്വയിപ് എലൈറ്റ് സെന്‍സ് സ്മാര്‍ട്ട്‌ഫോണിന്റെ വില 7,499 രൂപയാണ്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഓണ്‍ലൈന്‍ റീടെയ്‌ലര്‍ ഫ്‌ളിപ്കാര്‍ട്ടു വഴി ഇന്ന് വില്‍പന ആരംഭിക്കുന്നു. സ്‌പേസ് ഗ്രേ, ഷാംപെയിന്‍ ഗോള്‍ഡ് എന്നീ വേരിയന്റുകളിലാണ് ലഭിക്കുന്നത്.

ജൂണ്‍ 30ന് ശേഷം ഈ മൊബൈലുകളില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തനം ഉണ്ടാകില്ല!

സ്വയിപ് ഇലൈറ്റ് സെന്‍സ് 7,499 രൂപ: ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പന തുടങ്ങി

ഈ ഫോണിന്റെ സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 5ഇഞ്ച് എച്ച്ഡി 720 ഐപിഎസ് ഡിസ്‌പ്ലേ, ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍, അഡ്രിനോ 308 ജിപിയു, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ഡിബി മെമ്മറി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

എയര്‍ടെല്‍ : 345 രൂപ 28ജിബി അണ്‍ലിമിറ്റഡ് ഓഫര്‍!

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംബി പിന്‍ ക്യാമറ, 8എംബി മുന്‍ ക്യാമറ, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ്.

സ്വയിപ് ഇലൈറ്റ് സെന്‍സിന്റെ കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ 4ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവയാണ്. ഹൈബ്രിഡ് ഡ്യുവല്‍ സിം ആണ് ഈ ഫോണിനെ പിന്തുണയ്ക്കുന്നത്, കൂടാതെ 2500എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Swipe Technologies has announced the launch of Elite Sense, a new stylish smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot