നോക്കിയ ഫോണുകളില്‍ പുതിയ സൈപ് 2.0

Posted By: Super

നോക്കിയ ഫോണുകളില്‍ പുതിയ സൈപ് 2.0

സൈപ് വികസിപ്പിച്ചെടുത്ത പുതിയ സൈ്വപ് സാങ്കേതിക വിദ്യയായ സൈപ് 2.0 ഇന്‍സ്റ്റാല്ലേഷന് തയ്യാര്‍. ആന്‍ഡ്രോയിഡ്, സിംബിയന്‍ ഫോണുകളിലാണ് ഇവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുക.

ടെക്സ്റ്റ് പ്രെഡിക്ഷന്‍, ഓട്ടോമാറ്റിക് ടെക്‌സ്റ്റ് ഇന്‍പുട്ട്, തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ടച്ച് സ്‌ക്രീനുള്ള ഫോണുകളിലാണ് സൈപ് ഉപയോഗിക്കുക.QWERTY മോഡലില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന കീപാഡുള്ള മൊബൈലില്‍ മാത്രമേ ഈ പുതിയ സൈപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റൂ.

നോക്കിയ ബീറ്റാ ലാബ്‌സില്‍ നിന്നും വളരെ എളുപ്പത്തില്‍ ഇതു ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.ഇംഗ്ലീഷ് (യുഎസ്, യുകെ), ഫ്രെഞ്ച് (കാനഡ) തുടങ്ങിയ ഭാഷകളോടെയാണ് സൈപിന്റെ ഈ രണ്ടാം വേര്‍ഷന്‍ രംഗത്തെത്തുന്നത്. കൂടാതെ, നോക്കിയ ഓവിഐ സ്‌റ്റോറില്‍ നിന്നും ആവശ്യാനുസരണം കൂടുതല്‍ ഭാഷകള്‍ ഡൗണ്‍ലോഡ്
ചെയ്യാവുന്നതുമാണ്.

നോക്കിയ N8, C7, E7, C6-01 എന്നീ സിംബിയന്‍ മൊബൈലുകള്‍ ഈ സൈപ് സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ടു ചെയ്യും. എന്നാല്‍ താമസിയാതെ തന്നെ നമ്മളിതു പണം നല്‍കി വാങ്ങിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടകള്‍ സൂചിപ്പിക്കുന്നത്.

സിംബിയന്‍ മൊബൈലായ S60യുടെ അഞ്ചാം എഡിഷനെയും സിംബിയന്‍ അന്നാ ഹാന്‍ഡ്‌സെറ്റുകളെയും മാത്രമാണ് ഉദ്ദേശിച്ചാണ് സൈപ് 2.0 തല്‍ക്കാലം വികസിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ഓരോരുത്തരും തങ്ങളുടെ മൊബൈലുകളെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും വിധം ഈ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കേണ്ടതാണ്.

അങ്ങനെ നമുക്ക് നമ്മുടെ ആന്‍ഡ്രോയിഡ് സിംബിയന്‍ മൊബൈലുകള്‍ കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot