നെക്സ്റ്റ്വിഷൻ ഡിസ്പ്ലേയുള്ള ടി‌സി‌എൽ 20 പ്രോ 5 ജി, ടി‌സി‌എൽ 20 എൽ, ടി‌സി‌എൽ 20 എൽ പ്ലസ് അവതരിപ്പിച്ചു

|

ടിസിഎൽ 20 പ്രോ 5 ജി, ടിസിഎൽ 20 എൽ, ടിസിഎൽ 20 എൽ +, ടിസിഎൽ 20 എസ്, ടിസിഎൽ ഫോൾഡ് 'എൻ റോൾ കൺസെപ്റ്റ് ഫോണുകൾ അവതരിപ്പിച്ചു. ജനുവരിയിൽ സി‌ഇ‌എസ് 2021 ൽ പ്രഖ്യാപിച്ച കമ്പനിയുടെ ടി‌സി‌എൽ 20 5 ജി, ടി‌സി‌എൽ 20 എസ്ഇ എന്നിവയുടെ പട്ടികയിൽ വരുന്നതാണ് ആദ്യം പ്രഖ്യാപിച്ചതായി പറഞ്ഞ ഫോണുകൾ. ഈ പുതിയ ടിസി‌എൽ 20 സീരീസ് ഫോണുകൾ കൃത്യമായ നിറങ്ങൾക്കായി കമ്പനിയുടെ എൻ‌ക്സ്റ്റ്വിഷൻ ഡിസ്പ്ലേ ഒപ്റ്റിമൈസേഷൻ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. ഇത് ബ്ലൂ ലൈറ്റ് ഫിൽട്ടർ ചെയ്യുകയും ഉയർന്ന സ്‌ക്രീൻ-ടു-ബോഡി റേഷിയോ "വൺ-പീസ്" ഡിസൈൻ നൽകുകയും ചെയ്യുന്നു. ഈ ബ്രാൻഡിൻറെ ആദ്യത്തെ ഫ്ലെക്‌സിബിൾ ഡിസ്‌പ്ലേയ് ഫോണാണ് ടിസിഎൽ ഫോൾഡ് 'എൻ റോൾ.

 

ടിസിഎൽ 20 പ്രോ 5 ജി, ടിസിഎൽ 20 എൽ, ടിസിഎൽ 20 എൽ +, ടിസിഎൽ 20 എസ്: വില

ടിസിഎൽ 20 പ്രോ 5 ജി, ടിസിഎൽ 20 എൽ, ടിസിഎൽ 20 എൽ +, ടിസിഎൽ 20 എസ്: വില

ടിസിഎൽ 20 പ്രോ 5 ജിയുടെ ബേസിക് വേരിയന്റിന് യൂറോ 549 (ഏകദേശം 49,500 രൂപ) ആണ് വില വരുന്നത്. മറൈൻ ബ്ലൂ, മൂണ്ടസ്റ്റ് ഗ്രേ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. ടിസിഎൽ 20 എൽ യൂറോ 229 ൽ (ഏകദേശം 20,700 രൂപ) ആരംഭിച്ച് എക്ലിപ്സ് ബ്ലാക്ക്, ലൂണ ബ്ലൂ നിറങ്ങളിൽ ലഭ്യമാക്കും. ടിസിഎൽ 20 എൽ + ന് ബേസിക് വേരിയന്റിന് യൂറോ 269 (ഏകദേശം 24,300 രൂപ) ആണ് വില വരുന്നത്. മിൽക്കി വേ ഗ്രെയ്‌, നോർത്ത് സ്റ്റാർ ബ്ലൂ കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ ലഭ്യമാക്കും.

ഷവോമി എംഐ 11 അൾട്രാ, എംഐ 11 പ്രോ, എംഐ 11 ലൈറ്റ് 5 ജി ഫോണുകളും എംഐ ബാൻഡും അവതരിപ്പിച്ചു: വില, സവിശേഷതകൾഷവോമി എംഐ 11 അൾട്രാ, എംഐ 11 പ്രോ, എംഐ 11 ലൈറ്റ് 5 ജി ഫോണുകളും എംഐ ബാൻഡും അവതരിപ്പിച്ചു: വില, സവിശേഷതകൾ

ടിസിഎൽ 20 പ്രോ 5 ജി: സവിശേഷതകൾ
 

ടിസിഎൽ 20 പ്രോ 5 ജി: സവിശേഷതകൾ

ടിസിഎൽ 20 പ്രോ 5 ജിയിൽ റിയൽ ടൈം എസ്ഡിആർ മുതൽ എച്ച്ഡിആർ കൺവെർഷൻ വരെയുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. അഡ്രിനോ 619 ജിപിയുവുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി 5 ജി SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. 6 ജിബി റാമും 256 ജിബിയും വരുന്ന ഈ ഹാൻഡ്‌സെറ്റിൻറെ സ്റ്റോറേജ് കപ്പാസിറ്റി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്നതാണ്. കമ്പനിയുടെ സ്വന്തം ടി‌സി‌എൽ യുഐ ഉപയോഗിച്ച് ഇത് ഗൂഗിളിൻറെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിനും 15W വയർലെസ് ചാർജിംഗിനും സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടിസിഎൽ 20 പ്രോ 5 ജി: ക്യാമറ സവിശേഷതകൾ

16 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുമായി ജോടിയാക്കിയ 48 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ഈ ഹാൻഡ്‌സെറ്റിന് പിന്നിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്. മുൻവശത്ത്, സെൽഫികൾ പകർത്തുവാൻ 32 മെഗാപിക്സൽ സെൻസർ അവതരിപ്പിച്ചിരിക്കുന്നു.

ഇന്ത്യൻ ഉപയോക്താക്കൾ‌ക്കായി അസ്യൂസ് സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡി, വിവോബുക്ക് മോഡലുകൾ പ്രഖ്യപ്പിച്ചു‌‌ഇന്ത്യൻ ഉപയോക്താക്കൾ‌ക്കായി അസ്യൂസ് സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡി, വിവോബുക്ക് മോഡലുകൾ പ്രഖ്യപ്പിച്ചു‌‌

സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറുകൾ

ഈ രണ്ട് ഹാൻഡ്സെറ്റുകളും 20: 9 ആസ്പെക്റ്റ് റേഷിയോയുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേകളാണ് നൽകിയിട്ടുള്ളത്. അഡ്രിനോ 610 ജിപിയുവുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറുകളാണ് ഇവയുടെ കരുത്ത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും (ടിസിഎൽ 20 എൽ), 256 ജിബി സ്റ്റോറേജും (ടിസിഎൽ 20 എൽ +) അവർ വരുന്നു. ഇവ രണ്ടും കമ്പനിയുടെ സ്വന്തം ടി‌സി‌എൽ യുഐ ഉപയോഗിച്ച് ഗൂഗിളിൻറെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററികളാണ് ഈ ഹാൻഡ്സെറ്റുകളിൽ നൽകിയിട്ടുള്ളത്.

ടിസിഎൽ ഫോൾഡ് ‘എൻ റോൾ കൺസെപ്റ്റ് ഫോണുകൾ

രണ്ട് സ്മാർട്ഫോണുകൾക്കും പിന്നിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് അവതരിപ്പിച്ചിരിക്കുന്നു. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ടിസിഎൽ 20 എലിൻറെ പ്രധാന സവിശേഷത. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ടിസിഎൽ 20 എൽ + സവിശേഷത. മുൻവശത്ത്, രണ്ട് മോഡലുകൾക്കും സെൽഫികൾ പകർത്തുവാൻ 16 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
TCL has launched the TCL 20 Pro 5G, TCL 20L, TCL 20L+, TCL 20S, and TCL Fold ‘n Roll concept phones. They are the latest additions to the company's TCL 20 5G and TCL 20 SE smartphones, which were revealed in January at CES 2021.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X