സൈ്വപ് കണക്റ്റ് 5.0- താങ്ങാവുന്ന വിലയില്‍ ഒരു ശരാശരി സ്മാര്‍ട്‌ഫോണ്‍

By Bijesh
|

മോട്ടറോളയുടെ മോട്ടോ E രംഗത്തെത്തിയതോടെയാണ് താഴ്ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളില്‍ മത്സരം വര്‍ദ്ധിച്ചത്. മൈക്രോമാക്‌സും കാര്‍ബണും സോളൊയും ഉള്‍പ്പെടെയുള്ള കമ്പനികളെല്ലാം മോട്ടോ E യുടെ ചുവടുപിടിച്ച് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസും സാമാന്യം ഭേദപ്പെട്ട ഹാര്‍ഡ്‌വെയറുമായി നിരവധി ഫോണുകള്‍ പിന്നീട് ലോഞ്ച് ചെയ്തു.

 

അതില്‍ ഒന്നാണ് സൈ്വപിന്റെ കണക്റ്റ് 5.0. ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ സ്മാര്‍ട്‌ഫോണുകളിലൊന്ന് എന്ന വിശേഷണവുമായാണ് കണക്റ്റ് 5.0 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തത്. 8,999 രൂപ വിലയില്‍ സാമാന്യം തരക്കേടില്ലാത്ത ഫീച്ചറുകള്‍ ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

എങ്കിലും പതിനായിരം രൂപയില്‍ താഴെ വിലവരുന്ന ഫോണുകളില്‍ പരിധിയില്‍ കൂടുതല്‍ ഫീച്ചറുകള്‍ പ്രതീക്ഷിക്കാനും നമുക്ക് കഴിയില്ല. എന്തായാലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ ഫോണ്‍ ഉപയോഗിച്ചതില്‍ നിന്നും സൈ്വപ് കണക്റ്റ് 5.0-യുടെ ഫീച്ചറുകള്‍ സംബന്ധിച്ച വിലയിരുത്തല്‍ നടത്തുന്നു.

#1

#1

ആദ്യ നോട്ടത്തില്‍ അത്ര സൈ്വപ് കണക്റ്റ് അത്ര മികച്ചതായി തോന്നാന്‍ ഇടയില്ല. ഡിസൈന്‍ ആകര്‍ഷകമല്ല എന്നു ചുരുക്കം. എന്നാല്‍ കൈയില്‍ എടുത്താല്‍ സ്ഥിതി മാറും. റബര്‍ കോട്ടിംഗുള്ള ബാക്പാനല്‍ മികച്ച ഗ്രിപ്പാണ് നല്‍കുന്നത്. 135 ഗ്രാം മാത്രമാണ് ഫോണിന്റെ ഭാരം. ബാക്പാനല്‍ അഴിക്കാന്‍ എളുപ്പമാണെങ്കില്‍ തിരികെ ഫിറ്റ് ചെയ്യാന്‍ അല്‍പം പ്രയാസമാണ്.
സ്‌ക്രീനില്‍ താഴെയായി മൂന്നു ബട്ടണുകളുണ്ട്. ഫോണ്‍ ഓണ്‍ചെയ്താല്‍ മാത്രമെ ഇത് ദൃശ്യമാകു. ഫോണിന്റെ അറ്റങ്ങള്‍ വളഞ്ഞാണ് ഇരിക്കുന്നത്.

 

#2

#2

960-540 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 5 ഇഞ്ച് qHD IPS ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. മികച്ച കളര്‍ ആണ് ഡിസ്‌പ്ലെയുടെ പ്രധാന പ്രത്യേകത. സ്‌ക്രീന്‍ ലോക് ആയിരിക്കുമ്പോള്‍ കണ്ണാടിപോലെ തോന്നിപ്പിക്കുന്ന വിധം റിഫ് ളക്റ്റീവ് സ്‌ക്രീന്‍ ആണ്. ബ്രൈറ്റ്‌നസും വ്യൂവിംഗ് ആംഗിളും ഒട്ടും മോശമല്ല.

 

#3
 

#3

ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ആണ് ഫോണിലെ ഒ.എസ്. ഇത് തീര്‍ത്തും നിരാശാജനകമാണ്. 6000 രൂപ വിലയുള്ള ഫോണുകളില്‍ പോലും ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ ഉള്ളപ്പോഴാണ് സൈ്വപ് പഴയ വേര്‍ഷനിലേക്ക് പോയിരിക്കുന്നത്. യൂസര്‍ ഇന്റര്‍ഫേസും അതിനനുസരിച്ച് തന്നെ.
ഏതാനും തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ പ്രീ ഇന്‍സ്റ്റാള്‍ഡ് ആയി ഫോണിലുണ്ട്.

 

#4

#4

1.3 GHz ക്വാഡ്‌കോര്‍ പ്രൊസസറാണ് സൈ്വപ് കണക്റ്റ് 5.0-യില്‍ ഉള്ളത്. 1 ജി.ബി. റാമും. ഫോണിന്റെ വേഗത മോശമാണ് എന്ന് പറയാന്‍ ഒരിക്കലും കഴിയില്ല. സാധാരണ രീതിയില്‍ ഗെയിമിംഗും ബ്രൗസിംഗും സുഖകരമായി നടക്കും. എന്നാല്‍ ഉയര്‍ന്ന സൈസുള്ള ഗെയിമുകള്‍ കളിക്കുകയോ വെബ് പേജുകള്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ അപൂര്‍വമായി വേഗത നഷ്ടപ്പെടുന്നുണ്ട്.

 

#5

#5

1950- mAh ബാറ്ററിയാണ് ഫോണിലുള്ളത്. സാധാരണ രീതിയില്‍ ഒരു ദിവസം മുഴുവന്‍ ചാര്‍ജ് നിലനില്‍ക്കുന്നുണ്ട്. അതായത് കോളിംഗ്, ബ്രൗസിംഗ്, ഗെയിമിംഗ് എന്നിവയെല്ലാം ഉള്‍പ്പെടെ. അതേസമയം ഉയര്‍ന്ന സൈസുള്ള ഗെയിമുകളോ വീഡിയോയോ കൂടുതല്‍ സമയം ഉപയോഗിക്കുകയാണെങ്കില്‍ ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോവുകയും ചെയ്യും.

 

#6

#6

മെഗാപിക്‌സല്‍ നോക്കിയാല്‍ മികച്ച ക്യാമറതന്നെയാണ് സൈ്വപ് കണക്റ്റില്‍ ഉള്ളത്. പിന്‍വശത്ത് 8 എം.പി കയാമറയും മുന്‍വശത്ത് 3.2 എം.പിയും. എന്നാല്‍ ചിത്രങ്ങളുടെ ക്വാളിറ്റി നോക്കിയാല്‍ മെഗാപിക്‌സലില്‍ വലിയ കാര്യമില്ല എന്നു ബോധ്യപ്പെടും.
നല്ല വെളിച്ചമുള്ള സ്ഥലങ്ങളില്‍ സാമാന്യം ഭേദപ്പെട്ട ചിത്രങ്ങള്‍ ലഭിക്കുമെങ്കിലും ഡെപ്ത് തീരെ കുറവാണ്. കുറഞ്ഞ വെളിച്ചത്തില്‍ ആണ് ഫോട്ടോ എടുക്കുന്നതെങ്കില്‍ ഏറെ പരിതാപകരമാണ് ചിത്രങ്ങളുടെ നിലവാരം.

 

#7

#7

വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ ശരാശരി നിലവാരമുള്ള ഫോണ്‍ എന്നുമാത്രമെ സൈ്വപ് കണക്റ്റ് 5.0-യെ കുറിച്ച് പറയാനാകു. ക്യാമറ, ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് പ്രധാന പോരായ്മകള്‍. അതേസമയം ഹാര്‍ഡ്‌വെയറും ബാറ്ററിയും മികച്ചതുതന്നെയാണ്.

 

<center><iframe width="100%" height="360" src="//www.youtube.com/embed/eiCGYLyl4U8?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X