ഹുവാവെ സി2835, ഡോകോമോ അവതരിപ്പിക്കുന്ന കളര്‍ എഫ്എം ഫോണ്‍

Posted By:

ഹുവാവെ സി2835, ഡോകോമോ അവതരിപ്പിക്കുന്ന കളര്‍ എഫ്എം ഫോണ്‍

ഇന്ത്യയിലെ പ്രമുഖ നെറ്റ് വര്‍ക്ക് ഓപറേറ്ററായ റ്റാറ്റ ഡോകോമോ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷണീയമായ ഓപറുകളുമായെത്തുകയാണ്.  വളരെ ചറിയ വിലയില്‍ ഹുവാവെ കളര്‍ എഫ്എം ഹാന്‍ഡ്‌സെറ്റുമായെത്തുകയാണ് റ്റാറ്റ ടെലിസര്‍വ്വീസസ്.

ഹുവാവെ സി2835 എന്നാണ് ഈ പുതിയ ഫോണിന്റെ പേര്.  ഇതിന്റെ വില തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.  500 മിനിറ്റ് സൗജന്യ ലോക്കല്‍ കോളോടെയായിരിക്കും ഈ ഹാന്‍ഡ്‌സെറ്റ് എത്തുക എന്നാണ് ഡോകോമോ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കമ്പനിയുടെ മുംബൈ സര്‍ക്കിളിന്റെ ചീഫ് ഓപറേറ്റിംഗ് ഓഫീസറായ ശ്രീ. അഞ്ജന്‍ പട്ടോലെ ആണ് ഈ ഓഫറിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  ഇതിനു പുറമെ മാസം തോറും 15,000 സെക്കന്റ് സൗജന്യ കോളും ഉണ്ടായിരിക്കും.  ക്രെഡിറ്റ് ചെയ്തതിന്ഡറെ പിറ്റേ ദിവസം മുതല്‍ 30 ദിവസത്തേക്ക് ഈ സൗജന്യ മിനിട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്.

ബാര്‍ ആകൃതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഹുവാവെ സി2835 ഹാന്‍ഡ്‌സെറ്റ് പ്രതീക്ഷിക്കും പോലെ തന്നെ ഒരു സിഡിഎംഎ ഫോണ്‍ ആണ്.  കീകള്‍ക്കിടയ്ക്ക് ആവശ്യത്തിന് അകലം നല്‍കിയ ടി9 മോഡല്‍ കീപാഡ് ആണ് ഈ ഫോണിലുള്ളത്.

128 x 128 പിക്‌സല്‍ ആണ് ഇതിന്റെ ഡിസ്‌പ്ലേ റെസൊലൂഷന്‍.  ടിഎഫ്ടി സ്‌ക്രീന്‍ ആണിതില്‍.  4 എംബി മെമ്മറിയാണ് ഈ മൊബൈലിനുള്ളത്.  മികച്ച ശബാദം ഉറപ്പു നല്‍കുന്ന സ്പീക്കര്‍ ഫോണ്‍ ആണിതിലുള്ളത്.  എംപി3 ഉള്‍പ്പെടെയുള്ള ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യും ഈ ഹാന്‍ഡ്‌സെറ്റ്.

ഡാറ്റ കേബിള്‍, ഹെഡ്‌ഫോണ്‍ എന്നിവയും ഈ ഹുവാവെ ഫോണിനൊപ്പം ലഭിക്കും.  ലിഥിയം ബാറ്ററിയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  റ്റാറ്റ ഡോകോമോയുടെ ഈ പുതിയ ഓഫര്‍ ആളുകളെ ആകര്‍ഷിക്കും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.  എന്നാല്‍ സമാനമായ ഓഫറുകളുമായി അധികം താമസിയാതെ എതിരാളികളും രംഗത്തെത്താനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot