കണ്ണിന് പരമസുഖം നൽകുന്ന ഡിസ്പ്ലേ! ടിസിഎൽ NXTPAPER 70 പ്രോ ലോഞ്ച് ചെയ്തു
ലാസ് വേഗാസിൽ ആരംഭിച്ച പ്രശസ്തമായ സിഇഎസ് 2026 (Consumer Electronics Show) ഇവന്റിൽ ടിസിഎൽ തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. കമ്പനിയുടെ നാലാം തലമുറ NXTPAPER 4.0 ഡിസ്പ്ലേ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ടിസിഎൽ NXTPAPER 70 പ്രോ (TCL NXTPAPER 70 Pro) എന്ന മോഡൽ ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. റീഡിങ്ങിൽ ഉൾപ്പെടെ കണ്ണിന് സുഖകരമായ അനുഭവം നൽകുന്ന ഡിസ്പ്ലേ ആണ് ഈ ഫോണിന്റെ മുഖ്യ ആകർഷണം. മുൻ മോഡലുകളിലുള്ളതുപോലെ, കളർ പേപ്പർ മോഡ്, ഇങ്ക് പേപ്പർ മോഡ്, മാക്സ് ഇങ്ക് മോഡ് എന്നിവയ്ക്കിടയിൽ തൽക്ഷണം മാറുന്നതിനായി പ്രത്യേക NXTPAPER കീയും ഇതിലുണ്ട്.
നാച്ചുറൽ ലൈറ്റ് ഡിസ്പ്ലേ, സീറോ ഫ്ലിക്കറിംഗ്, ബ്ലൂ ലൈറ്റ് പ്യൂരിഫിക്കേഷൻ (3.41% ആയി കുറച്ചു), വ്യവസായത്തിലെ ഏറ്റവും കുറഞ്ഞ സ്പെക്കുലർ റിഫ്ലക്ഷൻ റേറ്റുള്ള റിഫ്ലക്ഷൻ ഫ്രീ വ്യൂവിങ്, 10 നിറ്റ്സ് വരെ മങ്ങിയ വെളിച്ചത്തിൽ ഐ പ്രൊട്ടക്ഷൻ, സർക്കാഡിയൻ സ്ക്രീൻ കംഫർട്ട്, ട്രൂപേപ്പർ റീസ്റ്റോറേഷൻ ടെക്നോളജി എന്നീ ഏഴ് ഏഴ് പ്രധാന നേത്ര പരിചരണ ടെക്നോളജികൾ ഈ NXTPAPER 70 പ്രോയിൽ സംയോജിപ്പിച്ചിരിക്കുന്നു.

പ്രധാന ഫീച്ചറുകൾ
NXTPAPER കീ ഉള്ള NXTPAPER 4.0 ഡിസ്പ്ലേയാണ് ഇതിലുള്ളത്. കളർ പേപ്പർ മോഡ്, ഇങ്ക് പേപ്പർ മോഡ്, മാക്സ് ഇങ്ക് മോഡ് എന്നീ മൂന്ന് ഡിസ്പ്ലേ മോഡുകൾ, TÜV ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷൻ, SGS ലോ വിഷ്വൽ ഫാറ്റിഗ് A+2.1 സർട്ടിഫിക്കേഷൻ, SGS ഡിം-ലൈറ്റ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷൻ എന്നിവയും ഇതിലുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 8GB റാം (16GB വരെ വെർച്വൽ റാം എക്സ്പാൻഷൻ), 256GB / 512GB ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. IP68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് ഈ ഫോണിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, മ്യൂസ്ഫിലിം ഇമേജിംഗ് സാങ്കേതികവിദ്യയുള്ള 50MP പ്രധാന ക്യാമറ (1.0μm, OIS), ഇന്റലിജന്റ് എൻഹാൻസ്‌മെന്റുള്ള 32MP സെൽഫി ക്യാമറ എന്നിവ ഇതിലുണ്ട്. സ്മാർട്ട് ഇന്റർപ്രെറ്റർ (റിയൽ-ടൈം ട്രാൻസ്ലേഷൻ, ഫെയ്സ്-ടു-ഫേസ് ട്രാൻസ്ലേഷൻ, ഒരേസമയം ഇന്റർപ്രെറ്റേഷൻ), വോയ്‌സ് മെമ്മോ ട്രാൻസ്ക്രിപ്ഷൻ, ക്രിയേറ്റീവ് റൈറ്റിംഗ് ടൂളുകൾ, ഗൂഗിൾ ജെമിനി ഇന്റഗ്രേഷൻ എന്നീ എഐ ഫീച്ചറുകളും ഈ ഫോണിലുണ്ട്.
ഇൻഡ്സ്ട്രിയിലെ ഏറ്റവും കുറഞ്ഞ സ്പെക്കുലർ റിഫ്ലക്ഷൻ റേറ്റുള്ള നാനോ- മാട്രിക്സ് ലിത്തോഗ്രാഫി, പ്രൊഫഷണൽ -ഗ്രേഡ് വർണ്ണ കൃത്യതയുള്ള (ΔΕ
ടി-പെൻ സ്റ്റൈലസ് പിന്തുണ (ഓപ്ഷണൽ), 33W ഫാസ്റ്റ് ചാർജിംഗുള്ള 5200mAh ബാറ്ററി, മാക്സിമം ഇങ്ക് മോഡ് ബാറ്ററിയിൽ 7 ദിവസത്തെ വായന, 26 ദിവസത്തെ സ്റ്റാൻഡ്‌ബൈ എന്നിവ ലഭിക്കും. TCL NXTPAPER 70 പ്രോയുടെ 256GB വേരിയന്റ് ബണ്ടിൽ ചെയ്ത ആക്‌സസറികൾക്കൊപ്പം 339 യൂറോ (ഏകദേശം 35,775 രൂപ) വിലയിലാണ് ലഭ്യമാകുക.

TCL NXTPAPER 70 പ്രോയുടെ 512GB വേരിയന്റ് ബണ്ടിൽ ചെയ്ത ആക്‌സസറികൾക്കൊപ്പം 389 യൂറോ (ഏകദേശം 41,050 രൂപ) വിലയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. 2026 ഫെബ്രുവരി മുതൽ യൂറോപ്പ്, ഏഷ്യ-പസഫിക്, വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ ലഭ്യമാകും. വിലകളും ലഭ്യതയും രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടാം.


Click it and Unblock the Notifications








