6,999 രൂപയ്ക്ക് സൈ്വപിന്റെ 6.5 ഇഞ്ച് ഡ്യുവല്‍ കോര്‍ സ്മാര്‍ട്‌ഫോണ്‍

Posted By:

6,999 രൂപയ്ക്ക് ടാബ്ലറ്റിനു സമാനമായ ഒരു സ്മാര്‍ട്‌ഫോണ്‍ ലഭിച്ചാലോ... അതാണ് സൈ്വപ് ചെയ്തിരിക്കുന്നത്. ഹാലോ ഫോണ്‍ എന്നു പേരിട്ടിരിക്കുന്ന സൈ്വപിന്റെ പുതിയ ഹാന്‍ഡ്‌സെറ്റിന് 6.5 ഇഞ്ച് സ്‌ക്രീന്‍ സൈസാണ് ഉള്ളത്. ഡ്യുവല്‍ കോര്‍ പ്രൊസസറും. കൂടാതെ ദൈര്‍ഖ്യമേറിയ ബാറ്ററിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

നിലവില്‍ ഫ് ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് ഫോണ്‍ ലഭിക്കുക. 3 ജി സപ്പോര്‍ട് ചെയ്യുന്ന ഫോണിന് കറുപ്പു നിറത്തിലുള്ള കളര്‍ വേരിയന്റ് മാത്രമാണ് ഉള്ളത്. ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം...

6,999 രൂപയ്ക്ക് സൈ്വപിന്റെ 6.5 ഇഞ്ച് ഡ്യുവല്‍ കോര്‍ സ്മാര്‍ട്‌ഫോണ്‍

800-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6.5 ഇഞ്ച് ഡിസ്‌പ്ലെ, 1.3 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍, LED ഫ് ളാഷോടുകൂടിയ 2 എം.പി പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 2800 mAh ബാറ്ററി എന്നിവയാണ് സാങ്കേതികമായ പ്രത്യേകതകള്‍.

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 3 ജി, വൈ-ഫൈ, എഫ്.എം. റേഡിയോ, A-GPS എന്നിവയുണ്ട്.

<center><iframe width="100%" height="360" src="//www.youtube.com/embed/DAmK3EAVqmY?feature=player_embedded" frameborder="0" allowfullscreen></iframe></center>

Please Wait while comments are loading...

Social Counting