Home
Mobile

'പത്രത്തിലൊക്കെ' പടം സഹിതം കാര്യം വന്നിട്ടുണ്ട്! റിയൽമിയുടെ 'വെടിയുണ്ട' ജൂൺ 20ന് ഇന്ത്യയിൽ എത്തും

റിയൽമി തങ്ങളുടെ ജിടി സീരീസിലെ പുതിയ സ്മാർട്ട്ഫോണായി റിയൽമി ജിടി 6 (Realme GT 6) അ‌ധികം ​വൈകാതെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കഴിഞ്ഞ ദിവസം കമ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ റിയൽമി ജിടി 6ന്റെ ലോഞ്ച് തീയതി വ്യക്തമാക്കുന്ന ടീസറും കമ്പനി പുറത്തുവിട്ടിരിക്കുന്നു. കമ്പനിയുടെ വൈസ് പ്രസിഡൻ്റ് ചേസ് സൂ, RealTALK എപ്പിസോഡ് 2 ടീസർ വീഡിയോയിൽ, ആണ് ലോഞ്ച് തീയതി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒരു പത്രത്തിന്റെ മറുപുറത്തായി റിയൽമി ജിടി 6 എന്നും താഴെ പടവും അ‌തിന് താഴെ ജൂൺ 20 എന്നും എഴുതിയിരിക്കുന്നു.

റിയൽമി ജിടി 6 ജൂൺ 20ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ട റിയൽമി ജിടി 5 ന്റെ പിൻഗാമിയായിട്ടാണ് റിയൽമി ജിടി 6 അ‌വതരിപ്പിക്കുന്നത്. ഈ മാസം ആദ്യം റിയൽമി ​ചൈനയിൽ റിയൽമി GT നിയോ 6 എന്നൊരു സ്മാർട്ട്ഫോൺ പുറത്തിറക്കിയിരുന്നു.

റിയൽമിയുടെ 'വെടിയുണ്ട' ജൂൺ 20ന് ഇന്ത്യയിൽ എത്തും

റിയൽമി GT നിയോ 6 ന്റെ റീബ്രാൻഡഡ് മോഡൽ ആയിരിക്കും റിയൽമി ജിടി 6 എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരുപാട് എഐ ഫീച്ചറുകളുമായാണ് റിയൽമി ജിടി 6 എത്തുക എന്നും റിപ്പോർട്ട് പറയുന്നു. റിയൽമി GT നിയോ 6ൽ നിന്ന് റിയൽമി ജിടി 6നെ വ്യത്യസ്തമാക്കുന്നത് ഈ പുതിയ എഐ ഫീച്ചറുകളുടെ സാന്നിധ്യമാണ്.

കമ്പനിയുടെ സ്വന്തം എഐ ഫീച്ചറുകൾ അ‌വതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ ആയിരിക്കും റിയൽമി ജിടി 6 എന്നും റിപ്പോർട്ട് പറയുന്നു. AI ഫീച്ചറുകൾ വിശദമാക്കുന്ന ഫോണിൻ്റെ റീട്ടെയിൽ ബോക്സിൻ്റെ ചിത്രം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. AI സ്മാർട്ട് ലൂപ്പ്, AI നൈറ്റ് വിഷൻ, AI സ്മാർട്ട് റിമൂവൽ, AI സ്മാർട്ട് സെർച്ച് എന്നിവ ജിടി 6ൽ ഉണ്ടാകും.

റിയൽമിയുടെ 'വെടിയുണ്ട' ജൂൺ 20ന് ഇന്ത്യയിൽ എത്തും

ടീസറിൽ നൽകിയിരിക്കുന്ന ചിത്രം നൽകുന്ന സൂചന പ്രകാരം റിയൽമി ജിടി നിയോ 6 ന്റെ സമാന ഡി​സൈൻ തന്നെയാണ് ജിടി 6നും ഉണ്ടാകുക. ജിടി 6ന്റെ മുൻഗാമിയായ ജിടി 5ൽ സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണ് ഉണ്ടായിരുന്നത്. എന്നാൽ പുതിയ ജിടി 6ൽ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റാണ് പ്രതീക്ഷിക്കുന്നത്.

പുതിയ എഐ ഫീച്ചറുകൾ അ‌വതരിപ്പിക്കാൻ വേണ്ടിയാണ് മുൻ മോഡലിലെ പ്രോസസർ ഒഴിവാക്കി പുതിയ 8s ജെൻ 3 ചിപ്സെറ്റ് കൊണ്ടുവരുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. പ്രോസസറിന്റെ കാര്യത്തിൽ പുരോഗതിയുണ്ടെങ്കിലും ബാറ്ററിയുടെ കാര്യത്തിൽ ജിടി 6 മുൻഗാമിയായ ജിടി 5നെക്കാൾ അ‌ൽപ്പം പിന്നിലാകും. കാരണം 120W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 5,500mAh ബാറ്ററിയാണ് ജിടി 6ൽ പ്രതീക്ഷിക്കുന്നത്.

അ‌തേസമയം മുൻഗാമിയായ റിയൽമി ജിടി 5ൽ 40W, 150W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,240mAh വരെ ബാറ്ററിയും ഉണ്ടായിരുന്നു. ക്യാമറയുടെ കാര്യത്തിൽ ശ്രദ്ധേയമായ മുന്നേറ്റം കാണുന്നത് ഫ്രണ്ട് ക്യാമറയുടെ കാര്യത്തിലാണ്. ജിടി 5ൽ 16MP ഫ്രണ്ട് ക്യാമറയാണ് ഉണ്ടായിരുന്നത്. എന്നാൽ വരാൻ പോകുന്ന റിയൽമി ജിടി 6ൽ 32MP ഫ്രണ്ട് ക്യാമറ ഉണ്ടാകും.

റിയൽമിയുടെ 'വെടിയുണ്ട' ജൂൺ 20ന് ഇന്ത്യയിൽ എത്തും

ഈ ഫോണിന്റെ ഫീച്ചറുകൾ കമ്പനി പലതും പുറത്തുവന്നെങ്കിലും അ‌വയെല്ലാം റിയൽമി ജിടി നിയോ 6മായി ബന്ധപ്പെടുത്തി പുറത്തുവന്നിരിക്കുന്നവയാണ്. ഔദ്യോഗികമായി റിയൽമി ജിടി 6ന്റെ ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ച് തീയതി വെളിപ്പെടുത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഈ ഫോണിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളറിയാം.

ഫ്ലാഗ്ഷിപ്പ് കില്ലർ എന്നാണ് ജിടി 6നെ റിയൽമി വി​ശേഷിപ്പിക്കുന്നത്. അ‌തിനാൽ താരതമ്യേന താങ്ങാനാവുന്ന വിലയിൽ പ്രീമിയം ഗ്രേഡ് ഫീച്ചറുകൾ റിയൽമി ജിടി 6 വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അ‌ങ്ങനെയെങ്കിൽ ഇതിനകം ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ള പല സ്മാർട്ട്ഫോണുകൾക്കും എതിരേയുള്ള റിയൽമിയുടെ വെടിയുണ്ടയായി മാറാൻ ജിടി 6ന് കഴിയും.

More from GizBot

Best Mobiles in India

English summary
Realme GT 6 launch date teaser revealed A new teaser suggests that Realme GT6 will be launched on June 20. Realme GT 6 is introduced as the successor of Realme GT 5. Earlier this month, Realme launched a smartphone called Realme GT Neo 6 in China. The Realme GT 6 will be the rebranded model of the Realme GT Neo 6.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X