Home
Mobile

4,999 രൂപക്ക് ഒരു ഫിംഗർപ്രിന്റ് സ്മാർട്ഫോൺ!

By Gizbot Bureau

കഴിഞ്ഞ മാസം മൂന്നു സ്മാര്‍ട്ട്‌ഫോണുകളാണ് ടാംബോ മൊബൈല്‍സ് അവതരിപ്പിച്ചത്. അതിനു ശേഷം അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു സ്മാര്‍ട്ട്‌ഫോണു കൂടി അവതരിപ്പിച്ചിരിക്കുകയാണ് ടാംബോ. TA-3 എന്ന ഫോണിന് 4,999 രൂപയാണ്.

4,999 രൂപക്ക് ഒരു ഫിംഗർപ്രിന്റ് സ്മാർട്ഫോൺ!

ജെറ്റ് ബ്ലാക്ക്, ഷാംപെയ്ന്‍, മെറ്റാലിക് ബ്ലൂ എന്നീ മൂന്നു നിറങ്ങളിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. 'മൊബിലിറ്റി ആക്‌സസ് ചെയ്യാവുന്നതും എല്ലാവര്‍ക്കും താങ്ങാവുന്നതുമായ ചുവടുവയ്പ്പ് എന്ന ലക്ഷ്യത്തോടെയാണ് ഇത്. കൂടാതെ നൂതന ഉത്പന്നങ്ങളുമായി നിരവധി വിലയ്ക്ക് വിപുലമായ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ഇത് എല്ലാ പ്രായത്തിലുളളവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും', ടാംബോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീര്‍ കുമാര്‍ പറഞ്ഞു.

4.95 ഇഞ്ചാണ് TA-3യ്ക്ക്. കൂടതെ ഫിങ്കര്‍പ്രിന്റ് സെന്‍സറും മീഡിയാടെക് 6737 ക്വാഡ്‌കോര്‍ പ്രോസസര്‍ നല്‍കുന്ന ഫേസ് റെകഗ്നിഷനിഷന്‍ സവിശേഷതയും ഈ ഫോണിലുണ്ട്. TA-3യ്ക്ക് 4ജി കണക്ടിവിറ്റിയാണ്. കൂടാതെ ഇമ്മേഴ്‌സീവ് അനുഭവം നല്‍കിക്കൊണ്ട് 2.5 ഡിഗ്രിയോടൊപ്പം വോള്‍ട്ടും പിന്തുണയ്ക്കുന്നു. 64ജിബി വരെ വിപുലീകരിക്കാവുന്ന 16ജിബി റോം ആണ് ഈ ഫോണിനുളളത്.

ഡ്യുവല്‍ എല്‍ഈഡി ഫ്‌ളാഷോടു കൂടിയ 5എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ് ഫോണിന്. ഫേസ് ബ്യൂട്ടി, ബര്‍സ്റ്റ് മോഡ്, പനോരമ മോഡ്, സ്റ്റിക്കേഴ്‌സ് എന്നിവ ക്യാമറ സവിശേഷതകളാണ്. 200 ദിവസത്തിനുളളില്‍ സര്‍വ്വീസ് വാറന്റിയും അതു പോലെ ഫോണ്‍ വാങ്ങി 365 ദിവസത്തിനുളളില്‍ ഒറ്റ തവണ സ്‌ക്രീന്‍ മാറ്റി സ്ഥാപിക്കാനുളള വാറന്റിയും നല്‍കുന്നുണ്ട്.

2018 മധ്യത്തോടെ ഏകദേശം 1000 സര്‍വ്വീസ് സെന്ററുകള്‍ തുറക്കാനും ടാംബോ ലക്ഷ്യമിടുന്നുണ്ട്. ഇതു കൂടാതെ ടാംബോ റിലയര്‍സ് ജിയോയടെ ഫൂട്‌ബോള്‍ ഓഫറുമായി ചേര്‍ന്ന് ടാംബോ മൊബൈല്‍ വാങ്ങുന്നവര്‍ക്ക് 2200 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറും പ്രഖ്യാപിച്ചു. ഈ ഓഫര്‍ 2018 ജൂണ്‍ 30 വരെയാണ്.

കൂടാതെ 50 രൂപയുടെ 44 ക്യാഷ്ബാക്ക് വ്വൗച്ചറുകള്‍ ജിയോ നല്‍കും. ഇത് 198 രൂപക്കും 299 രൂപക്കും മൈജിയോ ആപ്പ് വഴി റീച്ചാര്‍ജ്ജ് ചെയ്യുന്നതിലൂടെ ലഭിക്കും. ഓണ്‍-ദ-ഗോ ടെക്-സാവേ ജനറേഷന്‍ രൂപകല്‍പ ചെയ്ത സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്. സ്റ്റെലിഷ് 4ജി വോള്‍ട്ടിന് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, 5.45 ഇഞ്ച് ഫുള്‍ ലാമിനേഷന്‍ ഡിസ്‌പ്ലേ, 3000എംഎഎച്ച് ബാറ്ററി, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ്.

Best Mobiles in India

English summary
Tambo's first flagship smartphone TA-3 launched at Rs.4,999
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X