Home
Mobile

ടെക്നോ കാമൺ 16 ഒക്ടോബർ 10 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ടെക്നോ കാമൺ 16 സ്മാർട്ഫോൺ ഒക്ടോബർ 10 ന് ഇന്ത്യയിൽ അവതരിപ്പിക്കും. കമ്പനിയുടെ സാമൂഹ്യമാധ്യമ ചാനലുകൾ വഴി ഈ സ്മാർട്ട്ഫോൺ ഇപ്പോൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി, കൂടാതെ ഫ്ലിപ്കാർട്ടിൻറെ ഒരു പേജിലും ഈ സ്മാർട്ഫോൺ തത്സമയമായി. ഇ-കൊമേഴ്‌സ് സൈറ്റിൽ ഈ സ്മാർട്ഫോൺ ലഭ്യമാകുമെന്നാണ് ഇത് സ്ഥിരീകരിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉപയോഗിച്ച് പിന്നിൽ ക്വാഡ് ക്യാമറ സജ്ജീകരണം ടെക്നോ കാമൺ 16 കാണിക്കുന്നു. കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത ടെക്നോ കാമൺ 16 പ്രീമിയറിന്റെ ചെറുതായി അപ്ഗ്രേഡ് ചെയ്ത പതിപ്പാണ് ടെക്നോ കാമൺ 16.

ടെക്നോ കാമൺ 16: ലോഞ്ച് വിശദാംശങ്ങൾ, ലഭ്യത

ഫ്ലിപ്പ്കാർട്ടിൻറെ ഒരു പേജ് വഴി ടെക്നോ കാമൺ 16 ലോഞ്ച് തീയതി സ്ഥിരീകരിച്ചു. ഒക്ടോബർ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും. ഫ്ലിപ്കാർട്ടിലെ ഈ പേജ് ഫോൺ ഇ-കൊമേഴ്‌സ് സൈറ്റിൽ ലഭ്യമാകുമെന്ന് സ്ഥിരീകരിക്കുന്നുണ്ട്. കൂടാതെ, ടെക്നോ കാമൺ 16 സിൽവർ ഗ്രേഡിയന്റ് ഫിനിഷിൽ വരുമെന്ന് പേജ് വെളിപ്പെടുത്തുന്നു. പക്ഷേ, കൂടുതൽ ഓപ്ഷനുകൾ ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുമ്പോൾ ലഭ്യമാക്കും.

ടെക്നോ കാമൺ 16: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ടെക്നോ കാമൺ 16: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ടെക്നോ കാമൺ 16 ന്റെ രൂപകൽപ്പനയും ഫ്ലിപ്പ്കാർട്ട് പേജ് വെളിപ്പെടുത്തുന്നു. സിംഗിൾ സെൽഫി ക്യാമറ കട്ട്ഔട്ടിനൊപ്പം ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഈ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു. ടെക്നോ കാമൺ 16 പ്രീമിയറിന് ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പ് ഉണ്ടായിരുന്നു. അതുപോലെ, ടെക്നോ കാമൺ 16 ന് സമാനമായ രൂപത്തിലുള്ള ക്വാഡ് ക്യാമറ സെറ്റപ്പ് ലഭിക്കുന്നു. ഇതിൻറെ പ്രാഥമിക സെൻസർ 64 മെഗാപിക്സലിൽ വരുന്നു. ഹാൻഡ്‌സെറ്റിന് പിന്നിലായി ഒരു ഫിംഗർപ്രിന്റ് സെൻസർ ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ഇതിനു വിപരീതമായി, പ്രീമിയർ മോഡലിന് ഒരു വശത്തായി ഫിംഗർപ്രിന്റ് സെൻസർ ഉണ്ടായിരുന്നു.

 ടെക്നോ കാമൺ 16 ലോഞ്ച് ഇന്ത്യയിൽ

കഴിഞ്ഞ മാസം നടന്ന ആഗോള ലോഞ്ചിൽ ടെക്നോ കാമൺ 16 പ്രീമിയറിനൊപ്പം ടെക്നോ കാമൺ 16 ഹാൻഡ്സെറ്റിൻകുറിച്ച് സൂചിപ്പിച്ചിരുന്നു. മൂന്നാമത്തെ ടെക്നോ കാമൺ 16 പ്രോ മോഡലും ഇതിനൊടകം അവതരിപ്പിച്ചു കഴിഞ്ഞു. എന്നാൽ, ടെക്നോ കാമൺ 16, ടെക്നോ കാമൺ 16 പ്രോ എന്നിവയെക്കുറിച്ച് ഒരു വിവരവും ഇതുവരെ പങ്കിട്ടിട്ടില്ല. KES28,499 (ഏകദേശം 19,200 രൂപ) നാണ് പ്രീമിയർ മോഡൽ അവതരിപ്പിച്ചത്. ടെക്നോ കാമൺ 16ക്ക് വില കുറവായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ടെക്നോ കാമൺ 16 ന്റെ കൂടുതൽ വിവരങ്ങൾ കമ്പനി വരും ദിവസങ്ങളിൽ വെളിപ്പെടുത്തും.

Best Mobiles in India

English summary
Tecno Camon 16 is all set to kick off on October 10 in India. The phone is now being teased via the social media platforms of the company, and on Flipkart a dedicated page has also gone live. On the e-commerce platform, this confirms availability.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X