ഡ്യുവൽ സെൽഫി ക്യാമറയുമായി ടെക്നോ കാമൺ 16 പ്രീമിയർ അവതരിപ്പിച്ചു; സവിശേഷതകൾ, ലഭ്യത
ഏറ്റവും പുതിയ സ്മാർട്ഫോണായ ടെക്നോ കാമൺ 16 സീരീസ് കമ്പനി പുറത്തിറക്കി. കാമൺ സീരീസിലെ കമ്പനിയുടെ ഏറ്റവും പുതിയ വേരിയന്റാണ് ടെക്നോ കാമൺ 16 പ്രീമിയർ. കാമൺ 15 സീരീസ് പ്രഖ്യപിച്ച് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഇത് വരുന്നത്. ഇത് ഇൻഫിനിക്സ് സീറോ 8ന് സമാനമായ സവിശേഷതകളാണ് അവതരിപ്പിക്കുന്നത്. ടെക്‌നോയുടെ ഫ്രന്റ്ലൈൻ ഫോണുകൾ ഫാന്റം ബ്രാൻഡിങ്ങാണ് ഉപയോഗിക്കുന്നത്. കാമൺ 6 ലൈനപ്പിൽ ടെക്നോ കാമൺ 16, ടെക്നോ കാമൺ 16 പ്രോ, ടെക്നോ കാമൺ 16 പ്രീമിയർ തുടങ്ങിയ മൂന്ന് ഡിവൈസുകൾ ഉൾപ്പെടുന്നു.

ടെക്നോ കാമൺ 16 പ്രീമിയറിന്റെ വിശദാംശങ്ങൾ ലോഞ്ച് പരിപാടിയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, മറ്റ് രണ്ട് ഫോണുകളെക്കുറിച്ച് ഒരു വിവരവും ഇതുവരെ കമ്പനി നൽകിയിട്ടില്ല. ഈ ഹാൻഡ്സെറ്റിനെ മുമ്പിലായി വരുന്ന 48 മെഗാപിക്സലിന്റെ പ്രധാന ക്യാമറ ഡ്യുവൽ സെൽഫി ക്യാമറ സെറ്റപ്പൊടെയാണ് വരുന്നത്. പിന്നിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പും കൂടാതെ 4,500 എംഎഎച്ച് ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു.

ടെക്നോ കാമൺ 16 പ്രീമിയർ: വില, ലഭ്യത
കെനിയയിൽ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡൽ ടെക്നോ കാമൺ 16 പ്രീമിയറിന് കെഇഎസ് 28,499 ആണ് വില വരുന്നത്. ഗ്ലേഷ്യൽ സിൽവർ കളർ ഓപ്ഷനിൽ വരുന്ന ഈ ഫോൺ ഇതിനകം തന്നെ ജുമിയ.കോ.കെ എന്ന ഔദ്യോഗിക സ്റ്റോർ വഴി രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിക്കുന്നു. ആമുഖ ഓഫറിന്റെ ഭാഗമായി ടെക്നോ സൗജന്യ എച്ച് 2 ഹൈപോഡ്സ് ടിഡബ്ല്യുഎസ് ഇതോടപ്പം ലഭ്യമാക്കുന്നു.

ടെക്നോ കാമൺ 16 പ്രീമിയർ: സവിശേഷതകൾ
ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടെക്നോ കാമൺ 16 പ്രീമിയർ 6.9 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,460 പിക്‌സൽ) ഡിസ്‌പ്ലേയാണ് വരുന്നത്. ഈ സ്‌ക്രീനിന്റെ മുകളിൽ ഇടത് കോണിലായി ഗുളിക ആകൃതിയിലുള്ള ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് വരുന്നു. 8 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 90 ടി SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് പ്രവർത്തനക്ഷമത നൽകുന്നത്. 128 ജിബി ഓൺബോർഡ് സ്റ്റോറേജ് വരുന്ന ഈ ഹാൻഡ്‌സെറ്റ് മൈക്രോ എസ്ഡി സ്ലോട്ട് ഉപയോഗിച്ച് 512 ജിബി വരെ വിപുലീകരിക്കാൻ കഴിയും.

ടെക്നോ കാമൺ 16 പ്രീമിയർ: ക്യാമറ
64 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, ക്വാഡ്-എൽഇഡി ഫ്ലാഷുള്ള 2 മെഗാപിക്സൽ ലോ-ലൈറ്റ് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി ടെക്നോ കാമൺ 16 പ്രീമിയറിൽ നൽകിയിരിക്കുന്നത്. ഡ്യൂവൽ ഫ്രണ്ട് ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ മെയിൻ സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി ഷൂട്ടറും ഉൾപ്പെടുന്നു. ക്രമീകരിക്കാവുന്ന ഡ്യുവൽ ഫ്രണ്ട് ഫ്ലാഷും ഈ സ്മാർട്ട്ഫോണിലുണ്ട്.

കൂടാതെ, ടെക്നോ കാമൺ 16 പ്രീമിയറിൽ 4,500 എംഎഎച്ച് ബാറ്ററിയും 33W ഫാസ്റ്റ് ചാർജിംഗും ഉണ്ട്. ഈ ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് വി 5, വൈ-ഫൈ 802.11 എസി, 3.5 എംഎം ഓഡിയോ ജാക്ക്, ജിപിഎസ് എന്നിവ ഉൾപ്പെടുന്നു. മറ്റൊരു പ്രധാന ഫീച്ചർ എന്നുപറയുന്നത് സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനറാണ്.


Click it and Unblock the Notifications